Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാഹസിക വിനോദസഞ്ചാരത്തില്‍ ശ്രദ്ധ പതിപ്പിച്ച് കേരള ടൂറിസം വകുപ്പ്

17 AUGUST 2017 03:39 PM IST
മലയാളി വാര്‍ത്ത

'സാഹസിക, പ്രവര്‍ത്താധിഷ്ടിത വിനോദസഞ്ചാര' കേന്ദ്രമായി മാറാനുള്ള കേരളത്തിന്റെ ബൃഹത്തും എണ്ണമറ്റതുമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് ശ്രദ്ധചെലുത്തുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സാഹസികതയെയും പ്രവര്‍ത്തനനിരതയെയും അടിസ്ഥാനമാക്കിയിള്ള വിനോദ സഞ്ചാരത്തിന്റെ ആവശ്യങ്ങള്‍ ടൂറിസം വകുപ്പ് തന്നെ നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സംസ്ഥാന വിനോദസഞ്ചാരനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വകുപ്പ് സംഘടിപ്പിച്ച ഒരു ദിവസത്തെ ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാഹസിക, പ്രവര്‍ത്തനാധിഷ്ടിത വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുതിയ വിനോദസഞ്ചാരനയം ഉടന്‍ തന്നെ നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ പുഷ്ടിപ്പെടുത്തുക എന്നതായിരുന്നു ശില്‍പശാലയുടെ ഊന്നല്‍. സാഹസിക വിനോദസഞ്ചാര മേഖലയിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സംസ്ഥാന വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു.

2021 ആവുമ്പോഴേക്കും കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ മേഖലയെ മുന്നോട്ട് നയിക്കുന്നതിനുള്ള പുതിയ പാതകള്‍ കണ്ടെത്തുന്നതിനായി സ്വയം നവീകരിക്കാനുള്ള ശ്രമങ്ങളിലാണ് കേരള വിനോദസഞ്ചാരം ഇപ്പോഴുള്ളത്. ഇത് മനസില്‍ വച്ചുകൊണ്ട് വടക്കന്‍ കേരളത്തെ അടിസ്ഥാനമാക്കി ഒരു വിനോദസഞ്ചാര സര്‍ക്യൂട്ട് ആരംഭിക്കാന്‍ വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധയൂന്നിയിരിക്കുന്ന പദ്ധതികളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് യുവാക്കളെ കൂടുതലായി സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാഹസിക വിനോദസഞ്ചാരത്തിന് പ്രത്യേക ഊന്നല്‍ നല്‍കും.

സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരം വളര്‍ത്തുന്നതിന് വനംവകുപ്പുമായുള്ള സഹകരണവും സംഘാടനവും അത്യന്താപേക്ഷിതമാണെന്നും എന്നാല്‍ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങള്‍ ഒന്നും ലംഘിക്കാതെ തന്നെ ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച സംസ്ഥാന വിനോദസഞ്ചാര പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. വേണു വാസുദേവന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (1 minute ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (23 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (42 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (10 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

Malayali Vartha Recommends