കഴുകന്മാർക്കു ദിവ്യത്വം നൽകുന്ന തിരുക്കഴുക്കുണ്ട്രം

തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ചെറിയ ഒരു ടൗൺ ആണ് തിരുക്കഴുക്കുണ്ട്രം.
ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പുരാവൃത്തങ്ങളുമാണ് തിരുക്കഴുക്കുണ്ട്രം എന്ന സ്ഥലത്തെ സഞ്ചരികൾക്കിടയിൽ പ്രശസ്തമാക്കുന്നത്. കഴുകൻ എന്ന് അർത്ഥം വരുന്ന കഴുഗ്, മല എന്ന് അർത്ഥം വരുന്ന കുണ്ട്രം എന്നീ തമിഴ് വാക്കുകൾ ചേർന്നാണ് തിരു കഴുക്കുണ്ട്രം എന്ന സ്ഥലപ്പേരുണ്ടായത്.
തിരുക്കഴുക്കുണ്ട്രത്തെ ചെറിയ ഒരു കുന്നിന്റെ മുകളിലുള്ള വേദഗിരീശ്വര ക്ഷേത്രം സഞ്ചാരികൾക്ക് ഏറെ ഏറെ പ്രിയപ്പെട്ടതാണ്. വേദഗിരീശ്വര ക്ഷേത്ര പരിസരത്തായി സ്ഥിതി ചെയ്യുന്ന ശംഖു തീർത്ഥം എന്ന് അറിയപ്പെടുന്ന കുളത്തിന്റെ തീരത്ത് എല്ലാ ദിവസവും ഉച്ച സമയത്ത് ഒരു കഴുകൻ സന്ദർശിക്കാറുണ്ട്. ഈ കഴുകന് അത്ഭുത ശക്തികളുണ്ടെന്നാണ് വിശ്വാസം.അതുകൊണ്ടുതന്നെ ഈ സ്ഥലം പക്ഷി തീർത്ഥം എന്നാണ് അറിയപ്പെടുന്നത്.
കഴുകൻ കോവിൽ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. എല്ലാ ദിവസം ഉച്ച സമയത്ത് ഭക്തർ നേവിച്ച ചോറ് ഭക്ഷിക്കാൻ ഇവിടെ കഴുകന്മാർ എത്താറുണ്ട്
ദക്ഷിണ കൈലാസം എന്നാണ് വേദഗിരീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. തിരുക്കഴുക്കുണ്ട്രത്ത് രണ്ട് ക്ഷേത്രങ്ങളാണുള്ളത് മലയുടെ അടിവാരത്താണ് ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലമുകളിലാണ് പ്രധാന ക്ഷേത്രം. വേദഗിരീശ്വരൻ എന്ന പേരിൽ ശിവനെയാണ് ഇവിടുത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്.
മലയടിവാരത്തിലെ ക്ഷേത്രം, ശിവ പത്നിയായ പാർവ്വതി ദേവിയുടെ പേരിലുള്ളതാണ്. തിരിപുരസുന്ദരി അമ്മാൻ എന്ന പേരിലാണ് പാർവ്വതി ഇവിടെ അറിയപ്പെടുന്നത്. അണ്ണമലയാർ ക്ഷേത്രത്തെ ഓർപ്പിക്കുന്നതാണ് മലയടിവാരത്തെ ക്ഷേത്രം
സാക്ഷാൽ ദേവേന്ദ്രൻ എത്തി ഇവിടെ പൂജ നടത്താറുണ്ടെന്ന ഒരു വിശ്വാസമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളിലെ ദ്വാരത്തിലൂടെ ഇടിമിന്നൽ ശിവലിംഗത്തിൽ പതിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. പിറ്റേ ദിവസം ശിവലിംഗത്തിന് നല്ല ചൂട് അനുഭവപ്പെടാറുണ്ടത്രേ.
ഇവിടെ എത്തിച്ചേരുന്ന കഴുകന്മാരെ കുറിച്ചും രസകരമായ ഒരു ഐതിഹ്യമുണ്ട്. ബ്രഹ്മാവിന്റെ മക്കളാണ് ഈ കഴുകന്മാർ. ശിവന്റെ ശാപം മൂലം കഴുകന്മാരായി ജനിച്ച ഇവർ ശാപ മോക്ഷം ലഭിക്കാനാണ് ഇവിടെ എത്തുന്നതെന്നാണ് വിശ്വാസം.
മൂന്ന് മലനിരകളാണ് തിരുക്കഴുക്കുണ്ട്രത്തിലുള്ളത് മൂന്ന് വേദങ്ങളേയാണ് ഈ മലകൾ സൂചിപ്പിക്കുന്നത്. ഭരദ്വജ മുനി വേദങ്ങൾ അഭ്യസിച്ചത് ഇവിടെ നിന്നാണെന്നാണ് വിശ്വാസം
ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ അകലെയായി സംസ്ഥാന പാത 58ൽ ആണ് തിരുക്കഴുക്കുണ്ട്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ മഹാബലിപുരത്ത് നിന്ന് 15 കിലോമീറ്റർ ദൂരമേയുള്ളൂ തിരുക്കഴുക്കുണ്ട്രത്തിലേക്ക്
https://www.facebook.com/Malayalivartha