Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

ധനുഷ്‌കോടിയെന്ന ദുഖപുത്രി

30 AUGUST 2016 05:42 PM IST
മലയാളി വാര്‍ത്ത

ഐതീഹ്യവും ദുരന്തവും ഭക്തിയും കെട്ടുപിണഞ്ഞ ധനുഷ്‌കോടി. രാമേശ്വരത്ത് നിന്നും 18 കിലോമീറ്റര്‍ ദൂരമേ ധനുഷ്‌കോടിയിലേക്കുള്ളു.
ആദികാവ്യത്തില്‍ ലങ്കാദഹനത്തിനായി രാമന്‍ സേതുബന്ധനം തീര്‍ത്തത് ഇവിടെയാണ് .സീതയെ മോചിപ്പിച്ച് ലങ്കാധിപനെ നിഗ്രഹിച്ച് രാമന്‍ തിരിച്ചുപോരുമ്പോള്‍ വിഭീഷണന്‍ ഒന്നാവശ്യപ്പെടുകയുണ്ടായി, 'ലങ്കാദഹനത്തിന് തുടക്കം കുറിച്ച ഈ പാത അടയ്ക്കുക' തിരികെ ഭാരതത്തില്‍ പ്രവേശിച്ച രാമന്‍ കാല്‍വരിയായ നിര്‍മിച്ച സേതുബന്ധനം അറത്തുമാറ്റിയെന്ന് ഐതീഹ്യം, യുഗങ്ങള്‍ക്കിപ്പുറം കലിപൂണ്ട സമുദ്രം പുണ്യഭൂമിയായ ധനുഷ്‌കോടിയെ കാര്‍ന്നുതിന്നത് ഇതിന്റെ തുടര്‍ച്ചയാകുമോ?

മനുഷ്യനുമേലുള്ള പ്രകൃതിയുടെ ആക്രമണത്തിന്റെ ഏറ്റവും ഭയാനകമായ രൂപമാണ് ധനുഷ്‌കോടി. രാമാനന്ദപുരം ജില്ലയുടെ ഭാഗമായ ധനുഷ്‌കോടി ഒരുകാലത്ത് രാമേശ്വരത്തേക്കാളും വലിയ പട്ടണമായിരുന്നു. 1964ലുണ്ടായ കനത്ത ചുഴലിക്കാറ്റിലും അതിനെ തുടര്‍ന്നുണ്ടായ ഭീമന്‍ തിരമാലകളിലും തകര്‍ക്കപ്പെടുകയായിരുന്നു ഈ നഗരം. സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി ഉള്‍പ്പടെ, ഒരു പട്ടണം മുഴുവന്‍ തിരമാലകള്‍ തുടച്ചെടുത്തു. റയില്‍വേ സ്‌റ്റേഷന്റേയും പള്ളിയുടേയും വിദ്യാലയങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍, ഒരു മഹാദുരന്തത്തിന്റെ സ്മാരകമായി ഇവിടെ കാണുവാന്‍ കഴിയും. 1800ഓളം ആളുകളാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. ഇവിടം വാസയോഗ്യമല്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതോടെ ദുരന്തഭൂമി അതേപടി നിലനില്‍ക്കുകയും ചെയ്യ്തു.


തുറമുഖവും കസ്റ്റംസ് ഓഫീസും തപാല്‍ ഓഫീസും വിദ്യാലയങ്ങളും ആശുപത്രികളുമെല്ലാം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് വിശ്വസിക്കുവാന്‍ തന്നെ പ്രയാസം. അതുപോലെയാണ് ഈ തീരപ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 500ഓളം ആളുകള്‍ മത്സ്യബന്ധനവും കച്ചവടവുമായി ഇപ്പോള്‍ ഇവിടെ താമസിച്ചുവരുന്നു. വൈദ്യുതിയോ മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. കടല്‍ ക്ഷുഭിതമാകുമ്പോള്‍ കരയിലേക്ക് തിരകളടിച്ച് കയറും. കൊടും വെയിലില്‍ ആട്ടിന്‍പറ്റങ്ങളെ മേക്കുന്ന കുട്ടികളെ എവിടെയും കാണാം. പേടിപ്പെടുത്തുന്ന ഈയൊരവസ്ഥയിലും ഉപജീവനത്തിനായി ജീവിതം കഴിച്ചുകൂട്ടുന്നു ഇവര്‍.


ധനുസിന്റെ അറ്റം എന്നാണ് ധനുഷ്‌കോടി എന്ന വാക്കിന്റെ അര്‍ത്ഥം. പൗരാണികകാലത്ത് മഹാദനിയെന്ന് അറിയപ്പെട്ട ബംഗാള്‍ ഉള്‍ക്കടലും രത്്‌നാകരം എന്നറിയപ്പെട്ട എന്നറിയപ്പെട്ട ഹിന്ദുസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്‌നാനം ഹൈന്ദവ വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്..ഇവിടെ കാണപ്പെടുന്ന പാറകളുടെ നിര രാമസേതുവിന്റെ അവശിഷ്ടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഈ പാലത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ജലം പരിപാവനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ രാമേശ്വരത്ത് എത്തുന്ന വിശ്വാസികള്‍ ഇവിടെ കുളിച്ചതിന് ശേഷമാണ് തീര്‍ത്ഥാടനം തുടങ്ങുന്നത്. കാശിയിലേക്ക് തീര്‍ത്ഥയാത്ര പോകുന്നവര്‍ ധനുഷ്‌കോടിയില്‍ വന്ന് ഇവിടുത്തെ പുണ്യജലത്തില്‍ കുളിച്ചാല്‍ മാത്രമേ തീര്‍ത്ഥാടനം പൂര്‍ത്തിയാകൂവെന്നും വിശ്വാസമുണ്ട്.പഞ്ചാബികളും ഒഡിഷക്കാരും ബിഹാറികളും, ഉള്‍പ്പെടുന്ന തീര്‍ഥാടകര്‍ ഈ പുണ്യസ്ഥലത്ത് എത്താറുണ്ട്
ഇന്ത്യന്‍ മഹാസമുദ്രം ഒരുവശത്തും ബംഗാള്‍ ഉള്‍ക്കടല്‍ മറുവശത്തുമായാണ് ധനുഷ്‌കോടിയുടെ കിടപ്പ്. ധനുഷ്‌കോടിയുടെ മുനമ്പിലെത്തുമ്പോള്‍ രണ്ടു വശത്തുനിന്നും തിരമാലകള്‍ അടിച്ചുകയറുന്ന അത്ഭുതപ്രതിഭാസം കാണുവാന്‍ സാധിക്കും. രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഭാഗമാണ് മുന്നിലേക്ക് കിടക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലായി സ്ഥിതി ചെയ്യുന്ന, ചുണ്ണാമ്പുകല്ലുകളാല്‍ നിറഞ്ഞ പ്രദേശമാണിത്.പുരാതനകാലത്ത് ഇതൊരു പാലമായിത്തന്നെ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സീതയെ രക്ഷിക്കുവാനായി ലങ്കയിലേക്ക് രാമന്‍ നിര്‍മ്മിച്ച രാമ സേതു ഇതാണെന്നും വിശ്വസിക്കപ്പെടുന്നു. അതിര്‍ത്തിയായതിനാല്‍ നിരോധിതമേഖലയാണിവിടം.


വലതു വശത്ത് ഇന്ത്യന്‍ മഹാസമുദ്രം തിരനിറഞ്ഞു നീലനിറത്തില്‍ അനന്തമായി. ഇടതുവശത്ത് ശാന്തഭാവം കൈവിടാതെ ബംഗാള്‍ ഉള്‍ക്കടല്‍ ..
ധനുഷ്‌കോടിയെന്താണെന്ന് മനസിലാക്കാതെ പോകുന്നവര്‍ക്ക് ഇത് വെറും തരിശ്ഭൂമിയാണ് കടലെടുത്തുപോയ ഒരു നഗരത്തിന്റെ അവശിഷ്ടം. എന്നാല്‍ ചരിത്രമറിഞ്ഞ് പോയാല്‍, പഴയ പ്രതാപശാലിയായ നഗരം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നതായി കാണുവാന്‍ സാധിക്കും.മിത്തും ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്ന ഒരനുഭവം ... അതുതന്നെയാണ് ഈ യാത്രയുടെ ധന്യതയും.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വില താഴേക്ക്  (47 minutes ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (54 minutes ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (56 minutes ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (1 hour ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (1 hour ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (1 hour ago)

Yemen's coast കപ്പൽ തകർത്ത് അജ്ഞാതർ  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് സഹായവുമായി യൂസഫ് അലി  (1 hour ago)

വടകരയില്‍ തുണിക്കടയിലെ ഡ്രസിങ് റൂമില്‍ കുടുങ്ങി മൂന്നുവയസ്സുകാരന്‍  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

ഭാര്യയെ കൂട്ടികൊണ്ടുപോകുന്നതിനെ ചൊല്ലി തര്‍ക്കം: വാക്കുതര്‍ക്കം കയ്യാങ്കളിയായപ്പോള്‍ അമ്മായിയമ്മയുടെ ക്രൂര മര്‍ദനത്തില്‍ മരുമകന്‍ കൊല്ലപ്പെട്ടു  (2 hours ago)

തന്റെ ഫോട്ടോ ഷൂട്ട് ചിത്രത്തെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ടമറുപടിയുമായി നടി രംഗത്ത്  (2 hours ago)

ക്ഷേമപെന്‍ഷന്‍ 1800 രൂപയാക്കും  (2 hours ago)

ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ : സമുദ്രോല്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാനായി എംപിഇഡിഎ  (4 hours ago)

Malayali Vartha Recommends