Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ഭൂട്ടാന്‍ വിസയും പാസ്‌പോര്‍ട്ടുമില്ലാതെ ഇന്ത്യന്‍ പൗരന്മാര്‍ക്കു വളരെ എളുപ്പത്തില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന വിദേശ രാജ്യം

30 SEPTEMBER 2017 03:42 PM IST
മലയാളി വാര്‍ത്ത

വിസയും പാസ്‌പോര്‍ട്ടുമില്ലാതെ ഇന്ത്യന്‍ പൗരന്മാര്‍ക്കു വളരെ എളുപ്പത്തില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന രണ്ടു വിദേശ രാജ്യങ്ങളാണു നേപ്പാളും ഭൂട്ടാനും . രണ്ടു രാജ്യങ്ങളിലേക്കും വളരെ എളുപ്പത്തിലും കുറഞ്ഞ ചെലവിലും കരമാര്‍ഗ്ഗം തന്നെ പ്രവേശിച്ചു യാത്ര ചെയ്യാവുന്നതുമാണ്.

ഭൂട്ടാനില്‍ പോകുന്നതിനു നമ്മുടെ നാട്ടില്‍ നിന്നു കൊല്‍ക്കൊത്ത വരെയും പിന്നീട് അവിടെ നിന്ന് ഭൂട്ടാന്‍ അതിര്‍ത്തിയോട് ഏറ്റവുമടുത്തുള്ള റയില്‍വേ സ്‌റ്റേഷനായ ഹസിമാറ വരേക്കും ട്രയിനില്‍ പോകാവുന്നതാണ്.

കൊല്‍്‌കൊത്തയിലേക്കുള്ള യാത്രയ്ക്കു മലബാറിലുള്ളവര്‍ക്കു അനുയോജ്യം മംഗലാപുരത്ത് നിന്നു ശനിയാഴ്ച രാത്രി തിരിക്കുന്ന വിവേക് എക്‌സ്പ്രസ്(22852) ആണ്. ഈ ട്രയിന്‍ കൃത്യസമയത്ത് ഓടുകയാണെങ്കില്‍ തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ കല്‍കത്തയിലെ സാന്ദ്രാഗച്ചി റയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരും . ഇതല്ലെങ്കില്‍ പാലക്കാട് റയില്‍വേ സ്‌റ്റേഷനില്‍ രാത്രി 11.50 നു എത്തിച്ചേരുന്ന ട്രയിനുകളാണ് നല്ലത്. ഞായറാഴ്ചയാണെങ്കില്‍ ഗുരുദേവ് എക്‌സ്പ്രസും (12659)ചൊവ്വ ഗോഹട്ടി എക്‌സ്പ്രസും (12507) വ്യാഴം ,ശനി ദിവസങ്ങളാണെങ്കില്‍ ഷാലിമാര്‍ എക്‌സ്പ്രസും (22641)തെരെഞ്ഞെടുക്കാം .

കല്‍ക്കത്തയിലെ സിയാല്‍ഡ യില്‍ നിന്നു എല്ലാ ദിവസവും രാത്രി 8.30 നു ആലിപ്പൂര്‍ദ്വാരിലേക്കു കാന്ചന്‍ കന്യ എക്‌സ്പ്രസ് (13149) പുറപ്പെടുന്നുണ്ട്. ഈ ട്രയിനില്‍ ഹസിമാറ വരെ യാത്ര ചെയ്യാം . ഹസിമാറയില്‍ കാന്ചന്‍ കന്യ എക്‌സ്പ്രസ് രാവിലെ 10.45 ഓടെ എത്തിച്ചേരും .

ഹസിമാറയല്‍ നിന്നു ഭൂട്ടാന്‍ അതിര്‍ ത്തിയിലെ ഇന്ത്യന്‍ ഗ്രാമമായ ജൈഗോണിലേക്കു ഏകദേശം 15 കിലോമീറ്ററുകള്‍ മാത്രമേയുള്ളൂ. ജൈഗോണില്‍ നിന്നു ഹസിമാറയ്ക്കു നിരവധി ബസ്സുകള്‍ ലഭിക്കും . ഏകദേശം അര മണിക്കൂര്‍ കൊണ്ടവിടെ എത്തിച്ചേരാം .

ജയ്‌ഗോണ്‍ ഇല്‍ നിന്നു ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ ത്തി കാല്‍ നടയായി തന്നെ മുറിച്ചു കടക്കാവുന്നതാണ്. ശ്രദ്ധിക്കുക. വാഹനങ്ങള്‍ ക്കു പോകാനാണു പ്രധാന വഴി. കാല്‍നടയായി അങ്ങോട്ടു പോവുന്നവര്‍ക്കും ഇങ്ങോട്ടു വരുന്നവര്‍ക്കും ഇതിനു ഇടതു ഭാഗത്തായി വെവ്വേറെ ചെറിയ പ്രവേശന വഴികളുണ്ട്. അതിര്‍ത്തി മുറിച്ചു ഭൂട്ടാന്‍ അതിര്‍ ത്തി ഗ്രാമമായ ഫുന്‍ഷോലിങ്ങ് ലേക്കു കടക്കുന്നതിനു യാതൊരു രേഖയും കാണിക്കേണ്ടതില്ല. പക്ഷേ ഇന്ത്യയില്‍ നാം മറന്നു പോയ പല അടിസ്ഥാന പാഠങ്ങളും വീണ്ടും ഓര്‍മ്മിച്ചെടുക്കേണ്ടി വരും . അതിലൊന്നാണു സീബ്രാ ലൈന്‍ മാത്രമാണ് റോഡ് മുറിച്ചു കടക്കാനുള്ള ഏക മാര്‍ഗ്ഗം എന്നത് .

ഇന്ത്യ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നു ഏകദേശം 300 മീറ്ററുകള്‍ മുന്നോട്ട് നടന്നാല്‍ വലതു വശത്തായി ഭൂട്ടാനില്‍ പ്രവേശിക്കുന്നതിനുള്ള എന്‍ട്രി പാസ് ലഭിക്കുന്നിടം കാണാം . അവിടെ ഒരു ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ തിമ്പുവിലേക്കും പാരോവിലേക്കും പോകാനുള്ള പെര്‍മിഷന്‍ പാസ് ലഭിക്കും . ഭൂട്ടാന്റെ തലസ്ഥാനമായ തിമ്പുവിലേക്കും അവരുടെ ഏക അന്താരാഷ്ട്ര വിമാനത്താവളമുള്ള പാരോയിലേക്കും ചെല്ലാനും 7 ദിവസം വരെ താമസിക്കാനുമുള്ള അനുമതിപത്രവുമാണിത്. രാവിലെ 9 മണി മുതലാണ് ഈ ഓഫീസ് പ്രവര്‍ ത്തിക്കുന്നത്. നിങ്ങളുടെ വാച്ചില്‍ എത്രയാണോ സമയം കാണിക്കുന്നത് അതിനോട് ഒരു അര മണിക്കൂര്‍ അധികം കൂട്ടുക. കാരണം ഭൂട്ടാന്‍ സമയം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തേക്കാള്‍ അര മണിക്കൂര്‍ മുമ്പിലാണ്.

ഇവിടെ നിന്നു ഫുന്‌ഷോലിങ്ങ് ബസ് സ്റ്റാന്‍ഡിലേക്കു നടക്കാനുള്ള ദൂരമേയുള്ളൂ. അതിനു മുമ്പേ നമ്മുടെ കയ്യിലുള്ള എന്‍ട്രിപാസും ഫോട്ടോയും 220 രൂപയും നല്‍കിയാല്‍ ഭൂട്ടാന്‍ സിം കാര്‍ഡ് മൊബൈല്‍ ഷോപ്പില്‍ നിന്നും ലഭിക്കുന്നതാണ്. 200 രൂപ ടോക് ടൈം ഉള്ള സിം ഒരു മാസം വാലിഡിറ്റിയുള്ളതാണ്. ഭൂട്ടാനില്‍ നമ്മുടെ മൊബൈല്‍ കണക്ഷനുകള്‍ക്കു റേഞ്ച് ഉണ്ടാകില്ല.

ഫുന്‌ഷൊലിങ് ഇല്‍ നിന്നും ഭൂട്ടാന്റെ ഇതര ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ലഭിക്കും . പക്ഷേ നമുക്ക് തിമ്പുവിലേക്കും പാരോയിലേക്കും പോകാനുള്ള അനുവാദം മാത്രമേ ഇപ്പോല്‍ ലഭിച്ചിട്ടുള്ളൂ. മറ്റിടങ്ങളിലേക്കു പോകണമെങ്കിലും അതു പോലെ ഭൂട്ടാനില്‍ ഏഴു ദിവസത്തിലധികം താമസിക്കണമെങ്കിലും നാം തിമ്പുവില്‍ പോയി വീണ്ടും പെര്‍മിഷന്‍ എടുക്കേണ്ടതുണ്ട്. അതു കൊണ്ട് ഈ രണ്ടിടം മാത്രമേ നിങ്ങളുടെ ടൂര്‍ പ്ലാനില്‍ ഉള്ളുവെങ്കില്‍ ഇങ്ങോട്ട് ബസ് മുഖേനയോ കാര്‍ ടാക്‌സി മുഖേനയോ യാത്ര ചെയ്യാം. അതല്ല മറ്റിടങ്ങളില്‍ കൂടി പോവണമെന്നുണ്ടെങ്കില്‍ ആദ്യം തിമ്പുവിലേക്കു തന്നെ യാത്ര ചെയ്യേണ്ടി വരും . തിമ്പുവിലെത്തിയ ശേഷം മറ്റു പെര്‍മിഷനുകളും കരസ്ഥമാക്കിയ ശേഷം യാത്ര തുടരാം .

ഇന്ത്യന്‍ അതിര്‍ത്തിയില്‍ 5 രൂപക്കും 10 രൂപക്കുമൊക്കെ ചായ കിട്ടുമെങ്കില്‍ ഭൂട്ടാന്‍ അതിര്‍ത്തിഗ്രാമത്തില്‍ 20 രൂപയില്‍ കുറഞ്ഞ് ഒരു ഗ്ലാസ് ചായ കിട്ടില്ല. ഫുന്‌ഷോലിങ്ങില്‍ ഹോട്ടല്‍ റൂമിനു റെന്റ് കൂടുതലാണ്. അതിര്‍ത്തിക്കിപ്പുറം കടന്ന് ഇന്ത്യയിലെ ജയ്‌ഗോണില്‍ കുറഞ്ഞ ചെലവില്‍ ഇതിനേക്കാള്‍ നല്ല റൂമുകള്‍ കിട്ടും .

ജയ്ഗാവില്‍ നിന്നു ഫുന്‌ഷോലിങ്ങിലേക്കു ഒരു കാല്‍ നട ദൂരമേയുള്ളുവെങ്കിലും മനുഷ്യരോടുള്ള സമീപനത്തില്‍ ,ആതിഥ്യ മര്യാദയില്‍ , പരിസര വൃത്തിയില്‍ , ജീവിതത്തിന്റെ ഒഴുക്കില്‍ രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ജയ്ഗാണില്‍ താമസിക്കുന്നത് ഒരു ആള്‍ക്കൂട്ടമാണേങ്കില്‍ ഫുന്‍ഷോലിങ്ങിലുള്ളത് സംസ്‌കരിക്കപ്പെട്ട ഒരു സമൂഹമാണ്.

സീബ്ര ലൈനിലൂടെയല്ലാതെ റോഡ് മുറിച്ചു കടക്കാന്‍ ആരേയും അനുവദിക്കില്ല. റോഡിന്റെ പകുതി ദൂരം പിന്നിട്ടിട്ടുണ്ടെങ്കിലും മുഴുവന്‍ ക്രോസ് ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചു വിളിക്കും.എന്നാല്‍ പോലീസിന്റെ വക തെറിയോ ശകാരമോ ഒന്നുമുണ്ടാവില്ല. പകരം തൊട്ടടുത്തുള്ള സീബ്രാ ലൈന്‍ എവിടെയാണെന്ന് ചൂണ്ടി കാണിച്ചു അവിടെ പോയി ക്രോസ് ചെയ്യാന്‍ ആവശ്യപ്പെടും.

