Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

03 AUGUST 2017 05:34 PM IST
മലയാളി വാര്‍ത്ത

ഇത്രയും മനോഹരമായ ഒരു റോഡ് ട്രിപ്പ് റൂട്ട് : ആതിരപള്ളി-പുളിയിലപാറ - മലക്കപാറ-ഷോളയാര്‍- വാല്‍പാറ-ആളിയാര്‍-പൊള്ളാച്ചി ,മറ്റൊന്ന് പറയാനില്ല .പശ്ചിമഘട്ടത്തിലെ മഴകാടുകള്‍,തണല്‍ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെ .ഈ ഇടതൂര്‍ന്ന കാടുകള്‍കിടയില്‍ എങ്ങനെ വാല്‍പാറയിലെ ചായ തോട്ടങ്ങള്‍ ഉണ്ടായി എന്നത് ഒരു ചരിത്രമാണ്.

സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന താഴ്‌വരകളും പുല്‍മേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാല്‍പാറയുടെ മനോഹരിതക്ക് പുറകില്‍ കഠിനാധ്വാനത്തിന്റെ ,സഹനത്തിന്റെ ഒരു ചരിത്രം കൂടി ഉണ്ട് .നാം ഇന്ന് കാണുന്ന തേയില തോട്ടങ്ങള്‍ പലതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിബിഡ വനങ്ങള്‍ ആയിരുന്നു .വന സമ്പത്ത് പിഴുതെടുത്ത് ഒരുക്കിയതാണ് ഈ തോട്ടങ്ങള്‍ .



വാല്‍പാറ അറിയാമോ?കേരള -തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശം. താഴെ അലിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല, മുകളില്‍ തേയില തോട്ടങ്ങള്‍, വഴിയിലെങ്ങും കണ്‍കുളിര്‍പ്പക്കുന്ന കാഴ്ചകള്‍. പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്ത് കൂടെ ഒരിക്കലെങ്കിലും കടന്നുപോകുക എന്നത് ഏതൊരു പ്രകൃതി സ്‌നേഹിയുടെയും ആഗ്രഹമായിരിക്കും.



ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു അമ്പത് കിലോമീറ്റര്‍ കാണും.ഏകദേശ കണക്കാണ്.അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ് ഫോറസ്റ്റ് ആണ്. സമയമെടുത്ത് ആസ്വദിച്ചു പോകാന്‍ പറ്റിയ റോഡ്. നിറയെ വളവുകളും തിരിവുകളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും. കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ ആവണം. എങ്കിലേ കാടിന്റെ ഒരു ഫീലിങ്ങ്‌സ് കിട്ടൂ.. നിറയെ വന്യജീവികളെ കാണാം. ആന, മാന്‍, കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, പലതരം പക്ഷികള്‍...

വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ വാഴച്ചാല്‍ നിന്നും ചെക്ക് പോസ്റ്റ് വഴി വണ്ടികള്‍ കടത്തിവിടില്ല. തിരിച്ചു മലക്കപ്പാറയില്‍ നിന്നും. അതിനാല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ രാവിലെ നേരെ വാല്‍പാറ പോയി, തിരിച്ചു വരുമ്പോള്‍ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നതായിരിക്കും നല്ലത്.

വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്‍പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം.ഇതിന്റെ മുന്നില്‍ 'ഞമ്മളെ താമരശ്ശേരി ചുരം' ഒക്കെ ശിശു ആണ് ശിശു!

ഭൂമിശാസ്ത്രപരമായി വാല്‍പാറ ആനമല പര്‍വത നിരകളുടെ ഭാഗമാണ്.1885-ല്‍ പ്രസിദ്ധീകരിച്ച ഇമ്പീരിയല്‍ ഗസറ്റ് ഓഫ് ഇന്ത്യയില്‍ ഈ ഭൂപ്രദേശത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ കാണുന്ന ഒട്ടു മിക്ക വന്യ ജീവികളും ഇവിടെ വസിക്കുന്നു എന്നാണ് ഒരു പരാമര്‍ശം ,അതിങ്ങനെ : ''“In a District so abundantly supplied with forest, waste land, and hills, it is natural that the fauna should be numerous. Nearly all the larger animals of India are found here — elephant, bison, bear, tiger, leopard, ibex, antelope, deer of several species, hyaena, boar, wolf, etc. ; as also the representative birds of every order. Reptiles abound, and about 100 deaths from snake-bite are reported annually.' ഭാഗ്യവശാല്‍ ഈ പ്രദേശത്തെ ജൈവ വൈവിധ്യത്തിനു വലിയ നാശം സംഭവിച്ചിട്ടില്ല എന്നും പറയാം. കാരണം,ഈ പ്രദേശം നാലു സംരക്ഷിത മേഖലകളാല്‍ ചുറ്റപെട്ടിരിക്കുന്നു .ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ സങ്കേതം, ചിന്നാര്‍ വന്യജീവി സംരക്ഷണ സങ്കേതം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, പറമ്പികുളം വന്യജീവി സംരക്ഷണ സങ്കേതം എന്നിവയാണ് അവ.

രേഖകള്‍ പ്രകാരം 1846 മുതല്‍ ആണ് വാല്‍പാറയില്‍ തേയില തോട്ടങ്ങള്‍ക്കു തുടക്കമിടുന്നത് .പിന്നീടു പ്രമുഖ വ്യാപാരിയായിരുന്ന രാമാസ്വാമി മുതലിയാര്‍ വന്‍തോതില്‍ തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിച്ചു .1884-ല്‍ കര്‍ണാടിക് കോഫീ കമ്പനി ഇവിടെ തേയില തോട്ടങ്ങള്‍ അരംഭിച്ചുവെങ്കിലും വന്‍ കച്ചവട നഷ്ടത്തെ തുടര്‍ന്ന് കമ്പനി വിഷമത്തിലായി .Edward VII(പ്രിന്‍സ് ഓഫ് വെയില്‌സ്)ന്റെ വാല്‍പാറ സന്ദര്‍ശനാര്‍ത്ഥം സൈനികര്‍ ഇവിടേയ്ക്ക് റോഡുകളും ഗസ്റ്റ് ഹൗസുകളും നിര്‍മ്മിക്കുകയുണ്ടായി. പക്ഷെ രാജകുമാരന്റെ സന്ദര്‍ശനം റദദാക്കപെടുകയാണ് ഉണ്ടായത്. ഇക്കാലത്ത് വാല്‍പാറയുടെ ഭൂരിഭാഗവും മദ്രാസ് സ്‌റ്റേറ്റിന്റെ ഭാഗം ആയിരുന്നു. ഇതിന്റെ ഒരു വലിയ ഭാഗം സര്‍ക്കാരില്‍ നിന്നും രണ്ടു സായിപ്പന്മാര്‍ 1890-ല്‍ വിലക്കുവാങ്ങി ,വിന്റ്‌റില്‍ ,നൊര്‍ഡന്‍ എന്നിവരായിരുന്നു അവര്‍.

വന്‍തോതില്‍ വന ഭാഗങ്ങള്‍ തോട്ടങ്ങള്‍ ആക്കപ്പെട്ടു .ഈ പ്രദേശത്തെ കൃഷിയിടമാക്കി മാറ്റാന്‍ ഇവരെ സഹായിക്കാന്‍ ഒരു വിദഗ്ദന്‍ ഉണ്ടായിരുന്നു. സി. എ കാര്‍വര്‍ മാര്‍ഷ് ! കാര്‍വര്‍ ഒരു വിദഗ്ദ്ധനായ പ്ലാന്റര്‍ മാത്രമായിരുന്നില്ല, നാട്ടിലെ തദ്ദേശവാസികളുമായി നല്ല ബസം ഉണ്ടാക്കാന്‍ കൂടി അദ്ദേഹത്തിന് കഴിഞ്ഞു. Father of anamalasi എന്നും കാര്‍വര്‍ അറിയപെടുന്നു.

വാല്‍പാറയിലെ തോട്ടങ്ങളുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന കാര്‍വര്‍.തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വാല്‍പാറയില്‍ ചെലവഴിച്ച കാര്‍വര്‍ ഊട്ടിയില്‍ വെച്ച് മരണപ്പെട്ടു ( 1862-1934). 1897 ഫെബ്രുവരി മുതല്‍ 1934 വരെ നീണ്ട 36 വര്‍ഷം വാല്‍പാറയുടെ പ്ലാന്റേഷന്‍ വികസനത്തിന് വേണ്ടി
നല്‍കിയ കാര്‍വറുടെ മനോഹരമായ സ്മാരകമാണ് ഇന്നത്തെ വാല്‍ പാറ.

ഇത്തവണ വാല്‍പാറയില്‍ താമസിച്ചത് ഒരു ടീ എസ്‌റ്റേറ്റ് ബംഗ്ലാവിലായിരുന്നു. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഹോട്ടലുകള്‍ കുറവാണ് ഇവിടെ. കൂടുതലും സ്വകാര്യ ബംഗ്ലാവുകളോ മറ്റോ ആണ്. ട്രിപ്പ് അഡൈ്വസര്‍ വാല്‍പാറയിലും പരിസര എദേശങ്ങളിലും 21 താമസ സൗകര്യങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഊട്ടിയെ പോലെ വന്‍തോതില്‍ നഗരവല്‍ക്കരണം നടന്നിട്ടില്ല എന്നതു തന്നെയാണ് വാല്‍പാറയുടെ ദ്രശ്യ മനോഹാരിത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (29 minutes ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (1 hour ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (2 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (2 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (2 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (3 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (4 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (4 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (4 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (4 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (5 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (5 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (5 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (5 hours ago)

Malayali Vartha Recommends