കാഴ്ചയുടെ പൊന്‍വസന്തം ഒരുക്കുന്ന കൊളുക്കുമല

മൂന്നാറിലെ കൊളുക്കുമലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം. ഉയര്‍ന്ന സ്ഥലത്ത് വളരുന്ന ഈ തേയിലയ്ക്ക് പ്രത്യേക രുചിയാണെന്നാണ് പറയപ്പെടുന്നത്.
പറഞ്ഞുവരുന്നത് തേയിലയുടെ രുചിയേക്കുറിച്ചല്ല കൊളുക്കുമലയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. സമുദ്രനിരപ്പില്‍ നിന്ന് 7900 അടി ഉയരത്തിലായി കേരള തമിഴ്‌നാട് അതിര്‍ത്തിയിലായാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്.
മൂന്നാറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലേക്ക് ജീപ്പ് സര്‍വീസുകള്‍ മാത്രമേയുള്ളു. മൂന്നാറില്‍ നിന്ന് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.
കൊളുക്കുമല പോകുന്ന സഞ്ചാരികള്‍ക്കു വേണ്ടി
മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരവും നമ്മുടെ നയനങ്ങള്‍ക്ക് വേറിട്ട അനുഭൂതിയുമാണ് കഴ്ചകാള്‍ അതിമനോഹരമാണ്.
1) മൂന്നാര്‍ > ചിന്നക്കനാല്‍ > സൂര്യനെല്ലി > കൊളുക്കുമല
2) കൊളുക്കുമലയിലേക്ക് സൂര്യനെല്ലിയില്‍ നിന്നും 14 കിലോമീറ്റര്‍ ഉണ്ട് ദൂരം. സൂര്യനെല്ലിയില്‍ നിന്നും ജീപ്പു മാര്‍ഗ്ഗം ഇവിടെ എത്താം (1000 രൂപയാണ് ചാര്‍ജ് ).
3) നിങ്ങള്‍ ജീപ് വിളിച്ചു പോകുമ്പോള്‍ നേരത്തെ തന്നെ അവരുമായി സംസാരിച്ചു റേറ്റ് ഉറപ്പിക്കുക.
4) പിന്നെ പോകുന്നതിനു മുന്നേതന്നെ അവരോടു പോകുന്ന സ്ഥലങ്ങളെ പറ്റി ഒന്നു ചോദിച്ചു വക്കുക. ചില ജീപ്പുകാര്‍ എല്ലാ സ്ഥലങ്ങളും കാണിച്ചുതരാന്‍ നില്‍ക്കാറില്ല. ഞായറാഴ്ച്ച ആണ് പോകുന്നതെങ്കില്‍ ചിലര്‍ പറയും തേയില ഫാക്ടറി അവധിയാണ് തുറക്കില്ല എന്നൊക്കെ. സഞ്ചാരികള്‍ക്കു വേണ്ടി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓര്‍ഗാനിക് ടീ ഫാക്ടറി അവിടെ എന്നും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
5) വെളുപ്പിന് ഒരു 4.30 നു എങ്കിലും യാത്ര തുടങ്ങാന്‍ ശ്രമിക്കുക. എന്നാലേ ഉദയം നന്നായി ആസ്വദിച്ചു കാണാനും ഫോട്ടോസ് എടുക്കാനും സമയം കിട്ടു.
6) ആ സമയത്തു പോകുമ്പോ വെറും വയറുമായി പോകുന്നത് ആയിരിക്കും നല്ലത്. ഭക്ഷണം കഴിച്ചിട്ടു പോയാല്‍ നമ്മള്‍ ജീപ്പില്‍ മലകയറുമ്പോള്‍ ഉണ്ടാകുന്ന കുലുക്കത്തില്‍ വയറില്‍ ഗ്യാസ് ഉണ്ടാകുകയും പലര്‍ക്കും ഛര്‍ദ്ദി ഉണ്ടാകാനും സാധ്യത ഉണ്ട്. മുകളിലെ തേയില ഫാക്ടറിയില്‍ നല്ല ഓര്‍ഗാനിക് ചായ കിട്ടും.
7) നിറയെ കല്ലുകള്‍ മാത്രമുള്ള വഴിയിലൂടെ ആണ് പോകുന്നത്.അതുകൊണ്ട് സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha