ഇന്ദ്രോഡ ഡിനോസര്‍ ആന്‍ഡ് ഫോസില്‍ പാര്‍ക്ക്- ഇന്ത്യയുടെ സ്വന്തം ജുറാസിക് പാര്‍ക്ക്

ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലാണ് ഇന്ദ്രോഡ ഡിനോസര്‍ ആന്‍ഡ് ഫോസില്‍ പാര്‍ക്ക്- ഇന്ത്യയുടെ സ്വന്തം ജുറാസിക് പാര്‍ക്ക് പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമായ ഒരു ഡിനോസര്‍ പാര്‍ക്കാണ് ഇത്. ലോകത്തിലെ മൂന്നാമത്തെ ഡിനോസര്‍ ഖനന കേന്ദ്രം കൂടിയാണ് ഈ പാർക്ക്
36 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ മുതല്‍ പീരങ്കിയുണ്ടയുടെ വലുപ്പം വരെയുള്ള ഡിനോസര്‍ മുട്ടകള്‍ വരെ ഇവിടെ ഉണ്ട്. അത് കൊണ്ടുതന്നെ ചരിത്ര പ്രേമികളെയും പുരാവസ്തുഗവേഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ഈ ഫോസില്‍ പാര്‍ക്ക്.
അഹമ്മദാബാദിലെ ഗാന്ധിനഗര്‍ എന്ന സ്ഥലത്തിനടുത്തായാണ് ഇന്ത്യയിലെ ജുറാസിക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 27 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷനിലേക്ക്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം.
https://www.facebook.com/Malayalivartha