സഞ്ചാരികളുടെ ദൃഷ്ടി പതിയാത്തതിനാല്‍ നിത്യകന്യകയായി തുടരുന്ന മേഘമല

പെട്രോള്‍ പമ്പ്, എ.ടി.എം. സൗകര്യങ്ങള്‍ ഇല്ല. ചിന്നമണ്ണൂരാണ് 40 കി.മീ ദൂരെയുള്ള പട്ടണം. മുറി ലഭ്യമാണെന്ന് മുന്നേ ഉറപ്പു വരുത്തണം. സമീപത്തുള്ള ചായക്കടയില്‍ പറഞ്ഞാല്‍ ഭക്ഷണം പാചകം ചെയ്തു തരും. എറണാകുളത്തു നിന്ന് പാലാ-മുണ്ടക്കയം -കുട്ടിക്കാനം-കുമളി-കമ്പം- ഉത്തമപാളയം- ചിന്നമണ്ണൂര്‍ വഴി മേഘമലയിലേക്ക് 250 കി.മീ ദൂരമുണ്ട്. കോഴിക്കോടു നിന്ന് പാലക്കാട്-പൊള്ളാച്ചി-പളനി-ഓടഛത്രം-സെംപെട്ടി- ബെത്തലകുണ്ഡ്-തേനി-ചിന്നമണ്ണൂര്‍ വഴി മേഘമലയിലേക്ക് 410 കി.മീ ദൂരവുമുണ്ട്. അങ്ങനെയുള്ള സ്ഥലത്തേക്ക് 'രണ്ടും കല്‍പ്പിച്ചുള്ള' ഒരു യാത്രയ്ക്കു തയ്യാറാണെങ്കില്‍ മേഘമലയുടെ വിശേഷങ്ങള്‍ കേട്ടോളൂ.
മേഘങ്ങള്‍ ഉമ്മവെയ്ക്കുന്ന തേയിലക്കുന്നുകള്‍' ഒറ്റവാക്കില്‍ മേഘമലയെ അങ്ങനെ വിശേഷിപ്പിക്കാം. മൂന്നാറിലെ തേയില ത്തോട്ടങ്ങളെ തോല്‍പ്പിക്കുന്ന അഴകുള്ള തമിഴത്തി. ഇതുവരെ സഞ്ചാരികളുടെ ദൃഷ്ടി പതിയാത്തതിനാല്‍ നിത്യകന്യകയായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് മേഘമല.
അതിരാവിലെ കോഴിക്കോടുനിന്ന് യാത്രതുടങ്ങിയാല്‍ നാനൂറിലധികം കി.മീ യാത്ര ചെയ്തു വേണം മേഘമല മുകളിലെ ത്താന്‍. മേഘമലയില്‍ താമസിക്കാന്‍ ആകെയുള്ള സൗകര്യം പഞ്ചായത്ത് ഗസ്റ്റ് ഹൗസും, ക്ലൗഡ് മൗണ്ടന്‍, റിവര്‍ സൈഡ് എന്നീ രണ്ട് റിസോര്‍ട്ടുകളും മാത്രമാണ്. അതിനാല്‍ ഭക്ഷണം പാചകം ചെയ്യാനുള്ള ഗ്യാസ് അടുപ്പ്, ടെന്റ് തുടങ്ങിയ സാധന സാമഗ്രികള്‍ കൈയ്യില്‍ കരുതിയാലും തെറ്റില്ല. നെടുങ്കണ്ടം വഴിയാണ് യാത്രയെങ്കില്‍ കമ്പം ചുരമിറങ്ങിയാല്‍ തമിഴ്‌നാട്ടിലെത്താം. നോക്കെത്താദൂരം പരന്നു കിടക്കുന്ന കൃഷി യിടങ്ങള്‍. കമ്പത്തുനിന്ന് ചിന്നമണ്ണൂര്‍ വഴിയാണ് മേഘമല യില്‍ എത്തേണ്ടത്. പഴം-പച്ചക്കറി ചന്തയാണ് ചിന്നമണ്ണൂര്‍.
കേരളത്തിലേയ്ക്കും തമിഴ്‌നാടിന്റെ വിവിധയിടങ്ങളിലേക്കും പച്ചക്കറികള്‍ കയറ്റിക്കൊണ്ടു പോകാന്‍ നിരന്നു നില്‍ക്കുന്ന ലോറികള്‍ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ചിന്നമണ്ണൂരില്‍ നിന്നും 40 കി. മീ ദൂരമുണ്ട് മേഘ മലയിലേക്ക്. അഞ്ച് കി. മീ പിന്നിടുമ്പോള്‍ മേഘമലയുടെ അടിവാരത്ത് ഒരു ചെക്‌പോസ്റ്റുണ്ട്. പത്ത് മണിക്ക് മുകളിലേക്ക് സര്‍ക്കാര്‍ ബസ് സര്‍വീസുണ്ട്. വൈകിട്ട് അഞ്ചി ന് തിരിച്ചും. അവിടുന്ന് 35 കി.മീ ദൂരമുണ്ട്. മേഘമലയിലെത്താന്‍ 18 ഹെയര്‍പിന്‍ ബെന്റുകളുണ്ട്. താഴെ ചിന്നമണ്ണൂരും ദൂരെ കമ്പവും കാണാം. തികച്ചും ഒറ്റപ്പെട്ട വഴി.
എവിടെ നോക്കിയാലും പച്ചനിറം. ദൂരെ ചായത്തോട്ടങ്ങളില്‍ കാട്ടുപോത്തുകള്‍ അലയുന്നുണ്ട്. എല്ലാ മൃഗങ്ങളും മേഘമല യിലുണ്ട്. രാത്രി മേഘമലയിലൂടെയുള്ള സഞ്ചാരം സാഹസി കമാണ്. പകല്‍ വെളിച്ചത്തില്‍ ദൂരെ തേക്കടി തടാകം വെള്ളത്തുള്ളി പോലെ കാണാം. എവി ടെ നോക്കിയാലും പച്ചനിറം മാത്രം. മനോഹരങ്ങളായ ഫ്രെയി മുകള്‍. പഴയ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ശേഷിപ്പുകളാണ് മേഘമലയിലെ ഇപ്പോഴുള്ള കെട്ടിടങ്ങളെല്ലാം. സഞ്ചാരികളോട് മേഘമലക്കാര്‍ക്ക് യാതൊരു താത്പര്യവുമില്ല!
https://www.facebook.com/Malayalivartha