അതെ, ഭൂട്ടാനിലെ നിയമങ്ങള്‍ നിയമങ്ങള്‍ തന്നെയാണെന്നും അവ അനുസരിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാവട്ടെ ഭൂട്ടാനിലേക്കു കടക്കുമ്പോഴുള്ള ആദ്യത്തെ പാഠം . അവിടത്തെ നിയമങ്ങളെ ബഹുമാനിക്കുക. യാത്രയിലുട നീളം അവ കൃത്യമായി പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അവയെക്കുറിച്ചു നാം കൂടുതല്‍ വ്യാകുലപ്പെടേണ്ട. കാരണം അവ കൃത്യമായി പാലിക്കുന്ന ഒരു സമൂഹത്തോടാണ് നമുക്ക് ഇട പെടാനുള്ളതും . സീബ്രാ ലൈനിലൂടെ മുറിച്ചു കടക്കുന്ന നമുക്ക് വേണ്ടി എത്ര വില വില കൂടിയ വാഹനങ്ങളായാലും അവ നിര്‍ത്തി നമ്മള്‍ റോഡ് മുറിച്ചു കടക്കുന്നത് വരെ ക്ഷമാപൂര്‍വ്വ കാത്തിരിക്കുക തന്നെ ചെയ്യും.

ഭൂട്ടാനില്‍ സിഗരറ്റ് ഉപയോഗിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളുണ്ട്. ഉപയോഗിക്കുന്നവര്‍ക്കെന്ന പോല്‍ ചുറ്റുപാടുള്ളവരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സിഗരറ്റിനു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ജനങ്ങളുടെ സന്തോഷത്തിനു വേണ്ടി തന്നെ ഒരു മന്ത്രാലയം സൃഷ്ടിച്ചിട്ടുള്ള ഭൂട്ടാനില്‍ ജനങ്ങളുടെ ആരോഗ്യ വ്യവസ്ഥിതിയെ കുറിച്ച് ഭരണാധികാരികള്‍ അതീവ ജാഗരൂകരാണ്. തിമ്പുവിലേക്കുള്ള യാത്രയ്ക്കിടയില്‍ ബസില്‍ ലഘുലേഖകള്‍ നല്‍കി പുകയില ഉത്പന്നങ്ങള്‌ക്കെതിരെയുള്ള ക്യാമ്പയിനും മറ്റുമുണ്ട്.സിഗരറ്റും മറ്റു ലഹരി പദാര്‍ ഥങ്ങളും കൈവശം വെക്കുന്നതിനു കൃത്യമായ ശിക്ഷയുമുണ്ട്.

എന്നാല്‍ ഭൂട്ടാനില്‍ മദ്യ ഉപഭോഗത്തിനു നിയന്ത്രണങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു വിധം റസ്‌റ്റോറന്റുകള്‍ എല്ലാം തന്നെ ബാറുകള്‍ കൂടിയാണ്. 'അര' എന്ന തദ്ദേശീയമായ മദ്യം സുലഭമാണ്. മറ്റെല്ലാ സാധനങ്ങള്‍ ക്കും വിലക്കൂടുതല്‍ ഉണ്ടെങ്കിലും ബാറുകളില്‍ മദ്യത്തിനു വിലക്കുറവുമാണ്. സ്ത്രീകളും മദ്യം ആഘോഷാവസരങ്ങളില്‍ ഉപയോഗിക്കാറുണ്ട്. വഴിയില്‍ കുടിച്ചു പൂസായി കിടക്കുന്ന ആരെയും ഞങ്ങള്‍ കണ്ടിട്ടില്ലെങ്കിലും മദ്യോപഭോഗം മൂലം റിപ്പോര്‍ ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ചെറുതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (13 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends