Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പെരിയകനാല്‍ വെള്ളച്ചാട്ടം

23 AUGUST 2017 12:29 PM IST
മലയാളി വാര്‍ത്ത

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. മൂന്നാര്‍- പൂപ്പാറ ദേശീയ പാതയോരത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സുരക്ഷാ പ്രശ്‌നങ്ങളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ആരുടെയും മനം മയക്കുന്ന പ്രകൃതി രമണീയതകൊണ്ട് സമ്പന്നമായ ഹൈറേഞ്ചിന്റെ മലനിരകള്‍ക്ക് മാറ്റുകൂട്ടുന്നതാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. പെരിയകനാലിലെത്തി ദേശീയ പാതയില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍ ആകാശത്തുനിന്നും വെള്ളം നേരെ താഴേക്ക് പതിക്കുന്നതായി തോന്നും. അതിനാല്‍ തന്നെ ഇവിടെയത്തുന്ന സഞ്ചാരികളും നിരവധിയാണ്.

മനോഹരമായ പെരിയകനാല്‍ വെള്ളച്ചാട്ടം മഴ പെയ്തതോടെ സജീവമായി. ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളത്തുനിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ആരെയും ആകര്‍ഷിക്കുന്ന പെരിയകനാല്‍ വെള്ളച്ചാട്ടം. വെള്ളച്ചാട്ടം ദേശീയപാതയുടെ ഓരത്താണു ചിന്നിച്ചിതറി വീഴുന്നത്. മൂന്നാറിലേക്കും തിരിച്ചും പോകുന്നവരുടെ മനസ്സിനു കുളിരേകുന്ന വെള്ളച്ചാട്ടം 300 മീറ്ററിലധികം ഉയരത്തില്‍ നിന്നാണു കുത്തിയൊലിച്ചെത്തുന്നത്.

സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും ഇവിടെത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്. പാര്‍ക്കിങ്, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നാണ് ആവശ്യം. സുരക്ഷാ സംവിനങ്ങളില്ലാത്തത് ഭീഷണി ഉയര്‍ത്തുന്നുണ്ട്. മുകളില്‍ നിന്ന് ശക്തിയായി പതിക്കുന്ന വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് നിന്നാണ് പലരും സെല്‍ഫി എടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (9 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (28 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (54 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (9 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends