Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..

അന്തര്‍ദേശീയ ടൂറിസ്റ്റ് സംഘടനകള്‍

23 AUGUST 2017 01:32 PM IST
മലയാളി വാര്‍ത്ത

ഏതൊരു രാജ്യത്തിന്റെയും ടൂറിസം വികസനത്തിന് അന്തര്‍ദേശീയ സഹകരണം ആവശ്യമാണ്. ഇതു സാധ്യമാകുന്നതിന് വിഭിന്നരാജ്യങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരാതികളും അവതരിപ്പിക്കാന്‍ പറ്റുന്ന വേദികള്‍ വേണം. അന്താരാഷ്ട്ര ടൂറിസ്റ്റ് സംഘടനകളാണ് യഥാര്‍ഥത്തില്‍ രംഗവേദികളായിവര്‍ത്തിക്കുന്നത്. അവ സഹകരണാടിസ്ഥാനത്തിലുള്ള രാജ്യാന്തര വിനോദസഞ്ചാരവികസനപദ്ധതികള്‍ക്ക് കളമൊരുക്കുകകൂടി ചെയ്യുന്നുണ്ട്. ടൂറിസം രംഗത്ത് പരസ്പര സഹകരണത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ത്തുഗല്‍ എന്നിവ 1908-ല്‍ 'ഫ്രാങ്കോ ഹിസ്പാനോ പോര്‍ത്തുഗീസ് ഫെഡറേഷന്‍ ഒഫ് ടൂറിസ്റ്റ് അസ്സോസിയേഷന്‍' സ്ഥാപിച്ചതാണ് ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം.

ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന് വിനോദസഞ്ചാര വികസനത്തിന് അന്തര്‍ദേശീയ സഹകരണം ആവശ്യമാണെന്നു ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് 1924-ല്‍ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ഓര്‍ഗനൈസേഷന്‍സ് ഫോര്‍ ടൂറിസ്റ്റ് പ്രൊപ്പഗാന്‍ഡ' സ്ഥാപിക്കപ്പെട്ടത്. അതിന്റെ ആദ്യകണ്‍വെന്‍ഷന്‍ 1925ല്‍ ഹോളണ്ടിലെ ഹേഗില്‍ നടന്നു. പതിനാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. രണ്ടാം ലോകയുദ്ധകാലംവരെ ആ പ്രസ്ഥാനം നിലനിന്നു.

രണ്ടാം ലോകയുദ്ധാനന്തരം 1947ല്‍ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍' സ്ഥാപിതമായെങ്കിലും ഈ രംഗത്ത് ഗണ്യമായ ചലനമുണ്ടാക്കിയത് ഐക്യരാഷ്ട്രസംഘടനയാണ്. 1963ല്‍ വിവിധരാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അന്തര്‍ദേശീയ ടൂറിസ്റ്റ് സംഘടനകള്‍ക്ക് ഐക്യരാഷ്ട്രസംഘടന അംഗീകാരം നല്‍കുകയും അവയുടെ ഒരു സമ്മേളനം റോമില്‍ വിളിച്ചുകൂട്ടുകയും ചെയ്തു. തുടര്‍ന്ന് 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷ'നെ വിനോദസഞ്ചാര വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസംഘടനയുടെ വേദിയാക്കി മാറ്റി. 1950 മുതല്‍ ഇന്ത്യ ഈ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതില്‍ ഏറെ വിജയം വരിച്ച സംഘടനയാണ് 1975 ജനുവരി 2ന് നിലവില്‍ വന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍' . 1976-ല്‍ ഇതിന് സ്‌പെയിനിലെ മാഡ്രിഡില്‍ സ്ഥിരമായ ആസ്ഥാനവുമുണ്ടായി. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി നേരിട്ടുബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ബന്ധപ്പെട്ട ആഗോള സംഘടനകള്‍, ഐക്യരാഷ്ട്രസഭ, വാണിജ്യപരവും വാണിജ്യേതരവുമായ ടൂറിസം സംഘടനകള്‍ എന്നിവയുമായും ഇതിനു ബന്ധമുണ്ട്. 1976ല്‍ തന്നെ 'യൂണൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാ'മിന്റെ ഒരു കാര്യനിര്‍വഹണസമിതി കൂടി ആയി ഇത്. അതോടെ അംഗരാജ്യങ്ങളില്‍ ഈ സംഘടനയുടെ പ്രതിനിധികള്‍ സ്ഥാനമേല്‍ക്കുകയും വിനോദസഞ്ചാരരംഗത്താവശ്യമായ സാങ്കേതിക കാര്യങ്ങളില്‍ രാജ്യാന്തരീയ സഹകരണം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തുതുടങ്ങി.

