Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..

ലക്ഷദ്വീപ് യാത്രയ്ക്കു പോകുന്ന പ്രിയ സഞ്ചാരികള്‍ അറിയാന്‍

18 AUGUST 2017 05:34 PM IST
മലയാളി വാര്‍ത്ത

മഴക്കാലം അല്ലാത്ത ഏത് സമയത്തും പോവാം. മഴക്കാലത്ത് കടല്‍ യാത്ര കുറച്ച് ദുര്‍ഘടം പിടിച്ചതാണ്. ആകെ 36 ദ്വീപുകളാണുള്ളത്. അതില്‍ ആള്‍ താമസം ഉള്ളത് വെറും 10 എണ്ണം. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിലും അങ്ങോട്ടേക്കുള്ള യാത്രക്ക് പ്രത്യേക പെര്‍മിറ്റ് വേണം. അത് ലഭിക്കുന്നത് എറണാകുളം ഐലന്റില്‍ ഉള്ള ലക്ഷദ്വീപ് അഡ്മിനിസ്‌റ്റ്രേറ്റീവ് ഓഫീസില്‍ നിന്നുമാണ്. പെര്‍മിറ്റ് ശരിയാവാന്‍ ഏകദേശം 2 ആഴ്ച മുതല്‍ ഒരു മാസം വരെ സമയം എടുക്കും.

കപ്പല്‍ അല്ലെങ്കില്‍ ഫളൈറ്റ് മാര്‍ഗം പോവാം. എയര്‍പോര്‍ട്ട് അഗത്തി ദ്വീപില്‍ മാത്രം ഉള്ളതിനാല്‍ അവിടുന്ന് മറ്റിടങ്ങളിലേക്ക് പോവാന്‍ വീണ്ടും കടല്‍ മാര്‍ഗം തന്നെ ശരണം. അത് കൊണ്ട് കപ്പല്‍ തന്നെയാവും നല്ലത്, മാത്രമല്ല ഡോള്‍ഫിന്‍ കൂട്ടം, ഫ്‌ളയ്യിംഗ് ഫിഷ് പോലെ ഉള്ള നയനാനന്ദകരമായ കാഴ്ചകളും വളരെ അടുത്ത് കാണാന്‍ സാധിക്കും.

കപ്പലുകള്‍ ഇപ്പോള്‍ ഒട്ടുമിക്കതും പുതിയതാണെങ്കിലും കടല്‍ യാത്ര അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കണം എങ്കില്‍ MV Lagoons, MV Corals എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കുന്നതാവും നല്ലത്. വലിപ്പം കൂടുതല്‍ ഉണ്ടെന്നു മാത്രമല്ല, നക്ഷത്ര ഹോട്ടല്‍ തുല്യമായ അന്തരീക്ഷവുമാണ്.

നാം യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന ദ്വീപുകള്‍ക്ക് അനുസരിച്ചിരിക്കും കപ്പല്‍ യാത്രയുടെ ദൈര്‍ഘ്യം. 12 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ സമയമെടുക്കുന്ന നേരിട്ടുള്ള കപ്പലുകള്‍, 48 മണിക്കൂര്‍ വരെ എടുത്ത് ചുറ്റി പോവുന്ന കപ്പലുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള യാത്രാസൗകര്യങ്ങള്‍ നമുക്ക് തെരഞ്ഞെടുക്കാം. കപ്പലില്‍ തന്നെ നല്ല നിലവാരത്തിലുള്ള ഭക്ഷണം, ബേക്കറി സാധനങ്ങള്‍ എല്ലാം ലഭ്യമാണ്. ഒട്ടു മിക്ക ദ്വീപിലും കപ്പലടുക്കുവാനുള്ള വാര്‍ഫുകള്‍ ഉണ്ട്, ഇല്ലാത്തവയില്‍ പുറം കടലില്‍ നിര്‍ത്തിയിട്ട് ബോട്ടിലാണ് ആളുകളെ ഇറക്കി കൊണ്ട് പോവുന്നത്. കപ്പലുകള്‍ അങ്ങോട്ട് അടുപ്പിക്കുകയില്ല.

മദ്യ നിരോധിത മേഖലയാണ്; ഡ്രൈ ലാന്റ്. എല്ലാ അവശ്യ വസ്തുക്കളും കേരളത്തില്‍ നിന്നും കൊണ്ട് പോവുന്നത് കൊണ്ട് വിലക്കൂടുതല്‍ ആണ്. അന്നാട്ടിലെ ആളുകള്‍ ഒട്ടു മിക്കവരും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുക്കുവന്മാരും മാത്രം. വെള്ളിയാഴ്ചകള്‍ ആണ് പൊതു അവധി. ഞായറാഴ്ചകളില്‍ സ്‌കൂളുകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കും.പൊതുവായി BSNL ആണ് ആകെ ഉള്ള മൊബൈല്‍ സര്‍വീസ്, ആന്ത്രോത്തില്‍ മാത്രം എയര്‍ട്ടെല്‍ ലഭ്യമാണ്.

െ്രെപവറ്റ് ടൂറിസം സര്‍ക്കാര്‍ അവിടെ അനുവദിച്ചിട്ടില്ല. നല്ല സ്‌നേഹമുള്ള നിഷ്‌കളങ്കരായ ആളുകള്‍. സര്‍ക്കാര്‍ അധീനതയില്‍ സ്‌ക്യുബ ഡൈവിംഗ് പോലുള്ള ഒട്ടു മിക്ക വാട്ടര്‍ സ്‌പോര്‍ടസും ലഭ്യമാണ്. അണ്ടര്‍ വാട്ടര്‍ ഡൈവിങ്ങിനു പോയാല്‍ ഡിസ്‌കവറി ചാനല്‍ തോറ്റ് പോവുന്ന വിധത്തിലുള്ള കടലിനടിയിലെ ലോകം കാണാം.

1980-കളിലെ സിനിമകളില്‍ കാണുന്ന സാധാ രീതിയിലെ ചായക്കടകളും ഹോട്ടലുകളും ആണ് അവിടെ. ന്യു ജെന്‍ ആ മേഖലകള്‍ കൈ വച്ച് തുടങ്ങിയിട്ടേ ഉള്ളു. പ്രധാന വിനോദം കടലിനെ ചുറ്റിപ്പറ്റിയുള്ളതു തന്നെ. മാലിദ്വീപുകളോട് കിടപിടിക്കുന്ന തെളിമയാര്‍ന്ന വെള്ളത്തില്‍ മതി മറന്ന് കുളിക്കാം. തൊട്ടടുത്ത് വളരെ ചെറിയ ആള്‍ താമസം ഇല്ലാത്ത ദ്വീപിലേക്ക് നെഞ്ചോളം വെള്ളത്തില്‍ നടന്ന് പോവാം. ഭാഷ, രീതി പൊതുവെ വത്യാസം ഉണ്ടെങ്കിലും ഒരുവിധം എല്ലാവര്‍ക്കും മലയാളം അറിയാം. അധികം യാത്ര ചെയ്യാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ ഏറെയും ബൈക്കുകള്‍ ആണ് ഉള്ളത്. ആവശ്യമെങ്കില്‍ ഗുഡ്‌സ് വണ്ടികളുടെ പുറകില്‍ സീറ്റ് വച്ചിട്ട് അതില്‍ ആളെ കയറ്റും. ദ്വീപുകാര്‍ക്ക് അവരുടേതായ രീതിയിലെ പലഹാരങ്ങളും മറ്റ് വിഭവങ്ങളും ഉണ്ട്. എല്ലാം നല്ല സ്വാദിഷ്ടമായവ തന്നെ. നാട്ടുകാരുമായി ചങ്ങാത്തത്തില്‍ ആയാല്‍ മീന്‍ പിടിക്കാന്‍ അവര്‍ക്കൊപ്പം പുറം കടലിലേക്ക് ഒരു യാത്ര തരപ്പെടുത്താം.

എല്ലാം മറന്ന് നഗര തിരക്കുകളില്‍ നിന്നും വിട്ട് മാറി കുറച്ച് ദിവസങ്ങള്‍ അവിടെ ചിലവഴിച്ചാല്‍ അത് തീര്‍ച്ചയായും ജീവിതത്തില്‍ മറക്കാനാവാത്ത ഒരും ഏടായിരിക്കും!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്യൂരിഫയറുകൾക്ക് വൻ ഡിമാന്റേറുന്നു  (1 minute ago)

ബിനോയ് വിശ്വം ഒറ്റയ്ക്കല്ല. സി പി എം പ്രമുഖന്റെ പിന്തുണ മുന്നണി ശിഥിമാകും തിരക്കഥ എഴുതിയത് ഡൽഹിയിൽ  (5 minutes ago)

കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ ഷോക്കേറ്റ് ...  (32 minutes ago)

SFI സിപിഎം വിടുന്നു..? കാൽ നക്കി കീഴടങ്ങിയ മുഖ്യനെ എടുത്തുടുത്ത് രാഹുൽ ശിവകുട്ടിയെ പഞ്ഞിക്കിടുന്നു  (51 minutes ago)

മകനെയും പേരക്കുട്ടികളെയും അടക്കം 4 പേരെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ  (51 minutes ago)

മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തില്ലെന്ന്  (1 hour ago)

ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിൽ  (1 hour ago)

. മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്നിയിൽ  (1 hour ago)

30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും...  (2 hours ago)

തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കും...  (2 hours ago)

കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത....  (2 hours ago)

മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി...  (3 hours ago)

ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ  (3 hours ago)

തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി  (10 hours ago)

Malayali Vartha Recommends