Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

എങ്ങനെ ഇഷ്ടപ്പെടാതിരിക്കും കുടകിനെ ?

13 AUGUST 2016 04:19 PM IST
മലയാളി വാര്‍ത്ത

കൊടക്….. സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടാണ് കൊടക്. യവന ചക്രവര്‍ത്തി അലക്!സാണ്ടര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ കൂടെ വന്നവര്‍,ഇറാക്കിലെ കുര്‍ദ്ദില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്ത വ്യാഖ്യാനങ്ങള്‍ക്ക് പുറമേ, മധുരാപുരി കടലെടുക്കുന്നതിന് മുന്നേ ഗോപികമാര്‍ കുടിയിരുത്തപ്പെട്ട സ്ഥലമെന്നും, വഴിവിട്ട സ്വര്‍ഗ്ഗജീവിതം നയിച്ച ദേവസ്ത്രീകള്‍ സൃഷ്ടാവിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്നുപിറന്ന ഇടമെന്നുമൊക്കെയുള്ള ഐതിഹ്യങ്ങളും കൊടകിനെപ്പറ്റി കേട്ടിട്ടുണ്ട്.മറാഠി സ്ത്രീകള്‍ കഴിഞ്ഞാല്‍ കൊടക് സ്ത്രീകളെയാണ് തന്റെ മോഡലുകളായി സാക്ഷാല്‍ രാജാ രവിവര്‍മ്മ പോലും തിരഞ്ഞെടുത്തിരുന്നതെന്നും കേള്‍വിയുണ്ട്.


ഏതായാലും കര്‍ണാടക അതിര്‍ത്തിയിലെ കുടകുമലകള്‍ പ്രകൃതിയും ഈശ്വരനും കൈതൊട്ടനുഗൃഹിച്ച ഹരിതഭൂമിയാണ്. ഇവിടുത്തെ കാറ്റിനും

വെയിലിനുമൊക്കെ പറഞ്ഞറിയിക്കാനാവാത്ത ഒരു സൗന്ദര്യമുണ്ട്. തിരക്കിട്ട ജീവിതത്തിനിടെ മനസ്സും ശരീരവും ഒരുപോലെ ശുദ്ധിയാക്കാന്‍ മടിക്കേരിലെ രാജക്കാഴ്ചകള്‍ക്ക് അസാമാന്യമായൊരു ശക്തിസവിശേഷതയുണ്ട്. അതൊന്നു നേരിട്ടനുഭവിക്കുക തന്നെവേണം. ഇന്ത്യയുടെ സ്‌കോട് ലാന്‍ഡ് എന്നാണ് ബ്രിട്ടീഷുകാര്‍ കുടകിനെ വിശേഷിപ്പിച്ചത്.ചന്നം പിന്നം മഴയാണു കുടക്മലകളില്‍ എപ്പോഴും.കുടകില്‍ പോകുമ്പോള്‍ കുടചൂടി പോകേണം എന്ന ഒരു ചൊല്ല് തന്നെ ഉണ്ട്.

കോഴിക്കോടു നിന്നും മൂന്നര മണിക്കൂര്‍ കൊണ്ട് മാനന്തവാടി വഴി തോല്‍പ്പെട്ടിയിലെത്താം. ഈ വഴിയിലാണ് പ്രസിദ്ധമായ താമരശ്ശേരി ചുരം. കേരള കര്‍ണ്ണാടക അതിര്‍ത്തിയാണത്.തോല്‍പ്പെട്ടിയാണു കേരള കര്‍ണാടക അതിര്‍ത്തി. തോല്‍പ്പെട്ടിയില്‍ നിന്നും വഴി രണ്ടായി പിരിയുന്നുണ്ട്.ഒന്നു തിരുനെല്ലിയിലേക്ക്; മറ്റൊന്ന് കുടകിലേക്ക് .കുട്ട വഴി ഗോണിക്കുപ്പ ,പോളിബെട്ട, സിദ്ധാപുര വഴി നമുക്ക് ദുബാരെയിലെത്താം. ദുബാരെയില്‍ നിന്നും കാവേരി നിസര്‍ഗധമയിലേക്ക് പോകാം.വശ്യ മനോഹരമായ ഒരു കുഞ്ഞു ദ്വീപാണ് നിസര്‍ഗമധമ. ചുറ്റും കാവേരി നദി, വളഞ്ഞു പുളഞ്ഞു സംഗീതമുതിര്‍ക്കുന്ന മുളംകാടുകള്‍

