Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

ചിതറാലിലേക്ക് ഒരു യാത്ര

21 JULY 2016 04:27 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരംകന്യാകുമാരി ദേശീയ പാതയില്, മാര്ത്താണ്ഡത്തു നിന്നും തിരുനെല്വേലി റൂട്ടിലുള്ള ആറ്റൂര് ഗ്രാമത്തില്‍ നിന്നും 3 കിലോമീറ്റര് സഞ്ചരിച്ചാല് ചിതറാല് എത്തിചേരാം. ഇവിടെയുള്ള ഒരു കുന്നിന് മുകളിലാണ് ഒന്പതാം നൂറ്റാണ്ടിലേത് എന്നു കരുതപ്പെടുന്ന ജൈന സ്മാരകങ്ങള് ഉള്ളത്. ഈ സ്ഥലം ചരിത്രപരമായി അറിയപ്പെടുന്നത് തിരുച്ചരണാത്തുപള്ളി എന്നാണു. 
വലിയ പാറക്കെട്ടുകള് നിറഞ്ഞതാണ് ചിതറാല് കുന്ന്. കുന്നിന്റെ മുകള്ഭാഗം വരേക്കും കരിങ്കല്ലു പാകിയ വഴിയുണ്ട്. വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന വഴിയുടെ ഇരുവശവും നാനാതരത്തില് പെട്ട ചെടികളും, മരങ്ങളും വച്ചുപിടിപ്പിച്ചിരിക്കുന്നു. ഇടക്കിടക്കു വിശ്രമിക്കാനുള്ള കല്ബഞ്ചുകളും, പൂന്തോട്ടങ്ങളും. വലിയ പാറക്കെട്ടുകള് പൊട്ടിച്ചാണ് കുന്നിലേക്കുള്ള വഴിയില് പാകിയിരിക്കുന്നത്. വലിയ രണ്ടു പാറകള്ക്കരികെ നില്ക്കുന്ന പേരാല് മരത്തിന്റെ തണലില് കല്ബഞ്ചുകള് ക്രമീകരിച്ചിരിക്കുനു. വലിയ രണ്ടു പാറകള്ക്കിടയിലൂടെ നടന്നു വേണം പാറക്കെട്ടുകളുടെ അപ്പുറത്തെത്താന്. ഈ വഴിയുടെ ആദ്യഭാഗത്തു കല്ലുകൊണ്ടുള്ള ഒരു കവാടം ഉണ്ട്. ഈ കവാടം കടന്ന്, പാറകളുടെ വിടവിലൂടെ നടന്ന് അപ്പുറ്‌മെത്താം . ഇതില് ഒരു പാറയുടെ മുകളില് പണി പൂര്ത്തിയാവാത്ത ഒരു ചെറിയ മണ്ഡപം ഉണ്ട്. 


ധ്യാനിച്ചിരിക്കുന്ന ബുദ്ധന്റെ വിവിധ രൂപങ്ങള് പാറയുടെ വശങ്ങളില് കൊത്തിവച്ചിരിക്കുന്നു. കൊത്തുപണികളുടെ പരിപൂര്ണത എടുത്തു പറയേണ്ട ഒന്നാണ്. നൂറ്റാണ്ടുകളായി മൂകം നില്ക്കുന്ന ഈ ശില്പങ്ങളോടും, മുഴുവനായും കല്ലില് തീര്ത്ത ഒരു ക്ഷേത്രവും, ബലിപീഠവും ഇവിടെ ഉണ്ട്. ക്ഷേത്രത്തിന്റെ ഇടതു വശത്തായി ചെറിയ ഒരു നാഗരാജ പ്രതിഷ്ഠയും കാണാം


ക്ഷേത്രത്തിന്റെ തറക്കു എകദേശം 67 അടി ഉയരം വരും? പടിക്കെട്ടുകള് കയറിച്ചെല്ലുന്നതു കൊത്തുപണികളോടു കൂടിയ, കരിങ്കല്ലു തൂണുകള് ഉള്ള ഒരു വരാന്തയിലേക്കാണ്. ഈ വരാന്തയില് നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വാതില്. പ്രധാന വാതില് തുറക്കുന്നതു ഒരു ഹാളിലേക്കാണ്. ഈ ഹാളിലും കരിങ്കല്ലു കൊണ്ടുള്ള തൂണുകളില് കൊത്തുപണികള് ചെയ്തു ഭംഗിയാക്കിയിരിക്കുന്നു. അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്ന 3 ഗര്ഭ ഗൃഹങ്ങളുടെ വാതിലുകള് തുറക്കുന്നതു ഈ ഹാളിലേക്കാണ്. 


അമ്പലത്തിനു മുന്നില് പ്രകൃത്യാ തന്നെ രൂപപ്പെട്ട ചെറിയ ഒരു കുളം ഉണ്ട്. ഇതിലേക്കു ഇറങ്ങാന് കരിങ്കല്ലില് പടികള് ഉണ്ടാക്കിയിരിക്കുന്നു. ഈ കുളത്തിലെ വെള്ളം ചെറിയ അണ കെട്ടി സംരക്ഷിച്ചിരിക്കുന്നു. പണ്ടെന്നോ സ്ഥിരമായി വെള്ളം ഒഴുകിയിരുന്ന സ്ഥലമായിരുന്നു അത് എന്ന്, പന്തലിച്ചു നില്ക്കുന്ന കൈതകള് സാക്ഷ്യപ്പെടുത്തുന്നു. കുളം കഴിഞ്ഞാല്, ഒരു വലിയ പാറയുടെ അപ്പുറം ചെങ്കുത്തായ താഴ്വരയാണ്.

അമ്പലത്തിന്റെ പരിസരം വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുനതു കണ്ടപ്പൊള് അല്ഭുതം തോന്നി. ഈ അമ്പലത്തിന്റെ വലതു ഭാഗത്തായി ഒരു മടപ്പള്ളി ഉണ്ട്. ഇവിടെയാണ് ഭക്തര് നിവേദ്യം ഉണ്ടാക്കുന്നത്. ഇതിനു വലതുഭാഗത്തായി പാറയുടെ വശങ്ങളില് പുരാതന ലിപിയില് എന്തോ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ലിപികള്, ഒന്പതാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റാണ്ടുകള് പഴക്കമുള്ള ആ ലിഖിതങ്ങളില് സ്പര്ശിച്ചപ്പോള്തന്നെ മനസ്സു പുറകോട്ടു പോയപോലെ...

ക്ഷേത്രത്തിനകത്തു മഹാവീരന്, പരസ്വനാദ്, പദ്മാവതി ദേവി എന്നിവര്ക്കായി 3 ഗര്ഭഗൃഹങ്ങളാണ് ഉള്ളത്. 1913 ല് തിരുവിതാംകൂര് രാജാവായ ശ്രീമൂലം തിരുനാള് പദ്മാവതി ദേവിയെ മാറ്റി ഭഗവതിയെ കുടിയിരുത്തി. അന്നു മുതല് ഈ സ്ഥലം ഭക്തരുടെ പ്രിയപ്പെട്ട തീര്ഥാടന കേന്ദ്രമാണ്. 
ചരിത്രത്തിന് മൂകസാക്ഷിയായ ഈ ചെറിയ കുന്നിനും പലതും പറയാനുണ്ട്. പക്ഷെ നമ്മള് കാതോര്ക്കണമെന്നു മാത്രം. കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചതിനു ശേഷം 10:30 ഓടെ ഞങ്ങള് തിരിച്ചു പോന്നു. എന്തായാലും, സഞ്ചാരികള്ക്ക്, പ്രത്യേകിച്ചും ചരിത്രത്തിലേക്ക് ഒരു മടങ്ങിപോക്ക് ആഗ്രഹിക്കുന്നവര്ക്ക് നല്ല ഒരു സ്ഥലമാണു ചിതറാല്. 
ഇവിടേക്കു വരുന്ന സഞ്ചാരികള് ചില കാര്യങ്ങള് ശ്രദ്ധിക്കുക സ്വന്തം വാഹനത്തില് വരുന്നതാണ് നല്ലത്. വെള്ളം ധാരാളം കൊണ്ടുവരണം. കുന്നിന്റെ മുകളിലെ വെള്ളം കുടിക്കാന് യോഗ്യമല്ല. കൂടുതല് സമയം ചിലവഴിക്കാന് ആഗ്രഹിക്കുന്നുണ്ടെങ്കില്, ലഘുഭക്ഷണം കരുതുന്നത് നന്നായിരിക്കും. അതിരാവിലെയൊ വൈകിട്ടൊ ആണ് യാത്രയ്ക്കൂ അഭികാമ്യം. പുരാതനമായ ഇത്തരം സ്മാരകങ്ങളെ ബഹുമാനിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു മരണം, നിരവധി പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി  (13 minutes ago)

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (25 minutes ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (36 minutes ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (43 minutes ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (1 hour ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (1 hour ago)

യുവാവ് വെടിയേറ്റു മരിച്ചു...  (1 hour ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (1 hour ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (1 hour ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (2 hours ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (2 hours ago)

ദേവരഥസംഗമം....  (2 hours ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (2 hours ago)

ഇ ഡി ഇന്ന് 18-ാം പടി ചവിട്ടും ഇന്ന് 5 മണിക്ക് സന്നിധാനത് കേന്ദ്രത്തെ ശബരിമല വളഞ്ഞു നെഞ്ചിടിപ്പിൽ വാസു..!  (2 hours ago)

ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (2 hours ago)

Malayali Vartha Recommends