Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറശ്ശിനിക്കടവിലേത് വെറുമൊരു സ്‌നേക്ക്പാര്‍ക്കല്ല!

26 AUGUST 2017 12:22 PM IST
മലയാളി വാര്‍ത്ത

തീയില്‍ കുരുത്തത്; ഇതില്‍ കൂടുതല്‍ പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല.രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ 1993-ല്‍ കത്തിയമര്‍ന്ന പാര്‍ക്ക് ഇന്ന് മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമാണ്. സ്‌നേക്ക് പാര്‍ക്കാണെങ്കിലും പാമ്പുകള്‍ മാത്രമല്ല ഇവിടെയുളളത്. മീനുകള്‍ മുതല്‍ എമുവരെ ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

നീര്‍ക്കോലി മുതല്‍ കൂടുകൂട്ടി മുട്ടയിടുന്ന ലോകത്തിലെ ഏക പാമ്പായ രാജവെമ്പാല വരെ ഇവിടെയുണ്ട്. വിഷ പാമ്പുകളില്‍ ഏറ്റവും നീളം കൂടിയ പാമ്പായ രാജവെമ്പാലയുടെ ഭക്ഷണം മറ്റ് പാമ്പുകളാണ്. ഇതിന്റെ നീളം മനസ്സിലാക്കണമെങ്കില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള 3.5 മീറ്റര്‍ നീളമുളള രാജവെമ്പാലയുടെ പൊഴിഞ്ഞ പടം കണ്ടാല്‍ മതി.

സ്‌നേക്ക് പാര്‍ക്കില്‍ പ്രവേശിച്ചാല്‍ ആദ്യം കാണുന്നത് മറൈന്‍ അക്വേറിയമാണ്. വിവിധ തരം മീനുകള്‍, കടല്‍ക്കുതിര, നക്ഷത്ര ആമ, കടല്‍ത്താമര എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മലമ്പാമ്പ്, മൂര്‍ഖന്‍, അണലി, പച്ചിലപാമ്പ്, കാട്ടു പാമ്പ്, മണ്ഡലി, ചുരുട്ട മണ്ഡലി, ഇരുതലയന്‍, വെളളിക്കെട്ടന്‍ തുടങ്ങി പലതരം പാമ്പുകളുടെ സ്വഭാവവും രീതികളും വിവരിച്ച് പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. പാമ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം കൃത്യമായി പ്രദര്‍പ്പിച്ചിട്ടുണ്ട്. പാമ്പുകളുടെ പ്രത്യേകതകള്‍ വിദഗ്ധര്‍ നേരിട്ട് വിവരിച്ചു തരികയും അവബോധം വളര്‍ത്താന്‍ വി!ഡിയോകള്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്.

പാമ്പിന്റെയും പുറ്റിന്റെയും ശില്‍പങ്ങള്‍ നിര്‍മ്മിച്ച് മനോഹരമാക്കിയിട്ടുളള പാര്‍ക്ക് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കും. മുതല, മയില്‍, കാട്ടുപൂച്ച, മുളളന്‍പന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു, കുറുനരി, കൃഷ്ണപരുന്ത്, ദേശാടനകൊക്ക്, മീന്‍ മൂങ്ങ, താറാവ്, അരയന്നം, പരുന്ത്, വെളളി മൂങ്ങ എന്നിവയൊക്കെയുള്ള ഒരു കൊച്ചു മൃഗശാലയാണിത്. ഔഷധച്ചെടികളും മരങ്ങളും നിറഞ്ഞ കുളിര്‍മയേറിയ അന്തരീക്ഷത്തില്‍ മൂന്ന് ഏക്കറിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

പാര്‍ക്കൊക്കെ കണ്ടു നടന്നു ക്ഷീണിച്ചു വരുമ്പോള്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ ഊഞ്ഞാലും സീസോയുമുണ്ട്. പഴയകാല കടയെ അനുസ്മരിപ്പിക്കുന്ന മുട്ടായി പീടികയില്‍ നിന്ന് 'ലൈറ്റായി' എന്തെങ്കിലും കഴിക്കാം. റിലാക്‌സ് ചെയ്ത് ഭക്ഷണം കഴിക്കാന്‍ മനോഹരമായ ഒരു കോഫി ഷോപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്.

1982-ല്‍ പാപ്പിനിശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ കീഴില്‍ എം.വി രാഘവന്‍ ആരംഭിച്ചതാണ് ഈ പാര്‍ക്ക്. പാമ്പു കടിയേറ്റ് വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്ന രോഗികളോടൊപ്പം കടിച്ച പാമ്പിനെയും ആളുകള്‍ വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിക്കാറുണ്ടായിരുന്നു. കടിച്ചത് ഏത് പാമ്പാണ് എന്നറിയാനായിരുന്നു ഇത്. ഇവയെ സംരക്ഷിക്കാനും പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്തുവാനുമാണ് സ്‌നേക്ക് പാര്‍ക്ക് ആരംഭിച്ചത്.

1993-ല്‍ എം.വി.ആറിനോടുളള രാഷ്ട്രീയ പോരാട്ട സംഘര്‍ഷത്തിന്റെ ഫലമായി പാര്‍ക്കിന് തീയിട്ടപ്പോള്‍ പാമ്പും മുതലയും പക്ഷികളുമടക്കം നൂറുകണക്കിന് ജീവികളാണ് കത്തിയമര്‍ന്നത്. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അനധികൃത മൃഗശാലയെന്ന് ആരോപിച്ച് 2000-ല്‍ സ്‌നേക്ക് പാര്‍ക്ക് പൂട്ടി.

അന്നത്തെ നടപടിയില്‍ 69 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. നിയമ പോരാട്ടങ്ങളിലൂടെയാണ് പാര്‍ക്ക് വീണ്ടും തുറക്കാനായത്. മൃഗശാല അതോറിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി.

കണ്ണൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ധര്‍മ്മശാലയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് വിദ്യാര്‍ത്ഥികളെ മാത്രമല്ല വിനോദസഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ പറശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപമായതു കൊണ്ടു തന്നെ ക്ഷേത്രം സന്ദര്‍ശിച്ചു വരുന്നവര്‍ ഇവിടം സന്ദര്‍ശിക്കുന്നു.

രാവിലെ 9 മുതല്‍ 5.45 വരെയാണ് പ്രദര്‍ശനം സമയം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 20 രൂപയുമാണ് പ്രവേശഫീസ്. സ്‌കൂള്‍ വിനോദ യാത്രാസംഘങ്ങളിലെ കുട്ടികള്‍ക്ക് ഒരാള്‍ക്ക് 15 രൂപ നല്‍കിയാല്‍ മതി. മൂന്നുവയസ്സുവരെ പ്രവേശനം സൗജന്യമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (11 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (30 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (56 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (9 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends