തെംസ് നദി ഒഴുകുന്ന ലണ്ടനിലുടെ നമുക്ക് ഒന്ന് സഞ്ചരിക്കാം

തെംസ് നദി ഒഴുകുന്ന ലണ്ടനിലുടെ നമുക്ക് ഒന്ന് സഞ്ചരിക്കാം. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും ലണ്ടനാണ്. ലണ്ടൻ തെരുവിലെ കെട്ടിടങ്ങൾക്കെല്ലാം പഴമയുടെ ഗന്ധമാണ്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ഇത്. വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥ ഇതൊക്കെ ലണ്ടന്റെ മാത്രം സവിശേഷതയാണ്.
ഹൈഡ് പാർക്ക്
പൂന്തോട്ടവും പുൽത്തകിടിയും മരങ്ങളും ഉള്ള വിശാലമായ ഒരിടമാണ് ഹൈഡ് പാർക്ക്. ഇവിടേക്ക് പോകുന്ന വഴിയിൽ ചെറിയ കൊത്തുപണികളോടുകൂടി മാർബിളിൽ തീർത്ത കൂറ്റൻ ആർച്ച് കണ്ടു. മാർബിൾ ആർച്ച് എന്നുതന്നെയാണ് ഇതിെൻറ പേര്. ഇവിടെ ആൽബർട്ട് രാജകുമാരെൻറ ഒരു പ്രതിമ കാണാം. ലണ്ടനിലെ ഉരുക്കുപ്രഭു എന്നറിയപ്പെിരുന്ന വെല്ലിംഗ്ടണ്‍ പ്രഭു നിർമിച്ചതാണിത്. ഇവിടെയുള്ള കൗതുകമുണർത്തുന്ന മറ്റൊരിടമാണ് കത്തീഡ്രൽ ഓഫ് ആനിമൽസ്. പേരുപോലെ തന്നെ ഇത് മൃഗങ്ങൾക്ക് വേണ്ടിയുള്ള പള്ളിയാണ്. കേൾക്കുമ്പോൾ അതിശയോക്തി തോന്നുന്നുണ്ടോ?
ട്രഫാൽഗർ സ്ക്വയർ
1805-ലെ ട്രഫാൽഗർ യുദ്ധവിജയത്തെ അനുസ്മരിപ്പിക്കുന്നതിനാണ് ഈ പേരിട്ടിരിക്കുന്നത്. ലണ്ടൻ നഗരത്തിന്റെ ഒത്ത നടുക്കയിട്ടുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം കുടിയാണിവിടം. ഒത്തനടുക്ക് നെൽസണ്‍ കോളം. ഇതൊരു കൂറ്റൻ തൂണാണ്. തൂണിനു മുകളിൽ ലോർഡ് നെൽസെൻറ ഒരു വലിയ പ്രതിമ. 12 നില കെട്ടിടത്തിെൻറ ഉയരമുണ്ടിതിന്. ഫ്രഞ്ച് സൈന്യത്തിനെതിരായി, ബ്രിട്ടീഷ് സൈന്യത്തെ നയിച്ച് യുദ്ധത്തിൽ ജയിച്ച പ്രഭുവാണ് ലോർഡ് നെൽസണ്‍. ഇവിടുത്തെ പ്രധാന ആകർഷണവും ഇത് തന്നെയാണ്.
വാട്ടർലൂ
ഇവിടെ വെച്ചാണ് യുദ്ധവീരനും ഫ്രഞ്ച് ചക്രവർത്തിയുമായ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം എന്ന നിലയിൽ ചരിത്രപ്രസിദ്ധമായ വാട്ടർ ലൂ യുദ്ധം നടന്നത്. റീജൻറ് സ്ട്രീറ്റിലെ കെട്ടിടങ്ങളെല്ലാം റോഡിെൻറ വളവനുസരിച്ച് നിർമിച്ചവയാണ്.
ലണ്ടൻ ടവർ
തേംസ് നദിക്കരയിൽ ലണ്ടൻ നഗരത്തിന്റെ തെക്കുകിഴക്കു ഭാഗത്ത് 20 ഗോപുരങ്ങൾ ചേർന്ന വൻ ഗോപുര സമുച്ചയമാണ് ലണ്ടൻ ടവർ. ഇത് എന്നും സഞ്ചാരികൾക്ക് ഹരമാണ് എന്ന് തന്നെ പറയാം. ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും, ഭീമാകാരമായ ഘടനയും ശ്രദ്ധ ആകർഷിക്കുന്നു. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ലണ്ടൻ ബ്രിഡ്ജ്
ലണ്ടൻ നഗരത്തിന്റെ മുഖമുദ്രയാണ് ഈ ബ്രിഡ്ജ്. ഇവിടം കാണാനായി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആൾക്കാർ എത്തുന്നുണ്ട്. ഒരു പ്രധാന ആകർഷണ കേന്ദ്രം കുടിയാണിവിടം. ഈ കൂറ്റൻ പാലത്തിനടിയിലൂടെ തെംസ് നദി ഒഴുകുന്നു. നദിയിലൂടെ വരുന്ന കപ്പലുകൾക്ക് പോകാനായി പാലം തുറന്നു കൊടുക്കാവുന്ന രീതിയിലാണ് ഇതിെൻറ നിർമാണം. ചരിത്രത്തിെൻറ പാതയും ചരിത്രത്തിെൻറ ഭാഗവുമാണീ പാലം.
കണ്ണിനും മനസിനും ഒരുപോലെ ആകർഷകങ്ങളായ കാഴ്ചകളാണ് വിശാലമായ ലണ്ടൻ നഗരം നമുക്ക് സമ്മാനിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെക് ഒന്ന് പോകുക. ഇല്ലായെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ്.
https://www.facebook.com/Malayalivartha