Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

സലാലയിലെ മഴക്കാഴ്‌ചകള്‍ തേടി സന്ദര്‍ശക പ്രവാഹം

05 AUGUST 2014 10:03 AM IST
മലയാളി വാര്‍ത്ത.

മഴക്കാലം തുള്ളിത്തിമര്‍ക്കുന്ന സലാലയില്‍ കാഴ്‌ചകളുടെ കുളിര്‍മ തേടി ഇന്ത്യയില്‍ നിന്നടക്കമുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം. ഗള്‍ഫ്‌ രാജ്യങ്ങളിലെ ഇന്ത്യക്കാരും ചൂടില്‍ നിന്ന്‌ ആശ്വാസം തേടി ഇവിടെ എത്തുന്നുണ്ട്‌. ഇതിലേറെയും മലയാളികളാണ്‌. പച്ചപുതച്ച സലാലയില്‍ ഭക്ഷണമുള്‍പ്പെടെ സകലതും ഇന്ത്യന്‍മയം.
നാഷനല്‍ സെന്റര്‍ ഫോര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ (എന്‍സിഎസ്‌ഐ) റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഈ സീസണില്‍ ജൂലൈ 29 വരെ 74,100 സന്ദര്‍ശകരെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 60,000 ആയിരുന്നു. ഹോട്ടലുകളിലും മറ്റു താമസകേന്ദ്രങ്ങളിലും വന്‍ തിരക്കനുഭവപ്പെടുന്നു. മലയോരങ്ങളിലെ തടാകങ്ങളും കാട്ടുപൂക്കള്‍ നിറഞ്ഞ മലകളും തകര്‍ത്തുപെയ്യുന്ന മഴയും മഞ്ഞും ഗള്‍ഫിലെ ഈ കേരളത്തിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്‌.
പരമ്പരാഗത രീതിയിലുള്ള കെട്ടിടങ്ങള്‍ അതേരീതിയില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്ന രാജ്യമാണ്‌ ഒമാന്‍. വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ഒമാനില്‍ എത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുകയാണെന്ന്‌ ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പേരും റോഡുമാര്‍ഗമാണ്‌ എത്തുന്നത്‌. ഗ്രാമീണറോഡുകളിലൂടെയുള്ള യാത്ര ഏവരും ഇഷ്‌ടപ്പെടുന്നു.
ട്രാവല്‍ ഏജന്‍സികള്‍ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞമാസം ഒമാന്‍ എയര്‍ മസ്‌കറ്റ്‌-സലാല സര്‍വീസുകള്‍ കൂട്ടി. ആഴ്‌ചയില്‍ 52 സര്‍വീസുകള്‍ ഉണ്ടായിരുന്നത്‌ 84 ആക്കി. അടുത്തമാസം പകുതിവരെയാണിത്‌. ഗ്രാമീണ വിഭവങ്ങള്‍ കഴിക്കാനും കരകൗശലവസ്‌തുക്കള്‍ വാങ്ങാനും സലാല അവസരമൊരുക്കുന്നു. കേരളീയ രീതിയിലുള്ള കുട്ടകള്‍, മുറം, ചട്ടി, വട്ടി തുടങ്ങിയവ ലഭ്യമാണ്‌.
ചന്തകളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും പുതുമയോടെ ഈന്തപ്പഴങ്ങളും ഈന്തപ്പഴ സിറപ്പും കപ്പയും കാച്ചിലും പച്ചക്കറിയുമെല്ലാം വാങ്ങാനാകും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സെയ്‌ദിന്റെ ജന്മദേശം കൂടിയായ സലാലയില്‍ ഒട്ടേറെ പൈതൃകപദ്ധതികളുണ്ട്‌. തടാകങ്ങളും വാദികളും മുനമ്പുകളും മലയോരങ്ങളുമെല്ലാം പ്രകൃതിഭംഗിക്കു ഭംഗം വരാതെ സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
വാദി ദര്‍ബാത്‌, മിര്‍ബാത്‌, ജബല്‍ സമ്‌ഹാന്‍, അല്‍ ഫസായെ ബീച്ച്‌, സൂഖ്‌ അല്‍ ഹഫ തുടങ്ങിയവ സഞ്ചാരികള്‍ ഏറെ ഇഷ്‌ടപ്പെടുന്നു. അതേസമയം വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക്‌ പാരിസ്‌ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണു റിപ്പോര്‍ട്ട്‌. വാദികളിലെ വെള്ളം മലിനമാകുന്നതിനു പുറമേ ഒഴിഞ്ഞ പ്ലാസ്‌റ്റിക്‌ കുപ്പികളും കവറുകളും തീരത്ത്‌ ചിതറിക്കിടക്കുന്നു. പാതയോരങ്ങളിലും മാലിന്യം നിറഞ്ഞു. ശബ്‌ദമലിനീകരണമുള്ളതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (3 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (5 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (6 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (8 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (8 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (8 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends