Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം

പെയ്തു തീരാതെ ചിറാപുഞ്ചി

15 AUGUST 2016 03:03 PM IST
മലയാളി വാര്‍ത്ത

ചിറാപുഞ്ചിയിലെ മഴ മുന്നറിയിപ്പുകളില്ലാതെ നമ്മുടെമുമ്പില്‍ വന്നുവീഴും. തീരെ നിനച്ചിരിക്കാതെയാകും ആകാശം താണിറങ്ങി തുള്ളിക്കൊരുകുടമെന്നപോലെ കോരിച്ചൊരിയുന്നത്. മേഘമഞ്ഞ് നമുക്കു മുമ്പില്‍ നീഹാരികയായി വന്നുനില്‍ക്കും.ഒരടി മുന്നോട്ടുപോകാനാവാതെ വണ്ടിനിറുത്തി മഴയുടെ നൃത്തം ആസ്വദിക്കാം. കാറ്റ് പറത്തിക്കൊണ്ട് പോകുന്ന മേഘമാലകള്‍ക്ക് പിന്നില്‍നിന്ന് സൂര്യരശ്മി ഒളിച്ചുനോക്കുമ്പോള്‍ ഏഴഴകുള്ളോരു മഴവില്ല് പൂത്തുനില്‍ക്കും.വളരെ അപൂര്‍വമായി വിരുന്നുവരുന്ന ഒരു ദൃശ്യം
സമുദ്രനിരപ്പില്‍ നിന്ന് 1300 അടി ഉയരത്തിലാണ് ചിറാപുഞ്ചി. പൈന്‍മരക്കാടുകളുടെ ഹരിതസമൃദ്ധിയാര്‍ന്ന താഴ്വരകളിലൂടെയാണ് സഞ്ചാരികളുടെ യാത്ര. പൂത്തുലഞ്ഞ മരച്ചാര്‍ത്തുകളും ഇടയ്ക്കിടെ ദൃശ്യമാകുന്ന വെള്ളച്ചാട്ടങ്ങളും കാനനഭംഗിയോടൊപ്പം നമ്മെ പിന്തുടരും.മരങ്ങളില്‍ കൂടുവെച്ച അപൂര്‍വയിനം ഓര്‍ക്കിഡുകള്‍ ഓര്‍മയുടെ നിറങ്ങളില്‍ വസന്തതിലകംചാര്‍ത്തും. സൂര്യസ്‌നാനം കഴിഞ്ഞെത്തിയ വെണ്‍മേഘക്കൂട്ടങ്ങള്‍ പൊടുന്നനെയാണ് ഭാവംപകരുന്നത്. തുമ്പിക്കുടങ്ങളില്‍ മദംപൊട്ടിച്ചൊരിയുന്ന മഴ നിമ്‌നോന്നതങ്ങളിലൂടെ ആര്‍ത്തുല്ലസിച്ചൊഴുകി വെള്ളച്ചാട്ടങ്ങളായി നില്‍ക്കുന്നത് സഞ്ചാരികളെ മോഹിപ്പിക്കുകതന്നെ ചെയ്യും.

ഡൈന്‍ത് ലെന്‍ , നൊഹ് കലികൈ, നോഹ്തിയാംഗ്, കിന്‍രേം തുടങ്ങിയ വെള്ളച്ചാട്ടങ്ങള്‍ മതിവരെ കാണാന്‍ പ്രത്യേക വ്യൂ പൊയന്റുകള്‍ ഉണ്ട്. പക്ഷെ സഞ്ചാരികളുടെ കാഴ്ച്ചയെ മറച്ചുകൊണ്ട് മുന്നറി യിപ്പുകളില്ലാതെ ഒഴുകിവരുന്ന മേഘജാലമാണ് ചിറാപുഞ്ചിയുടെ സൌന്ദര്യം. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ.മുമ്പ് ഈ വെള്ളച്ചാട്ടത്തെ ദൂരെനിന്ന് നോക്കിക്കാണുവാനുള്ള അവസരമേ സന്ദര്‍ശകര്‍ക്ക് ഉണ്ടായിരുന്നുള്ളു. ഇന്ന് വെള്ളം വന്ന് പതിക്കുന്ന സ്ഥലം വരെ പടവുകള്‍ പണിത് സൌകര്യപ്രദമാക്കിയിട്ടുണ്ട്.ഈ വെള്ളച്ചാട്ടത്തിനടുത്തുള്ള ചുരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മാഹുതി ചെയ്ത ഒരു ഗ്രാമീണ ബാലികയുടെ പേരാണത്രെ നൊഹ് കലികൈ.


വലുപ്പത്തില്‍ ഏഴാം സ്ഥാനമാണ് കിന്‍രേം വെള്ളച്ചാട്ടത്തിന്.സൊഹ്‌റാ (ചിറാപുഞ്ചി) കുന്നുകളില്‍ നിന്ന് മൂന്ന് ഘട്ടങ്ങളായാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. ഇതിന് സമാന്തരമായി ഏതാനും ചെറിയ വെള്ളച്ചാട്ടങ്ങളുമുണ്ട്. മഴക്കാലത്ത് വളരെ ആകര്‍ഷകമാണ് ഇവിടുത്തെ കാഴ്ച. തങ്കാരങ്ങ് പാര്‍ക്കില്‍ നിന്നാല്‍ വെള്ളച്ചാട്ടത്തിന്റെ വ്യക്തമായ കാഴ്ച ലഭിക്കും. ചിറാപുഞ്ചി ബംഗ്ലാദേശ് റോഡില്‍ യാത്ര ചെയ്യുമ്പോഴും വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്ച ലഭിക്കും.
ലോകത്ത് ഏറ്റവുംകൂടുതല്‍ മഴ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ അമേരിക്കയിലെ വെയ് ലായില്‍. മേഘാലയിലെ മൌസിന്റോം, ചിറാപുഞ്ചി എന്നിവയാണ്. കിഴക്കന്‍ ഖാസിമലനിരകളില്‍ കിടക്കുന്ന ഈ സ്ഥലങ്ങള്‍ മണ്‍സൂണ്‍കാറ്റുകളുടെ മേഖലയാണ്. ഖാസി, ജെയിന്‍തിയ, ഗാരോ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ആദിവാസികളാണ് ഈ മേഖലയിലുള്ളത്. കൃഷിയാണ് പ്രധാന ഉപജീവനം. കോളനിഭരണകാലത്തിന്റെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ തലസ്ഥാനമായിരുന്നു ഇവിടം. വെല്‍ഷ് മിഷണറിമാര്‍ ഖാസി ഭാഷക്ക് റോമന്‍ ലിപിയില്‍ എഴുത്താവിഷ്‌കരണം കൊടുക്കുകയും അത് സംസാരിക്കുന്നവരില്‍ കുറെ പേരെ മാര്‍ഗം കൂട്ടുകയും ചെയ്തു. ഏതു ഗോത്രവര്‍ഗജനതയെയും പോലെ മനോഹരവും സവിശേഷവുമായ ആചാരങ്ങള്‍ പുലര്‍ത്തുന്നു ഖാസികള്‍.

ചിറാപുഞ്ചി ലളിതവും അനാര്‍ഭാടവുമായ ഒരു കൊച്ചു പട്ടണം ആണ്.അതിവര്‍ണങ്ങളോ വലിയ ആള്‍ക്കൂട്ടങ്ങളോ ഇല്ല. മഴയും കുളിരും കോടയും ചേര്‍ന്ന് അത് നിങ്ങളെ ഏകാകിയാക്കിക്കളഞ്ഞേക്കാം. ബൗദ്ധപഥങ്ങളില്‍ സദാ തെളിയുന്ന തരം നിര്‍മമത. ഏറ്റവും അടുത്ത സുഹൃത്തുകള്‍ക്ക് നടുവിലും ഒരേകാന്തത ചിലപ്പോള്‍ ചുറ്റി വരിഞ്ഞേക്കാം. ഒറ്റക്ക് നില്‍ക്കുമ്പോള്‍ ഏറ്റവും ആഴത്തില്‍ ഒറ്റക്കാവാന്‍ പറ്റുന്ന ഒരിടം. അതാണ് ചിറാപുഞ്ചി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ പുതിയ സന്ദേശം  (2 minutes ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (8 minutes ago)

നെതന്യാഹു  (14 minutes ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (17 minutes ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (24 minutes ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (30 minutes ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (39 minutes ago)

പുരോഗമിക്കുന്നു  (55 minutes ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (59 minutes ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (1 hour ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (1 hour ago)

മൃഗാവകാശ പ്രവർത്തകർ  (1 hour ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (1 hour ago)

പൂർത്തിയാക്കി  (1 hour ago)

ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

Malayali Vartha Recommends