Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

ആദിശങ്കരന്‍ തപസു ചെയ്ത കുടജാദ്രി

05 AUGUST 2016 04:55 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് ആദിശങ്കരന്‍ തപസു ചെയ്ത കുടജാദ്രിമലനിരകള്‍, മലമുകളിലെ സര്‍വജ്ഞപീഠം, പിന്നെ മൂകാംബികയും സൌപര്‍ണ്ണികയും. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 1343 മീറ്റര്‍ ഉയരത്തിലാണ് കുടജാദ്രി തല ഉയര്‍ത്തി നില്‍ക്കുന്നത്.

മംഗലാപുരത്തു നിന്നും ഷിമോഗയിലേക്കുള്ള വഴിയിലൂടെ പോയി പിന്നെ കുടജാദ്രിയിലേക്ക് തിരിഞ്ഞു പോകുകയാണ് ചെയ്യുക. കൊല്ലൂരില്‍ നിന്നും കുടജാദ്രി വരെ 40 കിലോമീറ്റര്‍ ആണ്.ബാംഗ്ലൂരില്‍ നിന്ന് 326 കിലോമീറ്ററും കാസര്‍കോട് നിന്ന് 216 കിലോമീറ്ററും. മംഗലാപുരത്ത് നിന്ന് 166 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.


കൊല്ലൂരില്‍ നിന്ന് കുടജാദ്രിയിലേക്ക് 80ഓളം ജീപ്പുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. 41 കിലോമീറ്റര്‍ യാത്രയില്‍ 20 കിലോമീറ്റര്‍ ഭയങ്കരം കയറ്റമാണ് . ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് കുടജാദ്രിക്ക്. മൊട്ടക്കുന്നുകളും പച്ചപ്പും മാത്രം. ചിലപ്പോള്‍ കോടമഞ്ഞു വന്നു മൂടും. ഇരുള്‍ നിറഞ്ഞ വഴിയിലേക്ക് തിരിയുന്നതിന് മുന്‍പ് കറുത്ത പലകയില്‍ 'ഗണേശ ഗുഹ' എന്നെഴുതിയ സൂചന ബോര്‍ഡ് മരത്തില്‍ തറച്ചിരിക്കുന്നത് കാണാം . ഇതുവഴി പത്ത് മിനിറ്റ് നടന്നാല്‍ ഗണേശ ഗുഹയിലെത്താം. ചെറിയൊരു ഗുഹയില്‍ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ആരോ തെളിച്ചുവെച്ച ദീപവും പൂക്കളും പൂജാസാധനങ്ങളും ഇവിടെയുണ്ട്.

ശ്രീകോവിലിന്റെ അതിര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ അകത്തു കയറി ആ ശിലാ വിഗ്രഹത്തെ ആര്‍ക്കും തൊടാം….. ദൈവത്തെ തൊട്ട് സംസാരിക്കുന്ന അവസ്ഥ. ഗുഹയുടെ മുകളില്‍ നിന്നും ഉള്ളിലേക്കും വിഗ്രഹത്തിലേക്കും വെള്ളത്തുള്ളികള്‍ വീഴും. അപ്‌സരസ്സുകള്‍ നടത്തുന്ന അര്‍ച്ചന പോലെ. ഇവിടെ അടുത്തു തന്നെ 2 അമ്പലങ്ങള്‍ വേറെയും ഉണ്ട്. പൂജാരിയും പൂജയും ഉണ്ട് അവിടെയും. . അവിടെ തൊട്ടടുത്ത് തന്നെ ആണ് അവിടുത്തെ പൂജാരിയുടെ വാസസ്ഥലം. ചെല്ലുന്ന ഭക്തജനങ്ങള്‍ക്ക് വേണമെങ്ങില്‍ ഈ പൂജാരിയുടെ വീട്ടില്‍ താമസിക്കാം. രണ്ടു നേരത്തെ ഭക്ഷണവും താമസവുമായി ഒരാള്‍ക്ക് ചെറിയ തുക അവര്‍ ഈടാക്കുന്നു.
സര്‍വജ്ഞപീഠത്തിലേക്ക് എത്തണമെങ്കില്‍ നടന്നു തന്നെ പോകണം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൌന്ദര്യ ദൃശ്യങ്ങള്‍ കണ്ടു മല കയറാം.താഴെ കാണാത്തത്ര ഉയരത്തിലൂടെ വീതി കുറഞ്ഞ വഴിയിലൂടെ ഉള്ള യാത്ര.ചെളി ,ചരല്‍ ,ഉരുളന്‍ കല്ലുകള്‍ പാറകൂട്ടങ്ങള്‍ എന്നിവയിലൂടെ കുത്തനെയുള്ള കയറ്റം .

ഓരോ പുല്‍നാമ്പിലും പ്രകൃതി അതിന്റെ വശ്യ സൗന്ദര്യം നിറച്ചിരിക്കുന്നു . ഇടക്കിടെ ദൃശ്യങ്ങളെ മറച്ച് കൊതിപ്പിചെത്തുന്ന കോടമഞ്ഞിന്റെ നേര്‍ത്ത ആവരണം. അതു മാറുമ്പോള്‍ അങ്ങുതാഴെ പഞ്ഞികെട്ടുകള്‍ പോലെ പറന്നുനടക്കുന്ന മേഘ പടലങ്ങള്‍. കൃഷ്ണശിലയില്‍ തീര്‍ത്ത ചെറിയൊരു ക്ഷേത്രരൂപമാണ് സര്‍വജ്ഞപീഠം.വിനോദയാത്രക്കല്ലാതെ കുടജാദ്രിയിലെ ത്തുന്നവരുടെ പ്രധാനലക്ഷ്യം സര്‍വജ്ഞ പീഠമാണ്.