പ്രധാനമായും മൂന്നു മേഖലകളിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ഓരോ രാജ്യത്തിന്റെയും സാമ്പത്തികപുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ദേശഭാഷവര്‍ഗലിംഗവ്യത്യാസമില്ലാതെ അന്തര്‍ദേശീയതലത്തില്‍ പരസ്പരധാരണയും, സമാധാനവും, സമൃദ്ധിയും സൃഷ്ടിക്കുവാനും മൗലികസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നിലനിര്‍ത്താനുമായി ടൂറിസം വികസനം നിര്‍വഹിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. വികസ്വരരാജ്യങ്ങള്‍ക്ക് ടൂറിസം വികസനത്തിനുവേണ്ട കൂടുതല്‍ സൗകര്യങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണ് രണ്ടാമത്തെ ഉദ്ദേശ്യം.

ഐക്യരാഷ്ട്രസഭയുടെ യു.എന്‍.ഡി.പി. പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ട് വിനോദസഞ്ചാരമേഖലയിലെ ആഗോളതലത്തിലുള്ള കേന്ദ്രസംഘടനയായി പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ മൂന്നാമത്തെ ധര്‍മം. ഫുള്‍ മെമ്പര്‍മാര്‍, അസ്സോസിയേറ്റ് മെമ്പര്‍മാര്‍, അഫിലിയേറ്റ് മെമ്പര്‍മാര്‍ എന്നിങ്ങനെ മൂന്നുതരം അംഗത്വമാണ് ഈ സംഘടനയ്ക്കുള്ളത്. ഇതിലെ ഫുള്‍ മെമ്പര്‍ സ്വതന്ത്രരാഷ്ട്രങ്ങളായിരിക്കും. അസ്സോസിയേറ്റ് മെമ്പര്‍ഷിപ്പ് നല്‍കുന്നത് ചില സവിശേഷപ്രദേശങ്ങള്‍ക്കാണ്. അഫിലിയേറ്റ് മെമ്പര്‍മാരില്‍ സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ളതും അല്ലാത്തതുമായ ടൂറിസം സംഘടനകളും സ്ഥാപനങ്ങളുമാണുള്ളത്.

പസിഫിക് പ്രദേശത്തെ ഒഴിവുകാലസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാക്കി മാറ്റാനായി രാജ്യാന്തര തലത്തില്‍ ആരംഭിച്ച സംഘടനയാണ് 1951-ല്‍ സ്ഥാപിതമായ 'പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍'. 44 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായുള്ളത്. ഇതിനു മുന്‍കൈ എടുത്തത് ലോറിന്‍ തേഴ്സ്റ്റന്‍ എന്ന പത്രപ്രവര്‍ത്തകനാണ്. ടൂറിസം വികസനം, പ്രചാരണം, ആഭ്യന്തര സൗകര്യങ്ങളൊരുക്കല്‍ എന്നിവ ലാഭേച്ഛയില്ലാതെ ചെയ്യുന്ന സന്നദ്ധസംഘടനയാണിത്. ഇതിന്റെ ആസ്ഥാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ്. ലോകത്താകമാനമായി എഴുപത്തിയൊന്ന് പ്രാദേശിക ചാപ്റ്ററുകള്‍ ഇതിനുണ്ട്. 1957ല്‍ ഇന്ത്യ ഇതില്‍ ഒരു 'അസ്സോസിയേറ്റ് ഗവണ്‍മെന്റ് അംഗ'മായി. 1966ല്‍ സംഘടനയുടെ പതിനഞ്ചാം കോണ്‍ഗ്രസ് ന്യൂഡല്‍ഹിയില്‍ നടന്നത് ഇന്ത്യന്‍ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുന്നതിന് കാരണമായി.

