Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ഒരു മണിക്കൂർ പറക്കാൻ 2500 രൂപ

22 OCTOBER 2016 04:51 PM IST
മലയാളി വാര്‍ത്ത

ഇനി സാധാരണക്കാരനും വിമാനയാത്രയെന്ന സ്വപ്‌നം സഫലമാക്കാം; ഒരു മണിക്കൂര്‍ വിമാന യാത്രകള്‍ക്ക് 2500 രൂപ മാത്രം ചിലവ് വരുന്ന ഉഡാന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രകാശനം ചെയ്തു.
പൊതുജനങ്ങള്‍ക്ക് മണിക്കൂറിന് 2,500 രുപക്ക് വിമാന യാത്ര നടത്താന്‍ കഴിയുന്ന ഉഡാന്‍ വിമാന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്.സ്വകാര്യവിമാന കമ്പനികളുമായി സഹകരിച്ചുള്ള ഈ പദ്ധതി നടപ്പില്‍ വരികയാണെങ്കില്‍ ഒരു മണിക്കൂര്‍ പറക്കാന്‍ 2500 രൂപ നല്‍കിയാല്‍ മതിയാകും.ഉഡാന്‍ (Ude Desh Ka Aam Naagarik) എന്ന പദ്ധതി അടുത്ത വര്‍ഷം ജനുവരിയോടെ ആരംഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വലിയ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളില്‍ നിന്ന് ഒരു തുക ഈടാക്കിയാണ് പദ്ധതിക്കുള്ള പണം കണ്ടെത്തുക. ഇത് വളരെ ചെറിയ തുകയായിരിക്കുമെന്ന് ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബേ പറഞ്ഞു.എന്നാല്‍ നിലവിലുള്ള എയര്‍ലൈനുകള്‍ വീണ്ടും ഒരു ഫീസ് കൂടെ ഈടാക്കാനുള്ള ശ്രമത്തെ എതിര്‍ത്തിരുന്നു. മറ്റൊരു രീതിയില്‍ പദ്ധതിക്കായി ഫണ്ട് കണ്ടെത്തണമെന്നാണ് എയര്‍ലൈനുകളുടെ ആവശ്യം. എന്നാല്‍ എയര്‍ലൈനുകളുടെ ആശങ്ക അകറ്റാന്‍ വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുവന്നു.സാധാരണക്കാര്‍ക്ക് വിമാനയാത്ര ചെലവ് വഹിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് ഉഡാന്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പ്രദേശിക നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വലിയ ആഭ്യന്തര വിമാന സര്‍വ്വീസ് വിപ്ലവം സാധ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി ആഭ്യന്തര റൂട്ടുകളില്‍ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും ഇപ്രകാരം കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക. ശേഷിക്കുന്ന സീറ്റുകളിലെ നിരക്ക് തിരക്കിനനുസരിച്ച് കൂടിയും കുറഞ്ഞുമായിരിക്കും. ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്പനികള്‍ക്ക് വയബിളിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായിട്ടായിരിക്കും വി.ജി.എഫ് നല്‍കുക. ഇത് കൂടാതെ എക്സൈസ് നനികുതിയില്‍ അടക്കം ചില ഇളവുകളും കമ്പനികള്‍ക്ക് നല്‍കും.നിലവില്‍ ബിക്കാനീര്‍, ജയ്സാല്‍മീര്‍, ഭാവ് നഗര്‍, ജാം നഗര്‍, ഭാട്ടിന്‍ഡ്യ, അലഹബാദ്, ആസ്സാമിലെ ജോര്‍ഹട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (1 hour ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (1 hour ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (2 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (2 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (3 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (4 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (4 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (4 hours ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (5 hours ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends