ഒരു ബൈക്ക് യാത്ര, ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന വില്ലേജിലേക്ക്!

നമ്മുടെ ഇന്ത്യയുടെ ഒരു അഹങ്കാരം അതാണ് കൊമിക്ക്, ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന വില്ലേജ്, കടല്‍ നിരപ്പില്‍ നിന്നും 14587 മീറ്റര്‍ മുകളില്‍ ആണ് ഈ വില്ലേജിന്റെ സ്ഥാനം, തൊട്ടു താഴെ ആണ് ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന പോസ്‌റ്റോഫീസ് സ്ഥിതിചെയ്യുന്ന് ഹിക്കീം വില്ലേജ്.
ഈ രണ്ട് വില്ലേജും നില്‍ക്കുന്നത് ഹിമാചല്‍പ്രദേശിലെ കാസ എന്ന സ്വര്‍ഗ രാജ്യത്ത്. പുറം നാട്ടുക്കാരെ ആശ്രയിക്കാതെ അവര്‍ക്ക് ആവശ്യമുള്ള നെല്ലും, ഗോതമ്പും, കടലയും, പരിപ്പും അവര്‍ തന്നെ ഉല്‍പാദിപ്പിച്ച് ആടുകളേയും പശുക്കളേയും മേയ്ച് സോളാര്‍ വെളിച്ചവും വല്ലപ്പോഴും വരുന്ന ബിഎസ് എന്‍ എല്‍ സിഗ്‌നല്‍ ഉപയോഗിച്ച് അവര്‍ അവരുടെ സ്വര്‍ഗ രാജ്യത്ത് സന്തോഷത്തോടെ ജീവിച്ചു വരുന്നൂ. പരന്ന് കിടക്കുന്ന നിരപ്പായ ഇടങ്ങളില്‍ പച്ചപ്പ് വിരിച്ച് പൂത്ത് നില്‍ക്കുന്ന ഗോതമ്പ് പാടങ്ങള്‍ക്ക് ഇടയില്‍ ആര്‍ഭാടങ്ങള്‍ ഇല്ലാതെ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച പത്തോ പതിനഞ്ചോ വീടുകള്‍ മാത്രം ഉള്ള നാലഞ്ച് ഗ്രാമങ്ങള്‍ ആണ് കാസ. തെട്ടു പിറകെ മഞ്ഞ് മലകളും, നീല ആകാശവും, മഞ്ഞ് ഉരുകി വരുന്ന ശുദ്ധമായ വെള്ളവും! ഇത്രയുമൊക്കെ പോരെ കാസക്ക് സ്വര്‍ഗം എന്ന വിളിപേര് നല്‍കാന്‍?
ലോകത്തിലെ അപകടം നിറഞ്ഞ ആദ്യത്തെ 10 വഴികളില്‍ ഒന്നായി മണാലിയില്‍ നിന്നും കാസ പോകുന്ന വഴിയും എണ്ണപ്പെടുന്നു. മണാലിയില്‍ നിന്നും യാത്ര പോകാന്‍ ബുള്ളറ്റ് നേരത്തെ ബുക്ക് ചെയ്യാനാവും.
എടുത്ത് വിളവ് പാകമായി നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ക്ക് ഇടയിലൂടെ കോട മഞ്ഞും മുറിച്ച് രോഹിതാംപാസ് വരെ സുഖമായ യാത്രയാണ്. പറന്നൂ പോകാം.
പണി നടന്നുകൊണ്ടിരിക്കുന്ന ഹൈവേയില്‍ നിന്ന് വലത്തോട്ട് ഒരു ഇടവഴി അതാണ് കാസ റോഡ്, ഒരു ഭാഗത്ത് ഇടിയാന്‍ കാത്ത് നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ നില്‍ക്കുമ്പോള്‍ മറു ഭാഗത്ത് പത്ത് ഇരുപത് അടി താഴ്ച്ച, മുന്നില്‍ വഴി നിറയെ കല്ലുകള്‍ തെറിച്ചുവീണ് പൊടി പാറുന്ന മണ്ണും കല്ലും ചേര്‍ന്ന ഒരു റോഡ്. ചില ഇടങ്ങളില്‍ റോഡില്‍ കൂടി വെള്ളം കുത്തി ഒലിച്ച് വരുന്നതിനാല്‍ തോട് എന്നും വിളക്കാം..
അല്‍പം അപകടം നിറഞ്ഞ റൈഡ് ആണ്. 40 കി മി സഞ്ചരിക്കാന്‍ സാധാരണ കണക്ക് കൂട്ടാറുള്ളത് ഒരു മണിക്കൂര്‍ ആണെങ്കില്‍ പക്ഷെ ഇവിടെ അത് രണ്ട് രണ്ടര മണിക്കൂര്‍ വേണ്ടി വരും, പോകുന്നത് എല്ലാം ചുരങ്ങള്‍ ആണ്, ചുരങ്ങള്‍ എന്ന് പറഞ്ഞാല്‍ മാത്രം പോരാ, കുത്തനെ ഉള്ള കയറ്റത്തില്‍ പെട്ടെന്ന് ഉള്ള വളവുകള്‍, ചില ഇടങ്ങളില്‍ വളവുകളില്‍ വലിയ കല്ലുകള്‍ ആയിരിക്കും. അല്ലെങ്കില്‍ നിറയെ പൊടി മണ്ണ.് രണ്ട് ആയാലും ഏത് വണ്ടിയും ഒന്ന് പതറി പോവും. റോഡില്‍ മഞ്ഞ് ഉരുകി വെള്ളം കുത്തി ഒലിച്ച് ഇറങ്ങുന്ന ഇടത്ത് തണുത്ത് മരവിച്ച കാലുമായി ആ വെള്ളത്തില്‍ ബൈക്ക് കുടുങ്ങി പോകാം.
ചന്ദ്രദാലിന്റെ അടുത്ത് എത്തിയാല്‍ അവിടെ ടെന്റ് ലഭിക്കും.ഒരാള്‍ക്ക് 800 രൂപയാണ് ചാര്‍ജ്, രാത്രി ഡിന്നര്‍ അവരുടെ വകയാണ്. പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും കിട്ടും.
രാവിലെ എണീറ്റ് പുറത്ത് ഇറങ്ങി ഉദയം കാണണം, മഞ്ഞ് മലകള്‍ക്ക് മുകളില്‍ സ്യൂര്യന്‍ ഉദിക്കുന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്. മലകള്‍ക്ക് മുകളിലെ മഞ്ഞ് ഉള്ള ഭാഗം സൂര്യ പ്രകാശം തട്ടി സ്വര്‍ണ്ണ കളര്‍ പോലെ വെട്ടി തിളങ്ങും, പിന്നീട് വെയില്‍ കൂടുന്നതിന് അനുസരിച്ച് കളര്‍ മാറികൊണ്ടിരിക്കും.
ചന്ദ്രദാല്‍ നല്ല നീല തടാകമാണ്. ചുറ്റം മഞ്ഞ് മലകള്‍, രാവിലെ തന്നെ ഒരുപാട് പേര്‍ അവിടെ എത്തി ചേരാറുണ്ട്, മുകളിലെ തെളിഞ്ഞ ആകാശത്തിലെ വെളുത്ത മേഘങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഒരു പ്രത്യേക ഫീല്‍ ആണ്.
ഇവിടെ നിന്ന് 130 കിമീ ഉണ്ട് കാസയിലേക്ക്. റോഡിന് വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ല, ഒരു രണ്ട് മല കഴിയുമ്പോള്‍ നിരപ്പായ റോഡില്‍ എത്തും. കറുത്ത പാറക്കല്ലുകള്‍ പൊടിച്ചിട്ട് ഉണ്ടാക്കിയതാണ് റോഡ്. വണ്ടി ഒന്ന് കേടു വന്നാലോ പെട്രോള്‍ കഴിഞ്ഞാലോ ഒന്നും ചെയ്യാന്‍ കഴിയില്ലാ. ഒന്നുകില്‍ കാസ എത്തണം അല്ലെങ്കില്‍ മണാലി എത്തണം!സാഹസികയാത്ര തന്നെയാണ്.
മൂന്ന് മണിക്കൂര്‍ യാത്രക്ക് കഴിയുമ്പോഴേയ്ക്കും സ്പിറ്റി വാലിയുടെ വെല്‍ക്കം ബോര്‍ഡ് കാണാം. ഇവിടെ നിന്ന് വീണ്ടും ഒരു 40 കിമീ കാണും കാസയിലേക്ക്.
കാസയിലെ ആളുകള്‍ക്ക് എല്ലാം നല്ല ഹെല്‍പ്പിങ്ങ് മെന്റാലിറ്റി ഉണ്ട്, എന്ത് ചോദിക്കുമ്പോഴും കൂടെ വന്ന് കാണിച്ചു തരും.
കാസയുടെ ഫുഡ് എന്നത് ചൈനീസ് മോഡല്‍ ആണ്, തിളപ്പിച്ച വെള്ളത്തില്‍ ഇലകളും പച്ചകറികളും ചിക്കനും ഇട്ട് ഒരു സൂപ്പ് മാതിരി. കഴിക്കാന്‍ ഒരു പ്രത്യേക ടേസ്റ്റ് ആണ്. കൊമിക്കിലോട്ട് പോകുന്ന വഴി കിബര്‍ വില്ലേജും ലാന്‍സയും കാണാം. അവിടെ ഹിക്കീം വില്ലേജ്, ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന പോസ്‌റ്റോഫീസ് സ്ഥിതി ചെയ്യുന്നു. ഹിക്കീമില്‍ നിന്ന് നേരെ മുകളിലോട്ട് കൊമിക്ക്, ആകാശം മുട്ടി നില്‍ക്കുന്ന വില്ലേജ്... മേഘങ്ങള്‍ എല്ലാം കൈ എത്തും ദൂരത്ത്, അരികില്‍ മഞ്ഞ് മലകള്‍...ഈ സ്വര്‍ഗ്ഗീയ അനുഭൂതിക്കായി കൊമിക്കിലേക്ക് ആകട്ടെ അടുത്ത യാത്ര.
https://www.facebook.com/Malayalivartha