മൂന്നാറിലെ മഞ്ഞുമലകളുടെ സൗന്ദര്യ വിസ്മയം തൊട്ടറിയണമെങ്കിൽ ഗ്യാപ് റോഡ് കാണണം

മുന്നാറിൽ നിന്നും തേക്കടിയിലേക്കുള്ള യാത്രയിൽ പൂപ്പാറക്കും മൂന്നാറിനും ഇടയിൽ വളരെ ഇടുങ്ങിയതും എന്നാൽ ദൃശ്യ മനോഹാരിതയാർന്നതുമായ ഗ്യാപ് റോഡ്-മൂന്നാർ സന്ദർശിക്കുന്നവർ തീർച്ചയായും പോയിരിക്കേണ്ട റൂട്ട്
കേരളത്തിലെ നയന മനോഹരമായ റൂട്ടുകളിൽ ഒന്ന് എന്ന് നിസ്സംശയം പറയാവുന്ന ഈ റോഡ് മഞ്ഞുപുതച്ച മലയോരത്തിന്റെ മനോഹാരിത എടുത്തുകാട്ടുന്നവയാണ്.
തെക്കിന്റെ കാശ്മീരെന്ന് ഓമനപ്പേരുള്ള മൂന്നാറിന്റെ ഭംഗി ആസ്വദിക്കാനായി വരുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി മാറിയിരിക്കുകയാണ് ഗ്യാപ്‌റോഡ്.കടുത്ത് തണുപ്പില്‍ ചൂടുള്ള വിഭവങ്ങളും ഒരുക്കി ചെറുകിട കച്ചടവും ഇവിടെ സജീവം.ചൂട് ചായയും, തീക്കനലില്‍ ചുട്ടെടുക്കുന്ന ചോളവും, പുഴുങ്ങിയ കടലയും ആസ്വാദനത്തിന്റെ ലഹരി തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് സ്വാദിഷ്ട വിരുന്നൊരുക്കുന്നു.
നൂറ് കണക്കിന് അടി ഉയരത്തിലുള്ള ഒറ്റവരിപാതയിലൂടെ ഹെഡ്‌ലൈറ്റ് ഇട്ട് പോയാലും മറ്റ് വാഹനങ്ങള്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമാണ് കാണുവാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ സാഹിക യാത്രികരുടേയും പ്രധാന റൂട്ടാണിത്.
കൊച്ചി ധനുഷ്‌കൊടി ദേശീയപാതയില്‍ മൂന്നാര്‍ തേക്കടി റൂട്ടിലുള്ള ഗ്യാപ്‌റോഡില്‍ ഒരിക്കലും സഞ്ചാരികളുടെ തിരക്കൊഴിയാറുമില്ല. സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ആവശ്യത്തിന് ഇല്ല എന്നത് ഒരു പോരായ്മയാണ്.
https://www.facebook.com/Malayalivartha