Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

പ്രാചീന ഇന്ത്യൻ സാമൃാജ്യത്തിന്റെ ഏറ്റവും വലിയ വിജയനഗര പോരാട്ടങ്ങളിലൊന്നായി ഹംപി

24 APRIL 2018 05:01 PM IST
മലയാളി വാര്‍ത്ത

ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി.പാഠപുസ്തകങ്ങളിലൂടെ അറിഞ്ഞതാണ് ഹംപി എന്ന സാമ്രാജ്യത്തെകുറിച്. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം, വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ആദ്യകവാടം കടന്ന് ഹംപിയിലേക്ക് കടക്കുന്നത് വലിയ പാറമുകളിലേക്കാണ്. താഴെ നിന്നും ശൃംഗത്തിലുള്ള ഒരു കലാമണ്ഡപം കാണാം. കാലമേറെ കഴിഞ്ഞിട്ടും കുലുക്കമില്ലാത്ത തൂണുകളിൽ ഉയർന്നു നിൽക്കുന്ന ശിലാഫലകങ്ങൾ . ഹംപിയുടെ ഏറ്റവും ഉയരമുള്ള ഇടമാണിത്. ഇവിടെ അടയാളപ്പെടുത്തിയ വ്യൂപോയിന്റിൽ നിന്നാണ് ഹംപിയുടെ എത്രയോ ചിത്രങ്ങൾ സൂര്യോദയത്തിലും  അസ്തമയത്തിലും ആരുടെയൊക്കയോ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.ഒറ്റക്കല്ലിൽ തീർത്ത ഭീമന് ഗണപതിയുടെ വിഗ്രഹമുള്ള ഹേമകുട.  താഴ്വാരത്തുള്ള പുരാതനവും പ്രൗഢവുമായ വിരൂപാക്ഷ ക്ഷേത്ര ദർശനമുള്ള പാറ ചെരിവുകൾ എണ്ണിയാലൊടുങ്ങാത്ത നിറാംദികളിലേക്കു വാതിൽ തുറക്കുന്നു. ഹംപിയുടെ കേട്ടറിവുള്ളതും പറഞ്ഞ് പരന്നതും എഴുതപ്പെട്ടതുമായ ചരിത്രം മനഃപാഠമാക്കിയ ഗൈഡ് ചടുല വേഗത്തിൽ വെയിലുകളിൽ നിന്ന് ഒളിക്കാൻ ചരിത്രം പറഞ്ഞ് പറഞ്ഞ് ഓടിപ്പോകുന്നു. വിസ്മയകരമായ കാഴ്ചകളെ കണ്ണിൽ നിന്നും ഉപേക്ഷിക്കാൻ മനസ്സില്ലാതെ യഥേഷ്ടം ഹംപിയെ അടുത്തറിഞ്ഞ് തല്ക്കാലം ഗൈഡിനെ ഒഴിവാക്കിയായിരുന്നു യാത്ര. പുൽക്കൊടി പോലും മുളക്കാൻ ഒരു തരി മണ്ണില്ലാത്ത ആ പാറ ചെരുവുകൾ ചേർന്ന് ഒട്ടേറെ മണ്ഡപങ്ങളുണ്ട് പലതും ഭാഗികമായി അടർന്നിരിക്കുന്നു . ഈ കാഴ്ചകളുടെ തണൽ പറ്റി ഹനുമാൻ കുരങ്ങുകൾ കൂട്ടത്തോടെ അലോസരങ്ങളില്ലാത കഴിയുന്നു. ഇത് പുരാണത്തിലെ കിഷ്കിന്ദയാണ് . ശ്രീരാമന്റെ സഹായത്തോടെ സുഗ്രീവന് ബാലിയെ കീഴ്പെടുത്തിയത് ഇവിടെയാണ് എന്നാണ് ഐതിഹ്യം.

ഉത്തര കന്നഡയിലെ വരണ്ടഭൂമിയുടെ അരഞ്ഞാണമാണ് തുംഗഭദ്ര നദി. മഴക്കാലത്ത് കൊട്ടത്തോണികള് നിറയുന്ന തുംഗഭദ്ര. വേനലിൽ കണ്ണികളായി മുറിഞ്ഞ് അനേകം ജലാശയമാകും. വെള്ളകെട്ടുകളിൽ വഴിപാടുപോലെ സ്നാനം നടത്തി വിരൂപാക്ഷ ക്ഷേത്രത്തിൽ ദർശനം നടത്തുന്നവരുടെ തിരക്കുണ്ട്. ചരിത്രനേഷകർ ഒരു പാഠപുസ്തകം പോലെ വായിച്ചെടുക്കുന്ന കരിങ്കൽ ഗോപുരങ്ങൾക്കിടയിൽ ജാതിമതഭേദമന്യേയുള്ളവർ ഭക്ത്യാദരപൂർവം ദർശനം നടത്തി മടങ്ങുന്നു. വിരൂപാക്ഷക്ഷേത്രത്തിൽ തുടങ്ങി വിരൂപാക്ഷ ക്ഷേത്രത്തിൽ തന്നെ അവസാനിക്കുന്നതാണ് ഹംപിയുടെ ചരിത്രങ്ങളെല്ലാം. മറ്റെല്ലാം മുറിവേറ്റ് തകർന്നപ്പോഴും വിരൂപാക്ഷ ക്ഷേത്രം ശിഥില സംസ്‌കൃതിയെ ഓർമ്മകളിൽ ആവാഹിക്കുന്നു. വിജയ നഗര സമ്രാജ്യത്തിനും മുമ്പേ എ.ഡി.ഏഴാം നൂറ്റാണ്ടിൽ രാഷ്ട്രകൂടരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ചരിത്രം നിരീക്ഷിക്കുന്നു.


വിജയ നഗര സാമൃാജ്യത്തിന്റെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൗഢമായ ഇടം. മന്ത്രിമാർ , അനുചരന്മാർ,നാട്ടുപ്രമാണിമാർ , സാധാരണ ജനങ്ങൾക്ക് എന്നിവർക്കെല്ലാം വിഭജിച്ചു നൽകിയ ഇരിപ്പിടങ്ങൾ . ഇതിനെല്ലാം അതിരിടുന്ന കൂറ്റൻ മതിലുകൾ ;.കാവൽപുരകൾ ;, കമാനങ്ങൾ , ശിലാനിർമ്മിത വാതിലുകൾ , ഗോപുരങ്ങൾ എല്ലാം ചിതറി തെറിച്ച നിലയിലാണ് ഇന്നുള്ളത്. ഏറ്റവും കൂടുതൽ ആക്രമണത്തിനും കൊള്ളയ്ക്കും വിധേയമായ സ്ഥലം. ഇളകിയ അടിത്തറകൾ മാത്രമാണ് ഇവിടെ ഇന്ന് ശേഷിച്ചിരിക്കുന്നത്. നവമി മണ്ഡപത്തിലെ ഓരോ പടവുകളിലും കൊത്തുപണികളാൽ അലംകൃതമാണ്.തലയ്ക്കുമുകളിൽ കത്തുന്ന സൂര്യന് . താപനില 41 ഡി.ഗ്രി സെൽഷ്യസ് മാർച്ച് മാസത്തിൽ ഹംപിയിലെ നവമി മണ്ഡപം വൈകുന്നേരം മാത്രമാണ്സന്ദർശിക്കുന്നത് ഉചിതം.

 

കർണ്ണാടക  വിനോദസഞ്ചാരവകുപ്പിന്റെ ഐക്കണാണ് ഹംപി വിറ്റാല ക്ഷേത്രത്തിന് മുന്നിലെ കല്ലിൽ കൊത്തിയ സുവർണ്ണരഥം. ഹംപിയിൽ ആദ്യമെത്തുന്ന ആരും ഈ രഥത്തെയാണ് ആദ്യം തെരയുക.നാല് മണ്ഡപവും ഗോപുരവുമുള്ള വിറ്റാല ക്ഷേത്രമാണ് ഹംപിയുടെയും കേന്ദ്ര ബിന്ദു എന്നു പറയാം.അതുകൊണ്ട് തന്നെ തുംഗഭദ്രാ ക്ഷേത്രമെന്നും വിറ്റാലയ്ക്ക് വിളിപ്പേരുണ്ട്. വിജയ നഗര സാമൃാജ്യത്തിന്റെ വാസ്തുശില്പകലയുടെ അവസാനവാക്കാണിത്.1422 മുതൽ വിജയനഗരം ഭരിച്ചിരുന്ന ദേവരായർ; രണ്ടാമന്റെ കാലത്താണ് ക്ഷേത്ര നിർമ്മാണം തുടങ്ങിയത്. ദേവരായ രാജവംശം ഒറീസ്സ പിടിച്ചടക്കിയതിന്റെ സ്മരണയ്ക്കായി ഈ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ കൊണാർക്കിലെ സൂര്യക്ഷേത്ര മാതൃകയിൽ ഒരു കൽരഥം പണികഴിപ്പിക്കുകയായിരുന്നു.


അങ്ങകലെ നിന്നും ഒരിക്കൽ കൂടി തിരിഞ്ഞു നോക്കുമ്പോൾ ആകാശത്തിന് താഴെ കറുത്ത് മകുടങ്ങളും മണ്ഡപങ്ങളും വരച്ച് ഹംപി ഒരു നിഴൽ ചിത്രമെഴുതുന്നുണ്ടായിരുന്നു. പ്രാചീന ഇന്ത്യൻ സാമൃാജ്യത്തിന്റെ ഏറ്റവും വലിയ വിജയനഗര പോരാട്ടങ്ങൾ , പ്രതിരോധങ്ങൾ അസ്തമയങ്ങൾ എല്ലാം ശിലയിലെന്ന പോലെ മനസ്സിൽ അപ്പോഴേക്കും എഴുതപ്പെട്ടു കഴിഞ്ഞിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (19 minutes ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (26 minutes ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (46 minutes ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (51 minutes ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (3 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (4 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (4 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends