Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...

വയനാട്ടിൽ തുരങ്കപാത തീർഥാടന ഇടനാഴി.. നമ്മുടെ വയനാട് അടുത്ത ജോഷിമഠ് ആകുമോ ?ജനങ്ങളുടെയും ഭൂമിയുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വികസനം നടപ്പാക്കുന്നവർക്കുള്ള വലിയ പാഠം കൂടിയായി മാറിയിരിക്കുന്നു ജോഷിമഠിലേത്.... അടുത്ത ജോഷിമഠ് ആണോ നമ്മുടെ വയനാട് എന്ന് ആശങ്കപ്പെടേണ്ടതുണ്ട്....

15 JANUARY 2023 04:23 PM IST
മലയാളി വാര്‍ത്ത

 

 

മനുഷ്യരുടെ ഇടപെടൽ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പുറമെ ഭൂമിശാസ്ത്രപരമായും പ്രശ്‌നങ്ങൾ ഉള്ള ഇടമാണ് ജോഷിമഠ്.

ടൂറിസം വികസിച്ചതോടെ ആൾപാർപ്പ് കൂടുകയും ഗാർഹിക മേഖലയിൽ നിന്നുള്ള മലിനജലത്തിന്റെ ഒഴുക്ക് വർധിച്ചതും എല്ലാം പൊതുവേ പരിസ്ഥിതി ലോല മേഖലയായ പർവത പ്രദേശത്തെ ദുർബലമാക്കി . കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നേതൃത്വത്തിലാണ് ഇവിടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ടൂറിസം വികസനവും അത് വഴിയുള്ള വരുമാനവും തന്നെയായിരുന്നു പ്രധാന ലക്ഷ്യം.

 

 

 

ജനങ്ങളുടെയും ഭൂമിയുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വികസനം നടപ്പാക്കുന്നവർക്കുള്ള വലിയ പാഠം കൂടിയായി മാറിയിരിക്കുന്നു ജോഷിമഠിലേത്. അടുത്ത ജോഷിമഠ് ആണോ നമ്മുടെ വയനാട് എന്ന് ആശങ്കപ്പെടേണ്ടതുണ്ട്.അവിടേക്കും തുരങ്കപാത നിർമിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. അതോടൊപ്പം, പുൽപ്പള്ളിയെ ചുറ്റിക്കിടക്കുന്ന പലയിടങ്ങളും ഹിന്ദു വിശ്വാസികൾക്ക് പ്രധാനപ്പെട്ടതാണ്. സീതയുടെയും രാമന്റെയും ഓർമകളുറങ്ങുന്ന പ്രദേശമായി കരുതപ്പെടുന്ന ഇടങ്ങൾ പുൽപള്ളിയിലുണ്ട്. ഇവിടത്തെ പല സ്ഥലപ്പേരുകളും രാമായണവുമായി ബന്ധപ്പെട്ടതാണ് .

 

 

 

 

 

ഈ കേന്ദ്രങ്ങളെ കോർത്തിണക്കി തീർഥാടന ഇടനാഴി ഉണ്ടാക്കാനുള്ള ആലോചനകൾ കേന്ദ്ര നേതൃത്വത്തിൽ നടക്കുന്നുണ്ട്. പഞ്ചായത്തുകളില്‍ പോലും വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യുകയൊ ഗ്രാമസഭ വിളിച്ചു കൂട്ടി ജനങ്ങളില്‍ നിന്ന് അനുമതി വാങ്ങുകയൊ ചെയ്യാതെ വയനാട്ടില്‍ തുരങ്കപാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. കിലോമീറ്ററിന് 95 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു തീർച്ചയാണ്

 

 

 

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന ആനക്കാംപൊയില്‍കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് 8.11കിമി ദൈര്‍ഘ്യമുണ്ട് . ഏകദേശം 2000കോടി രൂപ ചിലവില്‍ നിർമിക്കുന്ന ഈ തുരങ്കത്തിന് 84 ഏക്കര്‍ വനഭൂമിയും 34 ഏക്കര്‍ വനേതരഭൂമിയും വേണ്ടിവരുമെന്നാണ് പ്രോജക്റ്റ് അനുമതിയ്ക്കായി കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയത്തിലേക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്മൊത്തം 53 ഹെക്ടറോളം ഭൂമി ആവശ്യമായ പദ്ധതിയില്‍ 34.31 ഹെക്ടറും വനഭൂമിയാണെന്ന് മാത്രമല്ല അതില്‍ത്തന്നെ 19.24 ഹെക്ടര്‍ വനഭൂമി അതീവ പരിസ്ഥിതി ലോല മേഖലയായ വയനാട് സൗത്ത് ഡിവിഷനില്‍ ഉൾപ്പെടുന്നതാണ് .

 

 

 

 


ഇതു തന്നെയല്ലേ ബദ്്രിനാഥിനെ ചുറ്റിപ്പറ്റി ഉത്തരാഖണ്ഡിൽ നടന്നത്. ചെറുതും വലുതുമായ ഉരുൾപൊട്ടലും ഭൂമി വിള്ളലും വയനാട്ടിൽ ഉണ്ടാകാറുണ്ട്. മാനന്തവാടിക്കടുത്തും പൊഴുതന കുറിച്യർമലയിലും വിള്ളലുകളും മണ്ണിടിച്ചിലുമെല്ലാം ഉണ്ടായത് കഴിഞ്ഞ പ്രളയകാലത്താണ്. വൈത്തിരിയില ബസ് സ്റ്റാൻഡ് കെട്ടിടം പാടെ ഭൂമിയലാണ്ടുപോയതും കൽപ്പറ്റ വെള്ളാരംകുന്നിലെ നിർമാണം പൂർത്തീകരണത്തിനോടടുത്ത ബഹുനില കെട്ടിടം ചെരിഞ്ഞതും വയനാട്ടിൽ തന്നെയാണ്. തുരങ്ക നിർമാണത്തിന് അനുമതി നല്‍കുന്നതിന് രണ്ടാഴ്ച്ച മുമ്പ് നടന്ന അതിതീവ്രമഴയില്‍ തുരങ്കം നിര്‍മിക്കാന്‍ പോകുന്ന വെള്ളരിമലയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലയിലും ഉരുള്‍പൊട്ടലുണ്ടായി


വയനാട്ടിലെ മണ്ണിന് തന്നെ പ്രത്യേക സ്വഭാവമുള്ളതായി പഠനങ്ങൾ കാണിക്കുന്നുണ്ട്. ദുർബലമായ മണ്ണിൽ വെള്ളം കെട്ടിനിർത്തുന്നതും നിരന്തര കമ്പനം ചെന്ന് പതിക്കുന്നതും അമിതഭാരം കെട്ടിപ്പൊക്കുന്നതും അപകടമാണ് . വയനാടൻ മണ്ണിന്റെ ഈ സ്വഭാവം അറിഞ്ഞതു കൊണ്ടുതന്നെയാണ് പാറ പൊട്ടിക്കലിന് വയനാട്ടിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയതും. ജോഷിമഠ് സദുദ്ര നിരപ്പിൽ നിന്ന് 1,890 മീറ്റർ ഉയരത്തിൽ ആയിരുന്നെങ്കിൽ 2,000 മീറ്റർ വരെ ഉയർന്ന പ്രദേശമുണ്ട് വയനാട്ടിൽ എന്നതും നമുക്ക് ഓർക്കാവുന്നതാണ്.

ജോഷിമഠിലേതു പോലെ സ്ഥിരവാസികളെക്കാൾ ടൂറിസ്റ്റുകൾ ഉള്ള നാടാണ് വയനാട്. അതിഥികൾക്ക് താമസം ഒരുക്കാനായി ബഹുനില കെട്ടിടങ്ങൾ ഈ നാട്ടിൽ കൂണുകണക്കെ മുളച്ചുപൊന്തുന്നു. ഇവയിൽ മിക്കതും നിലകൊള്ളുന്നത് വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, തിരുനെല്ലി പഞ്ചായത്തുകളിലോ പരിസരത്തോ തന്നെ. ഇവിടെയൊക്കെയാണ് കഴിഞ്ഞ രണ്ട് പ്രളയകാലത്തും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതും. ഈ മേഖലയിലൂടെ ഈ തുരങ്കപ്പാത വരുമ്പോള്‍ മുത്തപ്പന്‍പുഴയിലെ പണിയ ആദിവാസി ഊര് പൂര്‍ണമായും കുടിയൊഴിപ്പിക്കേണ്ടി വരുമെന്നതും സത്യം


ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും ധനാഢ്യർ ജോഷിമഠിൽ ഉണ്ടാക്കിയത് പോലെ തന്റെ സമ്പാദ്യം ഉപയോഗിച്ച് വയനാട്ടിൽ റിസോർട്ടോ സ്വിമ്മിംഗ് പൂളോ ഹോട്ടലോ പണി കഴിപ്പിക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തുകയാണ് ഇവിടെ ഉള്ളവരും . . തദ്ദേശ സ്ഥാപനങ്ങൾ മുതലുള്ള അധികാര കേന്ദ്രങ്ങളിലിരിക്കുന്നവരിൽ പലർക്കും ഇത്തരം നിർമാണങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നത് മറ്റൊരു വസ്തുത.


ബദ്‌രിനാഥിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കാൻ തുരങ്കങ്ങൾ നിർമിക്കുകയായിരുന്നു സർക്കാർ. കൂടാതെ, വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനായി വലിയ ജലവൈദ്യുത പദ്ധതികളും നടപ്പാക്കി. താമസ സൗകര്യത്തിനായി ഭൂമിയുടെ കിടപ്പ് നോക്കാതെ നിർമാണാനുമതി നൽകി. എല്ലാം കൂടി ഭൂമിയുടെ സന്തുലിതാവസ്ഥയെ കീഴ്‌മേൽ മറിച്ചു. ക്രമേണ ജോഷിമഠിന്റെ തനതായ സ്വഭാവം കൈമോശം വന്നു. അതാണ് അവിടെ ഇന്ന് കാണുന്നത്.

സ്വത്തും സമ്പാദ്യവുമെല്ലാം വലിച്ചെറിഞ്ഞ് കുടിയൊഴിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് ആവശ്യമായ വഴികളും തുറന്നുകൊടുക്കണം. ഒന്നര ലക്ഷം രൂപ പ്രാഥമിക സഹായം അനുവദിച്ചിട്ടുണ്ട്. നഷ്ടപരിഹാര തുക എത്രയെന്ന് നിശ്ചയിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. ജോഷിമഠ് സമ്പൂർണമായി മുങ്ങുമെന്ന് ഐ എസ് ആർ ഒ അടക്കമുള്ള ഏജൻസികൾ വ്യക്തമാക്കുമ്പോൾ പാരിസ്ഥിതിക ദുർബലമായ മുഴുവൻ പ്രദേശങ്ങൾക്കുമുള്ള പാഠം അതിലുണ്ട്. നാളെ ഈ അവസ്ഥ നമ്മെ തേടി വരാതിരിക്കാനുള്ള മുൻകരുതലുകളാണ് ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി.  (11 minutes ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (37 minutes ago)

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (7 hours ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (7 hours ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (7 hours ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (7 hours ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (8 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (9 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (9 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (11 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (11 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (11 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (11 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (11 hours ago)

Malayali Vartha Recommends