കുടജാദ്രിയില്‍ ദേവീ സാന്നിദ്ധ്യം മനസിലാക്കിയ ആദി ശങ്കരന്‍ ഇവിടെ തപസിരുന്നുവെന്നാണ് വിശ്വാസം. സമചതുരാകൃതിയില്‍ രണ്ട് മീറ്റര്‍ നീളത്തിലും വീതിയിലും തീര്‍ത്ത കരിങ്കല്‍ നിര്‍മിതിയാണ് സര്‍വജ്ഞപീഠം. ഇതിനോട് ചേര്‍ന്ന് തന്നെ ചെറിയൊരു ഷെഡും കാണാം. അവിടെങ്ങും ലഭ്യമല്ലാത്ത കൂറ്റന്‍ കല്ലുകള്‍ കൊണ്ട്പണിത ചെറിയ കെട്ടിടം.കാലത്തിന്റെ പരിക്കുകളെ അതി ജീവിച്ചു കോട മഞ്ഞു പുതച്ചു നില്കുന്നു . പിന്നെ ചിത്ര മൂല. അവിടെയാണ് ശങ്കരാചാര്യര്‍ ഇരുന്നു ധ്യാനം നടത്തി എന്ന് വിശ്വസിക്കപെടുന്ന ഗുഹ.

ജീപ്പ് യാത്രയല്ലാതെ വനപാതയിലൂടെ നടന്നും കുടജാദ്രിയിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവരും ഭക്തരുമാണ് പ്രധാനമായും ഈ വഴി ഉപയോഗിക്കുന്നത്. കൊല്ലൂരില്‍ നിന്നും ഷിമോഗക്കുള്ള വഴിയില്‍ എട്ടു കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്താല്‍ കരന്‍കട്ട എന്ന സ്ഥലത്തെത്തും. ഇവിടെ നിന്ന് പത്ത് കിലോമീറ്ററോളം നടന്നാല്‍ കുടജാദ്രി താണ്ടാം. പ്രകൃതിരമണീയമായ അംബാവനത്തിലൂടെയാണ് യാത്ര. ഇതിന് പുറമെ ഹിഡുമനൈ വെള്ളച്ചാട്ടം വഴി കാനന സാഹസീക പാതയിലൂടെയും കുടജാദ്രിയിലെത്താം. നിട്ടൂര്‍ വഴി മറാകുട്കയില്‍ എത്തിയശേഷം വെള്ളച്ചാട്ടം വഴി ട്രക്കിങ് നടത്താം. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര അപകടകരമാണ്. കൂടാതെ അട്ടയുടെ ആക്രമണവും ഉണ്ടാകും.

ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കുടജാദ്രിയില്‍ പോകുന്നതാണ് നല്ലത്. വേനല്‍കാലത്ത് കുടജാദ്രിയിലെത്തിയാല്‍ പച്ചപ്പിന് പകരം ചെമ്മണ്‍ കുന്നുകള്‍ മാത്രമെ കാണാനാവു. മഴക്കാലത്ത് പോകുന്നവര്‍ ഉച്ചക്ക് മുന്‍പ് കുടജാദ്രിയില്‍ എത്താന്‍ ശ്രമിക്കണം. കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് മംഗലാപുരത്തെത്തി റോഡ് മാര്‍ഗമോ ട്രെയിനിലോ യാത്രചെയ്യാം. മംഗലാപുരത്തു നിന്ന് 170 കിലോമീറ്ററാണ് കുടജാദ്രിയിലേക്ക്. ട്രെയിനില്‍ പോകുന്നവര്‍ക്ക് മൂകാംബിക റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ബൈണ്ടൂരില്‍ നിന്ന് കൊല്ലൂരിലേക്ക് ബസ് കിട്ടും. ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കൊല്ലൂരിലെത്താം. അവിടെ നിന്ന് ജീപ്പ് മാര്‍ഗം കുടജാദ്രിയിലും എത്താം.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വില താഴേക്ക്  (39 minutes ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (46 minutes ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (48 minutes ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (1 hour ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (1 hour ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (1 hour ago)

Yemen's coast കപ്പൽ തകർത്ത് അജ്ഞാതർ  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് സഹായവുമായി യൂസഫ് അലി  (1 hour ago)

വടകരയില്‍ തുണിക്കടയിലെ ഡ്രസിങ് റൂമില്‍ കുടുങ്ങി മൂന്നുവയസ്സുകാരന്‍  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

ഭാര്യയെ കൂട്ടികൊണ്ടുപോകുന്നതിനെ ചൊല്ലി തര്‍ക്കം: വാക്കുതര്‍ക്കം കയ്യാങ്കളിയായപ്പോള്‍ അമ്മായിയമ്മയുടെ ക്രൂര മര്‍ദനത്തില്‍ മരുമകന്‍ കൊല്ലപ്പെട്ടു  (2 hours ago)

തന്റെ ഫോട്ടോ ഷൂട്ട് ചിത്രത്തെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി നടി രംഗത്ത്  (2 hours ago)

ക്ഷേമപെന്‍ഷന്‍ 1800 രൂപയാക്കും  (2 hours ago)

ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ : സമുദ്രോല്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാനായി എംപിഇഡിഎ  (4 hours ago)

Malayali Vartha Recommends