കുശാല്‍ നഗറിനടുത്താണ് ബൈലക്കുപ്പ എന്ന തിബറ്റന്‍ സെറ്റില്‍മെന്റ് കോളനി. 1500 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കോളനി സ്ഥാപിച്ചത് 1961 ല്‍ ആണ്.ദലായ് ലാമ യുടെ കൂടെ അഭയാര്‍ഥികളായി വന്നവരും, പിന്മുറക്കാരുമാണ് ഇവിടെ ഉള്ളവര്‍. ഗോള്‍ഡന്‍ ടെമ്പിള്‍ ആണു ഇവിടുത്തെ പ്രധാന ആരാധനാലയം.
നഗരവത്കരണത്തിന്റെ പരിഷ്‌ക്കാരം കുറച്ചെങ്കിലും എത്തി നോക്കിയിട്ടുള്ളത് മെക്കാറയെന്ന മടിക്കേരിയില്‍ എത്തുമ്പോളാണ്. രാജാവിന്റെ സ്വന്തം മടിക്കേരി.
രാജപ്രഭ വിളിച്ചോതുന്ന കോട്ടക്കൊത്തളങ്ങള്‍, ഇന്നു ജനായത്ത ഭരണത്തിന്റെ കാര്യനിര്‍വ്വഹണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. തിരുശേഷിപ്പുകള്‍ പൈത്യകമ്യൂസിയമാക്കി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പുല്‍ത്തകിടികള്‍ക്കു നടുവിലായി സ്ഥാപിച്ച ശിലാപ്രതിമകളും, ലിഖിതങ്ങളുമായി സഞ്ചാരികളെ മടിക്കേരി ചരിത്രത്തിലേക്ക് ക്ഷണിക്കുന്നു.


ഇന്നും രാജാവിന്റെ സ്വന്തം നഗരമായാണ് മടിക്കേരി അറിയപ്പെടുന്നത്. പേരിന്റെ ചരിത്രം തുടങ്ങുന്നത് 16331687വരെ കുടക് ഭരിച്ചിരുന്ന ഹനേരി രാജാവ് മുദ്ദുരാജയില്‍ നിന്നാണ്. മുദ്ദുരാജയുടെ നഗരം (മുദ്ദുരാജക്കേരി) എന്ന കുടകു വാക്കാണ് മടിക്കേരിയായത്. അതു കൊണ്ടു തന്നെ പൊന്നുതമ്പുരാനായ രാജാവു കഴിഞ്ഞേ മറ്റെന്തും മടിക്കേരിക്കാര്‍ക്കുള്ളു. രാജാസ് സീറ്റ് (രാജാവിന്റെ കസേര) പോലും ആ സുവര്‍ണ്ണകാല സ്മരണകള്‍ പകര്‍ന്നു നല്‍കുന്നവയാണ്.
സത്യത്തില്‍ സുന്ദരമായ ദ്യശ്യാനുഭവത്തിന്റെ കാര്യത്തില്‍ അതൊരു രാജകീയ കസേരയല്ല, രാജകീയ സിംഹാസനം തന്നെയാണ്. അങ്ങകലെനിന്നു അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ മലഞ്ചെരിവില്‍തട്ടി സ്വര്‍ണ്ണശോഭയോടെ തിളങ്ങുന്നതും, വെണ്‍മേഘങ്ങള്‍ പോലെ കോടമഞ്ഞ് ഒഴുകിപ്പരന്ന് താഴ്‌വരകളെ മൂടുന്നതും, തണുപ്പിന്റെ കുളിരലകളുമായി ഒഴുകിയെത്തുന്ന ഇളംതെന്നല്‍ രോമകൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സുഖത്തിലിരുന്ന്, ഇരുള്‍ മൂടിവരുന്ന അഗാതമായ മലഞ്ചെരുവുകളും, കൂടണയുന്ന പറവക്കൂട്ടങ്ങളും കണ്‍നിറയെ കണ്ടിരിക്കാന്‍ ഇതിലും മനോഹര സ്ഥലം വേറെയുണ്ടാകാന്‍ വഴിയില്ല. അവിടെ നില്‍ക്കുമ്പോള്‍ കിട്ടുന്ന സുഖത്തിനു പകരം വയ്ക്കാന്‍ വാക്കുകളില്ല.അസ്തമയം മാത്രമല്ല ഉദയവും കാണാന്‍ രാജാവ് ഇവിടെയെത്താറുണ്ടായിരുന്നുവത്രേ.
ഭംഗിയായി വളര്‍ത്തിയ പുല്‍ത്തകിടികളും, ജലധാരയും രാജാവ് അസ്തമയം കാണാന്‍ ചിലവഴിച്ചിരുന്ന മണ്ഡപവും ഉള്‍പ്പെട്ടതാണ് രാജാസ് സീറ്റ്. ഒപ്പം ചരിത്രത്തിലേക്കുള്ള ഏടുകളുമായി ശിലാലിഖിതങ്ങളും.
അബ്ബി ഫാള്‍സ്


മടിക്കേരിയില്‍ നിന്നു അഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളൂ, അബ്ബി ഫാള്‍സിലേക്ക്. ഒന്നരകിലോമീറ്റര്‍ മുന്‍പു തന്നെ വലിയ വാഹനങ്ങള്‍ യാത്ര അവസാനിപ്പിക്കുന്നു. പിന്നെ അവിടെ നിന്നും നടന്നോ അല്ലെങ്കില്‍ ചെറു വാഹനങ്ങളിലോ യാത്ര തുടരാം. അബ്ബി ഫാള്‍സ് വിശേഷണങ്ങള്‍ പങ്കുവയ്ക്കുന്ന ഫലകത്തിനടുത്തെത്തിയാല്‍ പിന്നെ കല്‍പ്പടവുകളാണ്. രണ്ടു വശവും ലോഹകമ്പികള്‍ നാട്ടിയ വഴി. ഇരുനൂറു മീറ്ററോളം ഇറങ്ങിക്കഴിയുമ്പോള്‍ വെള്ളത്തിന്റെ ഇരമ്പലിനൊപ്പം വെള്ളത്തുള്ളികളുടെ ശരവര്‍ഷവും കാണാം.വെള്ളച്ചാട്ടമെന്ന അഭൗമസൗന്ദര്യത്തിന്റെ നിറക്കാഴ്ചയാണവിടെ.


മടിക്കേരിയില്‍ നിന്നും 44 കിലോമീറ്ററാണു തലക്കാവേരിയിലേക്ക്. ഇതാണ് കാവേരി നദിയുടെ ഉത്ഭവസ്ഥാനം.
കുടകരുടെ പുണ്യ നദിയാണിത്. മരണത്തിനും കല്യാണത്തിനും,ഒരു വര്‍ഷത്തിനുള്ളില്‍, ഇവിടുത്തെ കുളി ഒഴിച്ചു കൂടാന്‍ വയ്യാത്ത ചടങ്ങാണ്. തലക്കാവേരിക്ക് താഴെയാണ് ഭാഗമണ്ഡല; കാവേരി നദിയും കന്നികെ നദിയും കൂടിച്ചേരുന്ന ഇടം. സുജ്യോതി എന്ന അദൃശ്യയായ നദിയാണത്രെ ഭൂമിക്കടിയിലൂടെ ഇവയെ യോജിപ്പിക്കുന്നത്. മരിച്ച പുലയുള്ളവര്‍ ഇവിടുത്തെ അമ്പലത്തില്‍ മുണ്ഡനം ചെയ്ത ശേഷമാണ് തലക്കാവേരിയില്‍ കുളിക്കാനെത്തുന്നത്.
നാലക് നാട് പാലസ്


മടിക്കേരിയില്‍ നിന്നും 35 കിലോമീറ്ററാണ് കക്കാബേയിലേക്ക്. കാട്ടിനുള്ളിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു കൊട്ടാരത്തിലാണ്. 1792 ല്‍ ദൊഡ്ഡ വീരേന്ദ്ര രാജാവ് പണികഴിപ്പിച്ച നാലക് നാട് പാലസ്.രാജാ ലിഗരാജയുടെ മരണശേഷം കുടക് ഹൈദരാലിയുടെ അധികാരത്തിന്‍ കീഴിലായിരുന്നു. അന്നു കുട്ടിയായിരുന്ന വീരേന്ദ്ര രാജാവ് പിന്നീട് കുടകിന്റെ ഭരണം ടിപ്പുവില്‍ നിന്നു പിടിച്ചടക്കുകയാണു ഉണ്ടായത്, മടിക്കേരി ഫോര്‍ട്ട് അപ്പോഴും ടിപ്പുവിന്റെ അധീനതയില്‍ ആയതിനാ!ലാല്‍ വീര രാജേന്ദ്ര കാടിനു നടുവില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുകയായിരുന്നു. !. കൊട്ടാരത്തിന്റെ അകം ചുവരുകളില്‍ നിറയെ വര്‍ണശബളമായ പെയിന്റിങ്ങുകള്‍ കാണാം.കൊട്ടാരത്തിന്റെ ഏറ്റവും അകത്തേ മുറിയില്‍ നിന്നാല്‍ പോലും പ്രവേശന കവാടം കാണുന്ന തരത്തിലാണു കൊട്ടാരത്തിന്റെ നിര്‍മ്മിതി.

വസന്തത്തിന്റെ വര്‍ണ്ണക്കുട ചൂടി നില്‍ക്കുന്ന പ്രക്യതി. വെണ്‍മേഘ പുതപ്പുപോലെ ഒഴുകിപ്പരക്കുന്ന നേര്‍ത്ത തണുപ്പുള്ള കോടമഞ്ഞ്. കാപ്പി തോട്ടങ്ങളുടെ സമൃദ്ധി, മലഞ്ചെരുവുകളില്‍ കൃഷിയുടെ സമ്പന്നത. കമുകും, ഏലവും,കുരുമുളകും, വാഴയും.എങ്ങനെ ഇഷ്ടപ്പെടാതിരിക്കും കുടകിനെ ?


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (13 minutes ago)

മന്ത്രവാദചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍  (22 minutes ago)

കൊച്ചി-മുസിരിസ് ബിനാലെ; ഘാന കലാകാരന്‍ മഹാമയില്‍ നിന്ന് കലാനുഭവങ്ങള്‍ നേടി ബിഎഫ്എ വിദ്യാര്‍ഥികള്‍  (28 minutes ago)

കൊച്ചി മുസിരിസ് ബിനാലെ'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ; ഏഴ് വേദികളിലായി 11 പ്രോജക്റ്റുകൾ  (34 minutes ago)

ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...  (44 minutes ago)

ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...  (1 hour ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല: രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍  (1 hour ago)

കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടത്; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി  (1 hour ago)

ആദ്യ വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്ന് യുവനടിയുടെ മൊഴി  (1 hour ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (4 hours ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (4 hours ago)

തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ.  (5 hours ago)

രണ്ട് വയസുകാരിയുടെ തിരോധാനം കൊലപാതകം; അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍, തെളിവെടുപ്പ് ഉടൻ  (5 hours ago)

വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക്...  (5 hours ago)

മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

Malayali Vartha Recommends