അതോടെ ഇന്ത്യ സംഘടനയിലെ മുഴുവന്‍ സമയ അംഗമായി മാറുകയും ചെയ്തു. 1978ലും ഇന്ത്യ പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍ കോണ്‍ഫറന്‍സിന് ആതിഥ്യമരുളുകയുണ്ടായി. 1969ല്‍ 'പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷ'ന്റെ ഇന്‍ഡ്യന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. അതില്‍ കേന്ദ്ര ടൂറിസം വകുപ്പ്, ഇന്ത്യ ടൂറിസം വികസന കോര്‍പ്പറേഷന്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, മറ്റു മുഖ്യ വിമാനക്കമ്പനികള്‍, പ്രധാന ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, പരസ്യക്കമ്പനികള്‍ തുടങ്ങി 98 അംഗങ്ങള്‍ ഇപ്പോഴുണ്ട്.
അന്തര്‍ദേശീയ ടൂറിസം സംഘടനകളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് 1945-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസ്സോസിയേഷന്‍. 85 രാജ്യങ്ങളിലുള്ള വിമാനക്കമ്പനികള്‍ അംഗങ്ങളായുള്ള ഈ പ്രസ്ഥാനം എല്ലാ ലോകരാജ്യങ്ങളിലേക്കുമുള്ള വിമാനയാത്രകള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. അതിന്റെ നേതൃത്വത്തില്‍ നടക്കാറുള്ള ട്രാഫിക് കോണ്‍ഫറന്‍സുകള്‍ക്ക് സമകാലിക വ്യോമഗതാഗതരംഗത്ത് ഏറെ പ്രസക്തിയുണ്ട്.

1947-ല്‍ സ്ഥാപിതമായ മറ്റൊരു അന്താരാഷ്ട്ര വിനോദസഞ്ചാരസംഘടനയാണ് 'ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍'. ഇവയ്ക്കുപുറമേ, യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം , യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം , ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ , ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് , വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. സര്‍ക്കാരിതര അന്താരാഷ്ട്ര സംഘടനകളില്‍ പ്രധാനപ്പെട്ടവയില്‍ ചിലത് ഇവയാണ്. അമേരിക്കന്‍ സൊസൈറ്റി ഒഫ് ട്രാവല്‍ ഏജന്റ്‌സ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ഇന്റര്‍നാഷണല്‍ യൂത്ത് ഹോസ്റ്റല്‍ ഫെഡറേഷന്‍, ദ് ട്രാവല്‍ റിസര്‍ച്ച് അസ്സോസിയേഷന്‍, ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് സോഷ്യല്‍ ടൂറിസം, വേള്‍ഡ് ഫെഡറേഷന്‍ ഒഫ് ട്രാവല്‍ ജേണലിസ്റ്റ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്യൂരിഫയറുകൾക്ക് വൻ ഡിമാന്റേറുന്നു  (1 minute ago)

ബിനോയ് വിശ്വം ഒറ്റയ്ക്കല്ല. സി പി എം പ്രമുഖന്റെ പിന്തുണ മുന്നണി ശിഥിമാകും തിരക്കഥ എഴുതിയത് ഡൽഹിയിൽ  (5 minutes ago)

കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ ഷോക്കേറ്റ് ...  (32 minutes ago)

SFI സിപിഎം വിടുന്നു..? കാൽ നക്കി കീഴടങ്ങിയ മുഖ്യനെ എടുത്തുടുത്ത് രാഹുൽ ശിവകുട്ടിയെ പഞ്ഞിക്കിടുന്നു  (51 minutes ago)

മകനെയും പേരക്കുട്ടികളെയും അടക്കം 4 പേരെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ  (51 minutes ago)

മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തില്ലെന്ന്  (1 hour ago)

ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിൽ  (1 hour ago)

. മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്നിയിൽ  (1 hour ago)

30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും...  (2 hours ago)

തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കും...  (2 hours ago)

കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത....  (2 hours ago)

മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി...  (3 hours ago)

ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ  (3 hours ago)

തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി  (10 hours ago)

Malayali Vartha Recommends