Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...

കാട്ടിലൂടെ ഒരു മണ്‍സൂണ്‍ സാഹസികയാത്രയ്ക്ക് തയ്യാറാണോ?

01 JULY 2017 05:16 PM IST
മലയാളി വാര്‍ത്ത

ആതിരപ്പിള്ളിയിലും വാഴച്ചാലിലും പോകാത്തവര്‍ ചുരുക്കമായിരിക്കും. അതുപോലെ വാഴച്ചാല്‍ ചെക്ക്‌പോസ്റ്റിനു അപ്പുറത്തേക്ക് കടന്നവരും ചുരുക്കമായിരിക്കും. അടുത്ത തവണ ആതിരപ്പിളളിയിലേക്ക് പോകുമ്പോള്‍ വാഴച്ചാല്‍ കടന്ന് മലക്കപ്പാറ വാള്‍പ്പാറ കൂടി സഞ്ചരിച്ച് പൊള്ളാച്ചി വരെ വെച്ചുപിടിക്കൂ. അല്ലെങ്കില്‍ പൊളളാച്ചിയില്‍ നിന്നും ആതിരപ്പിളളിയിലേക്ക്. ഇതൊക്കെയല്ലേ തകര്‍പ്പന്‍ സാഹസിക യാത്ര. വിനോദയാത്രയ്ക്ക് അല്‍പ്പ സ്വല്‍പ്പം ത്രില്ലില്ലെങ്കില്‍ പിന്നെ കാര്യമെന്ത്. വാള്‍പ്പാറ, മലക്കപ്പാറ വഴി സഞ്ചരിച്ചാല്‍ അന്നു തന്നെ ആ വഴി മടങ്ങിപ്പോകരുതെന്നാണ് പറയുക. പൊളളാച്ചി വഴി വാള്‍പ്പാറയിലേക്കും അവിടെ നിന്നും മലക്കപ്പാറയിലേക്കും പോയി വരാം. പിന്നീട് വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മറികടന്ന് ആതിരപ്പിളളി വഴി തിരിച്ചുപോകാം.

വാള്‍പ്പാറയേയും മലക്കപ്പാറയേയും പറ്റി പറഞ്ഞാലും പറഞ്ഞാലും തീരില്ല. പ്രകൃതിയേയും കാടിനെയുമൊക്കെ അടുത്തറിയാനുളള അവസരം കൂടിയാണ് ഈ വഴിയിലൂടെയുളള യാത്ര. അത് മാത്രമല്ല ഭാഗ്യമുണ്ടെങ്കില്‍ നിരവധി കാട്ടുമൃഗങ്ങളേയും കാണാം. മാനുകളെയും മയിലുകളേയും കൂടാതെ കാണാത്ത നിരവധി പക്ഷികളെയും കണ്ട് കണ്ണും മനസ്സുമെല്ലാം നിറച്ചു വരാം.



തൃശൂരിലെത്തി അവിടെ നിന്നും വടക്കുംഞ്ചേരി വഴിയാണ് യാത്ര. അര്‍ദ്ധരാത്രിക്കു ശേഷം തൃശൂരില്‍ നിന്നും പുറപ്പെട്ട് നേരെ പൊളളാച്ചിയിലേക്ക്. വെളുപ്പിന് തന്നെ കാട്ടിലെത്തുന്നതാണ് യാത്രയുടെ വിജയത്തിനും നല്ലത്. ധാരാളം വന്യമൃഗങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ റിസ്‌കെടുത്തേ മതിയാവൂ. നമ്മുടെ സംസ്ഥാന അതിര്‍ത്തി വിട്ടതിനു ശേഷം യാത്രയുടെ ക്ഷീണമകറ്റാന്‍ ഓരോ ചൂടു ചായ നല്ലതാണ്. തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തുന്നതോടെ നമ്മുടെ ആവേശവും ആകാംക്ഷയും ഉയര്‍ന്നു വരും. നാടു വിട്ട് കാടിനെ അറിയാനുളള യാത്രയില്‍ ഒരു കപ്പ് ചായ അത്യാവശ്യവുമാണ്. ചായ കുടിച്ച് വീണ്ടും യാത്ര തുടര്‍ന്നാല്‍ കാട്ടിലേക്കുളള പാതയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.



വലിയ വൃക്ഷങ്ങളില്‍ പലതും പുളിമരമാണെന്ന് തോന്നും.അവിടെ വച്ച് അപ്പോള്‍ അനുഭവപ്പെടുന്ന തണുപ്പും ശാന്തതയുമെല്ലാം നട്ടുച്ചയ്ക്കും ഉണ്ടായാലും അത്ഭുതമില്ല. അത്രയ്ക്ക് കുളിരാണ് വലിയ മരങ്ങള്‍ പകുത്തു തരുന്ന ആ വഴിയിലൂടെയുളള യാത്രയില്‍. ആ യാത്രയങ്ങനെ പൊളളാച്ചിയിലെത്തി നില്‍ക്കും. നേരം വെളുത്തു തുടങ്ങിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ചില തട്ടുകടകള്‍ തുറന്നിട്ടുണ്ടാവും. പൊളളാച്ചി ഉണര്‍ന്നു തുടങ്ങുമ്പോഴേക്കും് വാല്‍പ്പാറ ലക്ഷ്യമാക്കി പോകുകയും ചെയ്യാം.



കാട്ടിലേക്ക് കടക്കുന്ന ചെക്ക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നത് ആളിയാര്‍ ഡാമിന് താഴെയാണ്്. ചെക്ക്‌പോസ്റ്റ് കടന്നാല്‍ സഞ്ചരിക്കുന്ന കുറേ ദൂരം നല്ല രസമാണ്. ഡാമിന്റെ വശങ്ങളിലൂടെയുളള യാത്ര കണ്ണിലും മനസ്സിലും വീണ്ടും കുളിരു കോരിയിടും. കാടും വെളളവും നിറഞ്ഞ ഇരുവശങ്ങള്‍ ... ഒരു വശത്തെ കാടും മറുവശത്തെ വെളളവും മതിവരുവോളം കാണാന്‍ ആരും യാത്രയുടെ വേഗം കുറച്ചുപോകും. റോബര്‍ട്ട് ഫ്രോസ്റ്റിന്‍െ കവിതയിലെ കുതിരക്കാരനെപ്പോലെ ആ പ്രകൃതി ഭംഗി കണ്ട് നിന്നു പോയാലും അത്ഭുതപ്പെടാനില്ല. പക്ഷേ നമ്മുടെ യാത്ര ഇവിടം കൊണ്ട് ഒതുങ്ങുന്നതല്ലല്ലോ. ഇനിയും കുറേ ദൂരം സഞ്ചരിച്ചാലേ വാള്‍പ്പാറയില്‍ എത്താനാവൂ. ഡാമിന്റെ താഴെ നിന്നും ഹെയര്‍പിന്‍ കയറിയുളള യാത്ര വല്ലാത്ത അനുഭൂതി തന്നെ.



നേരം വെളുത്ത് ഏറെ സമയം കഴിഞ്ഞിട്ടാണ് മലമുകളില്‍ എത്തുന്നതെങ്കില്‍ മലമുകളിലേത്തുന്നതോടെ കാട്ടുമൃഗങ്ങളെ കാണാമെന്ന പ്രതീക്ഷഉപേക്ഷിക്കണം. കാടിന്റെയുളളില്‍ നിന്നുളള കിളിക്കൊഞ്ചലുകള്‍ പലതും കേട്ടുപരിചയമില്ലാത്തവയായിരിക്കും. എന്തു ഉച്ചത്തിലാണെന്നോആ പക്ഷികളുടെ കൊഞ്ചലുകള്‍! എന്താണ് അവയുടെ പേരെന്നോ കൂട് എവിടെയാണെന്നോ അറിയില്ല. അവയെക്കുറിച്ചൊക്കെ അറിയണമെന്നുണ്ടങ്കില്‍ പോകുമ്പോള്‍ ഒരു പക്ഷിനിരീക്ഷകനെ കൂടി കൂടെകൂട്ടണം.



കിളികള്‍ക്കൊപ്പം കുരങ്ങന്മാരെയും ധാരാളം കാണാന്‍ കിട്ടും. കീരികള്‍ ധാരാളമായി ഉളളതിനാലാവണം പാമ്പുകളൊന്നും മുന്നിലേക്ക് വരില്ല. മയിലുകളുടെ ശബ്ദം ആ കാടു മുഴുവന്‍ പ്രതിധ്വനിക്കും. മാന്‍കൂട്ടങ്ങളെ സാധാരണയായി കാണാറുളള സ്ഥലം കൂടിയാണിത്.

വാള്‍പ്പാറ എന്ന കുഞ്ഞു പട്ടണത്തിലേക്ക് എത്തിയാല്‍ പ്രഭാത ഭക്ഷണം ഇവിടെ നിന്നും കഴിക്കുന്നതായിരിക്കും ഉത്തമം. അല്‍പ്പ നേരം വിശ്രമിച്ച് കണ്ട സുന്ദരകാഴ്ചകള്‍ ഓരോന്നായി ഓര്‍ത്തെടുക്കുകയും ചെയ്യാം. ചെറിയ ഹോട്ടലുകളും ചെറിയ കടകളുമൊക്കെയുളള വാള്‍പ്പാറയില്‍ നിന്നും പ്രഭാത ഭക്ഷണം തരപ്പെടും. ഇനിയുളള യാത്രയ്ക്ക് എന്തെങ്കിലും കഴിക്കണമെങ്കില്‍ ഇവിടെ നിന്നു തന്നെ വാങ്ങി കൂടെ കരുതേണ്ടി വരും. യാത്ര വീണ്ടും കാട്ടിലേക്കു തന്നെയാണ്.

വാള്‍പ്പാറയില്‍ നിന്ന് മലക്കപ്പാറ പോകുമ്പോഴാണ് അപ്പര്‍ ഷോളയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുളള വഴിയെ കുറിച്ച് കുറെയേറെ പറയാനുണ്ട്. ആളിയാര്‍ ഡാമിന്റെ പരിസരത്തു നിന്നുളള യാത്രയേക്കാള്‍ അടിമുടി മാറ്റമുണ്ട് ഈ യാത്രക്ക്. രണ്ട് വശത്തും തിങ്ങിനിറഞ്ഞ തേയില തോട്ടങ്ങള്‍ക്ക് ഇടയിലൂടെ ഒരു സ്വപ്ന വഴി. അപ്പര്‍ ഷോളയാര്‍ ഡാമില്‍ നിന്ന് അല്‍പ്പ നേരം സഞ്ചരിച്ചാല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തും. വാല്‍പ്പാറയില്‍ നിന്നും വ്യത്യസ്തമാണ് മലക്കപ്പാറ. എങ്കിലും ചെറിയ ചായകടകളും കുഞ്ഞു കടകളുമൊക്കെയുണ്ട്. വിശാലമായ തേയിലത്തോട്ടത്തിനു പുറമേ ഒരു ഫോറസ്റ്റ് ഓഫീസുമുണ്ടെന്നു മാത്രം. വാള്‍പ്പാറയില്‍ നിന്നും കരുതിയ ലഘുഭക്ഷണം കഴിച്ചാല്‍ ഇവിടെ നിന്നും ഉച്ചഭക്ഷണം പൊതിഞ്ഞു വാങ്ങുന്നതാവും ഉചിതം. ഇനി ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കില്‍ വാഴച്ചാലെത്തിയാലേ കഴിയൂ.

മലക്കപ്പാറയില്‍ നിന്നും വാഴച്ചാലിലേക്ക് എത്താന്‍ ഏതാണ്ട് 30 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം. കാടു കാണാത്തവര്‍ക്ക് ഈ യാത്രയില്‍ ശരിക്കും കാണാന്‍ അവസരമുണ്ട്. കൊടുങ്കാട്ടിലൂടെ യാത്രക്ക് തയ്യാറുണ്ടേല്‍ വാഴച്ചാല്‍ വരെ വെച്ചുപിടിക്കാം. കുറച്ചു നേരം യാത്ര ചെയ്താല്‍ ലോവര്‍ ഷോളയാര്‍ ഡാമിന് അടുത്തെത്തും.

ചിവീടുകളുടെ കാതടപ്പിക്കുന്ന സംഗീതം നമ്മള്‍ കാടിനുളളിലാണെന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നു കൊണ്ടിരിക്കും. മരമുത്തശ്ശന്മാരുടെ കനിവില്‍ അടുത്തുളള റോഡിലേക്കു വരെ തണല്‍ പന്തലിട്ടു നിന്നിരുന്നു. ഇവിടെ ഇത്തിരി നേരം തണലില്‍ ഇരുന്ന് വീണ്ടും വാഴച്ചാല്‍ ലക്ഷ്യമാക്കി നീങ്ങി. വാഴച്ചാലില്‍ ചായകുടിച്ച് അല്‍പ്പ സമയം കൂടി ചെലവഴിച്ച് ആതിരപ്പിളളിയിലേക്ക്. ആതിരപ്പിളളിയിലെ വെളളച്ചാട്ടത്തിന്റെ താഴെ നിന്ന് മതിവരുവോളം ഭംഗി ആസ്വദിക്കണം. മഞ്ഞുകട്ട പോലെ ചിതറി തെറിക്കുന്ന വെളളത്തുളളികള്‍ മുഖം കൊണ്ട് ഏറ്റുവാങ്ങി. യാത്രയുടെ ക്ഷീണം മാറ്റി ദേശീയ പാതയിലൂടെ ഇനി തൃശൂരിലേക്ക്.

ആതിരപ്പിളളി വഴി വാല്‍പ്പാറയിലേക്ക് പോയാലും പൊളളാച്ചി വഴി ആതിരപ്പിളിയിലേക്ക് പോയാലും തിരിച്ച് വാള്‍പ്പാറ, മലക്കപ്പാറ വഴി സഞ്ചരിച്ചാല്‍ അന്നു തന്നെ ആ വഴി മടങ്ങിപ്പോകരുതെന്നാണ് പറയുക. അതെന്താണെന്നു യാത്ര ചെയ്തപ്പോള്‍ മനസ്സിലായി. രാത്രി സമയങ്ങളില്‍ കാട്ടിലൂടെയുളള യാത്ര സാദ്ധ്യമാവില്ല എന്നതുകൊണ്ടു തന്നെ! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (42 minutes ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (57 minutes ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (1 hour ago)

മാങ്കൂട്ടത്തിലിനെ പിടിക്കാൻ പിണറായിക്ക് താത്പര്യമില്ല മനസിലുള്ളത് പ്ലാൻ ബി... സഖാവെ പണി പാളും  (1 hour ago)

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡി ആർ ഡി ഒ പെയ്ഡ് ഇന്റേൺഷിപ്പ്  (1 hour ago)

കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്  (1 hour ago)

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി..  (2 hours ago)

ഉണരുന്നില്ല... നിലവിളിച്ച് മക്കൾ...  (2 hours ago)

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (2 hours ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (2 hours ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (3 hours ago)

ദിലീപ് പുല്ല് പോലെ ഇറങ്ങി വരും...!റീത്ത് വയ്ക്കാൻ വരട്ടെ അഭിഭാഷകൻ ഞെട്ടിച്ചു... പ്രോസിക്യൂഷനെ മിണ്ടിച്ചില്ല...!  (3 hours ago)

ദിലീപിന് 20 വർഷത്തെ തടവ്..?കോടതിയിലെ തെളിവുകൾ ഇത് ആ വിധി ഇതായിരിക്കും  (3 hours ago)

Malayali Vartha Recommends