Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ശില്‍പ്പങ്ങള്‍ നിറഞ്ഞ കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം

13 SEPTEMBER 2017 02:18 PM IST
മലയാളി വാര്‍ത്ത

ഒറീസ്സയില്‍ എത്തുമ്പോള്‍ അവിടത്തെ ദയാ നദിയെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. കലിംഗ യുദ്ധത്തിനു ശേഷം ഒന്നര ലക്ഷം ശവങ്ങള്‍ പേറിയ രക്ത നദിയാണത്. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം കാണാന്‍ പുരി ജില്ലയില്‍ എത്തുന്ന ആര്‍ക്കും ആ ജില്ലയിലൂടെ ഒഴുകുന്ന ദയാനദിയെകുറിച്ചോര്‍ക്കാതെ കടന്നു പോകാനാവില്ല.

കൊണാര്‍ക്ക് എന്ന ചെറിയ പട്ടണത്തിലെ കല്ലില്‍ കൊത്തിയ കവിത തന്നെയാണ് സൂര്യക്ഷേത്രം. ഒരു വലിയ രഥം. 24 ചക്രങ്ങള്‍. എല്ലാത്തിലും സങ്കീര്‍ണമായ ശില്‍പ്പ വൈഭവം. ഇനി എത്രകാലം നമുക്ക് ഇത് കാണുവാനാകും? വലിയ ഇരുമ്പ് തൂണുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ കൊണാര്‍ക്കിലെ ശില്‍പ്പങ്ങള്‍.

പതിമൂന്നാം നൂറ്റാണ്ടിലെ ഗംഗാരാജവംശത്തിലെ രാജാ നരസിംഹനായിരുന്നു കൊണാര്‍ക്കിലെ സൂര്യമന്ദിരം തീര്‍ത്തത്. കയറി ചെല്ലുന്നത് നാട്യമണ്ഡപത്തിലേക്കാണ്. ഇവിടെയായിരുന്നു പണ്ട് നര്‍ത്തകര്‍ സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഈ മന്ദിരത്തിന്റെ പ്രധാനഭാഗം സൂര്യഭഗവാന്റെ ഏഴുകുതിരകളെ പൂട്ടിയ ഇരുപത്തിനാലു ചക്രങ്ങളുള്ള തേരിന്റെ രൂപത്തിലാണ്. ഇതു നാട്യമണ്ഡപത്തിന്റെ പിറകിലായിവരുന്നു. കല്‍ചക്രങ്ങളില്‍ പലതിനും നാശം വന്നിരിക്കുന്നു.പഴയ നോട്ടുകളില്‍ കാണുന്ന ചക്രം ഇതിലൊന്നാണ്. ചുമരുകളില്‍ നിറയെ ചെറുതും വലുതുമായ ശില്പങ്ങളാണ്. മൂന്ന് നിരകളായിട്ടാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. താഴെ കുട്ടികള്‍ക്ക് കാണാന്‍ പാകത്തില്‍ പക്ഷിമൃഗാദികളുടെ ശില്‍പങ്ങള്‍. അതിനുമുകളില്‍ അന്നത്തെ മനുഷ്യന്റെ ദിനചര്യകള്‍, യുദ്ധങ്ങള്‍, പുരാണങ്ങള്‍ എന്നിവ കൊത്തിവെച്ചിരിക്കുന്നു.

ഏറ്റവും മുകളില്‍ കാമസൂത്ര ആസ്പദമാക്കിയുള്ള ശില്പങ്ങള്‍. ഭാരതീയ സംസ്‌കാരത്തെ പറ്റി പറയുന്നവര്‍ ഇവിടെ വന്നുകണ്ടാല്‍ പുരാതന സംസ്‌കാരത്തിന്റെ ഏകദേശരൂപം പിടികിട്ടും. പലതും പല ആക്രമണങ്ങളിലുംപെട്ട് നാശം സംഭവിച്ചിട്ടുണ്ട്.അന്നത്തെക്കാലത്ത് ബുദ്ധമതത്തിന്റെ അതിപ്രസരം കാരണം പലരും സന്യാസം സ്വീകരിച്ചതുവഴി പ്രജാബലം കുറഞ്ഞപ്പോള്‍ ആ അവസ്ഥയ്ക്കുള്ള പരിഹാരമായാണത്രെ രാജാവ് ഇത്തരം ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടത്. പന്ത്രണ്ടുവര്‍ഷം അടിമകളെപോലെ പണിയെടുത്ത ശില്പികളുടെ ജീവിത സക്ഷാത്കാരവും ആയിരുന്നിരിക്കാം ഈ ശില്പങ്ങള്‍. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് സൂര്യമന്ദിരം (ഗര്‍ഭഗൃഹം).

ഒറീസ്സയില്‍ സുലഭമായ ഇരുമ്പു കൊണ്ടുള്ള കമ്പികളാല്‍ വളരെ വലിയ കല്ലുകളെ തമ്മില്‍ കലിംഗ വാസ്തുശാസ്ത്ര പ്രകാരം ചേര്‍ത്തടുക്കിയാണ് ഈ മന്ദിരങ്ങളെല്ലാം പണിതിരിക്കുന്നത്. ഇവയെ ഒന്നായി ചേര്‍ത്തുനിര്‍ത്താനായി ഒരു വലിയ മാഗ്‌നറ്റ് ഗര്‍ഭഗൃഹത്തിനുമുകളില്‍ സ്ഥാപിച്ചിരുന്നുവത്രെ. വ്യാപാരികളായിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് കടലില്‍ വെച്ച് കോമ്പസ് ദിശകാട്ടാന്‍ വിസമ്മതിച്ചപ്പോള്‍ അതിനുകാരണമായ ഈ മാഗ്‌നറ്റ് അവര്‍ എടുത്തുമാറ്റിയെന്നും അതോടെ ഗോപുരം ഇടിഞ്ഞുവീഴാന്‍ തുടങ്ങിയെന്നും പറയപ്പെടുന്നു. അതല്ല മുഗള്‍ ആക്രമണത്തിന്റെ ഫലമായാണെന്നും പറയുന്നുണ്ട്. എന്തായാലും ഗര്‍ഭഗൃഹം ഇപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞനിലയിലാണ്. അതിലുണ്ടായിരുന്ന മൂര്‍ത്തി ഇപ്പോള്‍ പുരി ജഗന്നാഥ മന്ദിരത്തിലാണ് ഉള്ളത്. ഉദയസൂര്യന്റെ കിരണങ്ങള്‍ ഏതുകാലത്തും നാട്യമണ്ഡപവും തേരും കഴിഞ്ഞ് ഗര്‍ഭഗൃഹത്തില്‍ സൂര്യഭഗവാന്റെ മൂര്‍ത്തിയില്‍ പതിക്കുന്ന വിധത്തിലാണത്രെ ഇതിന്റെ നിര്‍മ്മാണം. മന്ദിരം പൊളിഞ്ഞതുകാരണം ഇതു വെറും കേട്ടുകേള്‍വിയായി.

നാലാമതായി വരുന്നതാണ് സൂര്യഭഗവാന്റെ ഭാര്യയായ ഛായയുടെ(നിഴല്‍) മന്ദിരം. ഇതിനെ ഭോജമണ്ഡപമെന്നും പറയുന്നു. ഇതും നാട്യമണ്ഡപവും ഇപ്പോഴും നാശങ്ങള്‍ ഒന്നും സംഭവിക്കാതെ നിലനില്‍ക്കുന്നു. ഇതിനെ സൂര്യമന്ദിരമെന്നു പറയുമെങ്കിലും ഇതുവരെ ഒരിക്കല്‍ പോലും പൂജാദികര്‍മ്മങ്ങള്‍ ഇവിടെ നടത്തിയിട്ടില്ല. അതിനും കാരണം പറയുന്നുണ്ട്. പന്ത്രണ്ട് കൊല്ലം കൊണ്ട് 1200 പേര്‍ പണിഞ്ഞിരുന്ന ഈ മന്ദിരത്തിന്റെ പണിതീര്‍ന്നില്ലെങ്കില്‍ മരണമായിരുന്നു വിധി. ഗര്‍ഭഗൃഹത്തിന്റെ ആണിക്കല്ലായ ലോഡ് സ്‌റ്റോണ്‍ (മാഗ്‌നറ്റ്) ഒരുവിധത്തിലും സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. അതിലൊരു ശില്പിയുടെ പത്തുവയസ്സായ മകന്‍ അതിന്നൊരു പ്രതിവിധികണ്ടുപിടിക്കയും ലോഡ് സ്‌റ്റോണ്‍ സ്ഥാപിക്കുകയും ചെയ്തു. ഈ വിവരം രാജാവറിഞ്ഞാല്‍ അതു ചെയ്യാന്‍കഴിയാതിരുന്ന 1200 ശില്പികളെയും രാജാവ് വധിക്കുമെന്ന ഭയം പരന്നപ്പോള്‍ അവരെ രക്ഷിക്കാന്‍ ആ ബാലന്‍ സ്വയം മന്ദിരത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്രെ. പണി തീരും മുന്‍പ് ഇത്തരം ഒരു അശുഭ സംഭവം നടന്നതിനാലാണത്രെ അവിടെ പൂജകളൊന്നും തന്നെ നടത്താതിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (7 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (21 minutes ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (32 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (46 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

Malayali Vartha Recommends