സഞ്ചാരികള്‍ക്കായി ദുബായ് കരുതിവെച്ചിരിക്കുന്ന അഞ്ച് രസകരമായ വിനോദങ്ങള്‍

ജീവിതത്തില്‍ ഒരു തവണയെങ്കിലും ദുബായ് സന്ദര്‍ശിക്കുക എന്നത് ഓരോ മലയാളികളുടേയും സ്വപ്‌നമാണ് . അറിഞ്ഞും പറഞ്ഞും കേട്ട കഥകളലൂടെ പലര്‍ക്കും ദുബായ് ഒരു വിസ്മയ ലോകമാണ്. കഥകള്‍ക്കപ്പുറത്തുള്ള കാഴ്ചകളും വിനോദങ്ങളുമാണ് ദുബായ് സന്ദര്‍ശകര്‍ക്കായി അവിടെ ഒരുക്കി വെച്ചിരിക്കുന്നത്. അതില്‍ രസകരമായ വിനോദങ്ങള്‍ തുടങ്ങി അങ്ങേയറ്റം സാഹസികത നിറഞ്ഞത് വരെയുണ്ട്. സഞ്ചാരികള്‍ക്ക് ഉല്ലസിക്കാന്‍ ദുബായ് ഒരുക്കിവെച്ച വിനോദങ്ങളില്‍ രസകരമായ 5 വിനോദങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അവധി ദിനങ്ങളില്‍ ഉല്ലസിക്കാന്‍ തദ്ദേശീയരും പ്രവാസികളുമായ നിരവധി കുടുംബങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ എത്തുന്നത്.
ദുബായിലെ ഏറ്റവും മികച്ച അനുഭവം നിങ്ങള്‍ക്ക് നേടണമെന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മരുഭൂമിയിലേക്ക് പോകണം. തുറന്ന വാഹനത്തിലെ സഞ്ചാരവും ക്യാംപിലെ രാത്രികാഴ്ചകളുമായി വ്യത്യസ്തതയാര്‍ന്ന അനുഭൂതിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. തുറന്ന വാഹനത്തിലൂടെയുള്ള യാത്രയാണ് ഏറെ രസകരം. മണല്‍ കൂനകളില്‍ നിന്ന് മണല്‍ കുനകളിലേക്കുള്ള യാത്രയിലെ തുടക്കത്തില്‍ ശരീരത്തിലേക്ക് അടിച്ചു കയറുന്ന മണല്‍ തരികള്‍ അസ്വസ്ഥത സൃഷ്ടിക്കുമെങ്കിലും പതിയേ അതൊരു ഹരമായി മാറും. യാത്ര അവസാനിക്കുബോഴേക്കും ക്യാംപില്‍ വിവിധ തരം ഭക്ഷണം തെയ്യാറായിടുണ്ടാവും.പിന്നീട് സംഗീതവും നൃത്തവുമായി ക്യാംപിലെ രാത്രി മനോഹരമാക്കാം.
ദുബായിലെ ഏറ്റവും പ്രചാരമുള്ള വിനോദമാണ് ഒട്ടകപുറത്തുള്ള പോളോ കളി. അല്‍പം സാഹസികതയും കായിക താല്‍പര്യവുമുള്ളവര്‍ക്ക് സുഹൃത്തുക്കളോടൊപ്പം ഈ കളിയില്‍ ഏര്‍പ്പെടാം. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഒട്ടകപുറത്ത് ഇരിപ്പിടങ്ങള്‍ തെയ്യാറാക്കിയിരിക്കുന്നത്. പിന്നിലെ ഇരിപ്പിടത്തില്‍ മക്കളെ ഇരുത്തി കളിയില്‍ ഏര്‍പ്പെടുന്നവരും ഏറെയാണ്. കളിയില്‍ പരിചയക്കുറവുള്ളവര്‍ക്ക് സഹായത്തിനായി ഗൈഡും കൂടെയുണ്ടാകും. ഗോളടിക്കാനായി ഒട്ടകങ്ങള്‍ ഓടി നടക്കുന്ന കാഴ്ച്ചയും കൗതുകരമാണ്.
മരുഭൂമികളുടെ നാട്ടില്‍ മഞ്ഞു പാളികളിലൂടെ തെന്നി നീങ്ങുന്ന സ്‌കീയിങോ ? എന്താ വിശ്വാസമാവുന്നില്ലെ ?എങ്കില്‍ അതും ദുബായില്‍ സഞ്ചാരികള്‍ക്കായി കാത്തിരിപ്പുണ്ട്. എമിരേറ്റ്‌സ് മാളിലാണ് ഈ കൃത്രിമ മഞ്ഞുമലകള്‍ ഒരുക്കിയിട്ടുള്ളത്. അല്‍പ സമയത്തെ പരിശീലനത്തിന് ശേഷം നിങ്ങള്‍ക്ക് മഞ്ഞിലൂടെ സുഖമായി തെന്നി നീങ്ങാം. കുടുംബത്തോടൊപ്പം ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നവര്‍ ഏറെയാണ്.
നദികള്‍ക്കും കായലുകള്‍ക്കും ചുറ്റും ജീവിക്കുന്ന മലയാളികള്‍ക്ക് തുഴച്ചില്‍ അത്ര കൗതുകകരമല്ലെങ്കിലും ദുബായില്‍ ഇന്ന് ഏറ്റവും പ്രചാരമുള്ള വിനോദമാണ് തുഴച്ചില്‍. നിരവധി പേരാണ് സായാഹ്നങ്ങളില്‍ തുഴച്ചലില്‍ ഏര്‍പ്പെടുന്നത്. പുതിയ കാലത്തിന്റെ വിനോദങ്ങള്‍ക്കൊപ്പം ഇത്തരത്തിലുള്ള പാരമ്പര്യ വിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു.
കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ ദുബായ് ഒരുക്കിവെച്ച വിസ്മയമാണ് വെള്ളത്തിനടിയിലെ കാഴ്ചകള്‍ . സാധാരണ അക്വേറിയം കാഴ്ചകളിലൂടെ തുടങ്ങി നമ്മേ കൂട്ടി കൊണ്ടു പോവുക കടലിനടിയിലെ അത്ഭുതലേകത്തേക്കായിരിക്കും. പവിഴപ്പുറ്റുകളുടെ സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുന്ന നമുക്ക് മുന്നിലേക്കായിരിക്കും ഭീമാകാരനായ ഒരു തിരണ്ടി കടന്നു വരിക. പുറകേ സ്രാവും നീരാളിയുമൊക്കെ ഉണ്ടാവും. ചുരുക്കത്തില്‍ കടലിന്റെ ഒരു ചെറു പതിപ്പ് തന്നെയാണിത്.
കുടുംബത്തോടെയോ തനിച്ചോ ദുബായ് യാത്രക്കൊരുങ്ങുമ്പോള്‍ ഇത്തരം വിനോദങ്ങളും പ്ലാന്‍ ചെയ്താല്‍ യാത്ര ഏറെ രസകരമായിരിക്കും. അവധി ദിനങ്ങളില്‍ പ്രവാസികള്‍ക്കും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പറ്റിയ വിനോദങ്ങളാണിവ.
https://www.facebook.com/Malayalivartha