നിരോധനം ഏർപെടുത്തിയില്ല; ചൈനയില്‍ വാർഷിക പട്ടിയിറച്ചി മേള ആരംഭിച്ചു

ചൈനയിലെ ഗാങ്സി പ്രവിശ്യയില്‍ യുലിന്‍ നഗരത്തിൽ വാർഷിക പട്ടിയിറച്ചി ആരംഭിച്ചു. എന്നാൽ നേരത്തെ തന്നെ മേള നിരോധിക്കണമെന്ന ആവശ്യം മൃഗ സംരക്ഷകര്‍ ഉന്നയിച്ചിരുന്നു. എല്ലാ വര്‍ഷവും യുലിന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഈ മേളയില്‍ പട്ടികളോട് വളരെ ക്രൂരമായാണ് വ്യാപാരികള്‍ പെരുമാറുന്നത് എന്നതുകൊണ്ടാണ് മൃഗ സംരക്ഷകര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
മൃഗ സംരക്ഷരുടെ ശക്തമായ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യത്തില്‍ വ്യാപാരികളോട് പട്ടിയിറച്ചി വ്യാപാരം നിര്‍ത്തി വെക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിരോധനവുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദ്ദേശങ്ങളും ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. പട്ടിയിറച്ചി മേളക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വില്‍പനക്കായി എത്തിയ പട്ടികളില്‍ കുറവുണ്ടെന്ന് മൃഗ സംരക്ഷണ സംഘടനയായ ആനിമല്‍ ഏഷ്യ പ്രതിനിധി ഐറിന്‍ ഫെഞ്ച് എ എഫ് പിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha