Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

മണ്‍റോ തുരുത്തിന്റെ സൗന്ദര്യം...

29 AUGUST 2017 03:04 PM IST
മലയാളി വാര്‍ത്ത

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കണ്ണിനും മനസ്സിനും കുളിരു പകരുന്ന പച്ചപ്പ് നിറഞ്ഞൊരു സുന്ദരഗ്രാമം. തനിഗ്രാമീണതയും, പ്രകൃതിയുടെ വശ്യതയും കണ്‍കുളിര്‍ക്കെ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ഗമാണ് ഈ ചെറുദ്വീപ്. സൗന്ദര്യവും സങ്കടവും ഇഴുകിചേര്‍ന്ന ചെറു തുരുത്തിലെ കാണാകാഴ്ചകളിലേക്ക് ഒരു യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അറിയണം.

കൊല്ലം ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 15 കിലോമീറ്റര്‍ മാറി കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും ഒത്ത മധ്യത്തില്‍ ഒരായിരം വിസ്മയക്കാഴ്ച്ചകളുമായി നമ്മളെ വരവേല്‍ക്കുകയാണ് ശാന്തസുന്ദരമായ മണ്‍റോതുരുത്ത്. മനസ്സ് നിറയുന്ന ഒരുപിടി കാഴ്ചകള്‍ ഇവിടെ കാണാം. ഈ തുരുത്തുകള്‍ക്കിടയിലൂടെ ജീവനാഡി പോലെ വളഞ്ഞും പുളഞ്ഞും ഒഴുകിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് കൈത്തോടുകള്‍..!!

കരയില്‍ നിറയെ ഫലവൃക്ഷങ്ങള്‍.. !വിവിധ നിറങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന സസ്യലതാദികള്‍..!! കരിമീനും കൊഞ്ചും ജെല്ലി ഫിഷും നീന്തിത്തുടിക്കുന്ന ഇടത്തോടുകള്‍..!! മീന്‍ കോരിയെടുത്തു വരുന്ന കൊച്ചു വള്ളങ്ങള്‍, ഇരപിടിക്കുന്ന നീര്‍കാക്കകള്‍, അപൂര്‍വയിനം പക്ഷിക്കൂട്ടങ്ങള്‍..!!തുരുത്തുകള്‍ക്ക് അതിര്‍ത്തിയായി തെങ്ങിന്‍തോപ്പുകളും പൂക്കള്‍ നിറഞ്ഞ ചെടികളും..!! നീല നിറത്തിലുള്ള വലകള്‍ കൊണ്ട് മേല്‍ക്കൂരയുണ്ടാക്കിയ ചെമ്മീന്‍ കെട്ടുകള്‍..!! തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ അകലങ്ങളിലേക്ക് നീണ്ടു പോവുന്ന ചെമ്മണ്‍ പാതകള്‍..!! കൊച്ചു കൊച്ചു കുടിലുകള്‍.. ഓടു മേഞ്ഞ ചെറിയ വീടുകള്‍..!! ഇതിനെല്ലാം പുറമേ ഒരുപറ്റം നിഷ്‌കളങ്കരായ ആളുകളും ഒപ്പം ചേര്‍ന്ന് മണ്രോയെ അതിമനോഹരം ആക്കിയിരിക്കുന്നു.. !!

യാത്രാപ്രേമികളുടെ സ്വപനഭൂമിയാണ് മണ്രോ തുരുത്ത്. പോസ്റ്ററുകളില്‍ കാണുന്ന പ്രകൃതി ചിത്രങ്ങളെ വെല്ലുന്ന ദൃശ്യ വിസ്മയം.. പച്ച കലര്‍ന്ന സുവര്‍ണ നിറത്തിന്റെ വിവിധ വര്‍ണ്ണങ്ങളില്‍.. ഈ യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെ ആറു മണിയാണ്. ആ സമയത്ത് പോയാല്‍ സൂര്യോദയം അതിസുന്ദരമായി ആസ്വദിക്കാം. വെയില്‍ ചൂടാവുന്നതിനു മുമ്പ് യാത്ര കഴിഞ്ഞു തിരിച്ചെത്തുകയും ചെയ്യാം. മൂന്നു മണിക്കൂറെങ്കിലും എടുക്കും തുരത്തുകള്‍ ചുറ്റിയടിച്ച് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങിയെത്താന്‍.

സായാഹ്നങ്ങളിലാണെങ്കില്‍ ചക്രവാളത്തിലേക്ക് മടങ്ങുന്ന സൂര്യന്റെ സുവര്‍ണ്ണ രശ്മികള്‍ തീര്‍ക്കുന്ന സുന്ദരകാഴ്ചകള്‍ കണ്ണുകള്‍ക്ക് മറ്റൊരു ദൃശ്യ വിരുന്നായിരിക്കും. ആയിരം രൂപക്ക് താഴെയാണ് ഒരു തോണിയുടെ ചാര്‍ജ്ജ്. എട്ടു മുതല്‍ പത്ത് പേര്‍ക്ക് വരെ പോവാം. ഷെയര്‍ ചെയ്‌തെടുത്താല്‍ ഒരാള്‍ക്ക് നൂറു രൂപയേ വരൂ. പക്ഷെ അവിടെ കാണുന്ന കാഴ്ചകള്‍ വിലമതിക്കാനാവാത്തതാണ്.

മൂന്നു വശവും കല്ലടയാര്‍ കെട്ടിപ്പിടിച്ചു കിടക്കുകയാണ് മണ്‍റോ തുരുത്തിനെ. ഒരു വശം മാത്രം അഷ്ടമുടിക്കായലിനു വിട്ടു കൊടുത്തിട്ടുണ്ട്. കേണല്‍ ജോണ്‍ മണ്രോ എന്നാ സമര്‍ത്ഥനും പുരോഗമന വാദിയുമായിരുന്ന തിരിവിതാംകൂര്‍ ദിവാനോടുള്ള ആദരസൂചകമായാണ് ഈ പേര് നല്‍കിയത്. എണ്ണായിരത്തോളം ജനങ്ങളും മൂവായിരത്തോളം കുടുംബങ്ങളും മണ്രോ തുരുത്ത് എന്ന ഈ ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്നു എന്നാണ് ഏകദേശ കണക്ക്.

തോണികള്‍ വലിയ പുഴയില്‍ നിന്നും ചെറിയ തോടിലെക്ക് തിരിയുമ്പോള്‍ എക്‌സ്പ്രസ് ഹൈവേയില്‍ നിന്നും പോക്കറ്റ് റോഡിലേക്ക് കയറിയ പോലെ. ജലപാതയുടെ വീതി കുറയും തോറും കാഴ്ച്ചയുടെ ഭംഗി കൂടും.ഏകദേശം അഞ്ചു മീറ്റര്‍ മാത്രം വീതിയുള്ള തോടിനിരുവശവും തനി നാടന്‍ കാഴ്ചകളാണ്. കാഴ്ചകള്‍ കൂടുതല്‍ അടുത്തേക്ക് വരുന്നതു പോലെ തോന്നും.

തീരങ്ങളില്‍ നിന്നും വെള്ളത്തിലേക്ക് തല നീട്ടിയിരിക്കുന്ന ചെടികളും പൂക്കളും. കരയിലെ പച്ചപ്പിന്റെ പതിപ്പാണോ എന്നറിയില്ല അരുവിയിലെ വെള്ളം പോലും പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഒഴുക്ക് നിലച്ച് നിശ്ചലമായിരിക്കുന്ന ജലോപരിതലം കണ്ണാടി പോലെ തിളങ്ങും. കരയിലെ ചെടികളുടെയും ചെമ്പരത്തിപ്പൂക്കളുടെയും പുറത്തേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങുകളുടെയും പ്രതിബിംബം അതേപടി വെള്ളത്തിലും കാണാം. ചിലയിടങ്ങളില്‍ ഇരുവശങ്ങളില്‍ നിന്നും അരുവിയിലേക്ക് നീണ്ടു കിടക്കുന്ന ചെടികള്‍ യാത്രികര്‍ക്ക് മുകളില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂ പന്തല്‍ ഒരുക്കിയ പോലെ തോന്നി. അതി സുന്ദരമായ കാഴ്ചകളാണ് ഇതെല്ലാം.


നീളം കൂടിയ മുളക്കമ്പ് തോടിന്റെ ആഴങ്ങളിലേക്ക് കുത്തിയിറക്കി മുമ്പോട്ട് നയിച്ച് കൊണ്ടിരിക്കവെ തോണിക്കാര്‍ തുരുത്തിന്റെ ചരിത്രവും സൗന്ദര്യവും വര്‍ണ്ണിക്കാന്‍ സമയം കണ്ടെത്താറുണ്ട്. വെള്ളത്തില്‍ മുങ്ങിത്തപ്പി കക്ക വാരുന്നവരും ആഴങ്ങളില്‍ നിന്ന് കറുത്ത നിറത്തിലുള്ള എക്കലും വാരി ജീവിത മാര്‍ഗ്ഗം തേടുന്ന മണ്രോ നിവാസികളെയും ഒക്കെ തോണിയാത്രയില്‍ കാണാം.കൃഷി ഉല്പന്നങ്ങളുമായി അതിരാവിലെ ചെറു വള്ളത്തില്‍ തുഴഞ്ഞുപോകുന്ന സാധാരണക്കാരും ഇവിടുത്തെ പതിവ് കാഴ്ചയാണ്.

മണ്രോ എന്നാല്‍ ഏതൊരു യാത്രാപ്രേമിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരായിരം കാഴ്ചകളാല്‍ സമ്പന്നമാണ് മണ്രോയിലെ തുരുത്തുകള്‍. മുമ്പോട്ടുള്ള യാത്രയില്‍ തുരുത്തുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് പാലങ്ങള്‍ കാണാം.. ചെറുതും വലുതുമായവ. ചിലത് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ മറ്റു ചിലത് തെങ്ങ് പോലുള്ള മരത്തടികള്‍ കൊണ്ട് ഉണ്ടാക്കിയതാണ്.

ഇത്തരം പാലത്തിനടിയിലൂടെ പോവുമ്പോള്‍ എല്ലാവരും തലകുനിച്ച് തോണിക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങും. അരുവിയിലേക്ക് നീണ്ടു കിടക്കുന്ന ചെടികളെ വകഞ്ഞു മാറ്റിയുമുള്ള യാത്ര ഓരോ നിമിഷവും പുതിയ പുതിയ അനുഭൂതി പകര്‍ന്നു തരും. യാത്രയിലുടനീളം മണ്‍റോയുടെ പച്ചപ്പും തണലും കനാലും നിറഞ്ഞുനിന്നു. സമയം പോവുന്നത് അറിയുകയേയില്ല.

എങ്കിലും ഇടയ്‌ക്കൊരു ചായ കുടിക്കണമെന്നു തോന്നിയാല്‍ ഷോപ്പുകള്‍ക്ക് അരികു ചേര്‍ത്ത് നിര്‍ത്തിത്തരും.
കനാലില്‍ നിന്നും കൂടുതല്‍ ഇടുങ്ങിയ കൈത്തോട്ടിലെക്ക് തോണികള്‍ തിരിയുമ്പോള്‍ ഒന്ന് കൈ നീട്ടിയാല്‍ രണ്ടു ഭാഗത്തെയും കരകള്‍ തൊടാം എന്ന പോലെ ആയിമാറും. ഇടുങ്ങിയ തൊടുകളിലൂടെയും പച്ചപ്പുല്ലുകള്‍ നിറഞ്ഞ അരികുകള്‍ക്കിടയിലൂടെയും ഞെരുങ്ങിയ തോട്ടിലെ ഇടുങ്ങിയ വളവുകളിലും തോണിയെ മെരുക്കാന്‍ നല്ലൊരു തോണിക്കാരനു മാത്രമേ കഴിയൂ.

തുരുത്തിലെ അരുവികളില്‍ നിന്നും വലിയൊരു സിമന്റ് പാലത്തിനടിയിലൂടെ കടന്നാല്‍ അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുകയായി. കേരളത്തിന്റെ തന്നെ അഭിമാനമായ ഈ കായലിന്റെ പ്രൗഡമായ ഓളപ്പരപ്പിലൂടെ കൊച്ചു വള്ളങ്ങള്‍ക്ക് യാത്ര തുടരാം. അഷ്ടമുടിയിലെ സവാരി കഴിഞ്ഞ് തോണി തുരുത്തിലെ കനാലുകളിലെക്ക് തന്നെ മടങ്ങിയെത്തും.

കണ്ണുകള്‍ക്ക് വിരുന്നേകുന്ന കാഴ്ചകള്‍ മുന്നിലൂടെ വന്നുപൊയ്‌ക്കൊകൊണ്ടിരിക്കും. കയറു പിരിക്കുന്ന കേന്ദ്രങ്ങള്‍... ചകിരിയുടെ നിറം പൂശിയ വീടുകളും കാഴ്ചകളും അങ്ങനെ അനവധി നിരവധി. പാകമാക്കിയ ചകിരിക്കൂട്ടം ഒരു യന്ത്രത്തിലൂടെ കയറിയിറങ്ങി വരുമ്പോഴേക്കും നല്ല അസ്സല്‍ കയര്‍ റെഡിയാവുകയായിരുന്നു. അവിടെയെല്ലാം വള്ളം നിര്‍ത്തി മതിയാവോളം ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താം.

യാത്രയ്‌ക്കൊടുവില്‍ കണ്ണില്‍ പതിഞ്ഞ കാഴ്ചകള്‍ ഒന്ന് കൂടി മനസ്സിലേക്ക് ആവാഹിക്കാം. പച്ചപ്പ് നിറഞ്ഞ തുരുത്തുകളില്‍ നമുക്ക് നഷ്ടപെട്ട നമ്മുടെ കുട്ടിക്കാലം ആണ് മനസ്സിലേക്കോടി എത്തുക.. കേരളം എന്ന പേരിനു ശരിയായ അര്‍ത്ഥം ഉള്‍കൊള്ളുന്ന സന്മനസുകളുടെ ഒരു ഗ്രാമം.. പൂക്കളും ചെടികളും അരുവികളും കിളികളും ഒക്കെയായി പച്ചപ്പ് നിറഞ്ഞ ഒരു ഫ്രെയിം..! നന്മകളാല്‍ സമൃദ്ധമായ ഒരു തനി നാട്ടിന്‍പുറം..!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (31 minutes ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (58 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (1 hour ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (1 hour ago)

വയോധിക മരിച്ചു....  (1 hour ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (1 hour ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (2 hours ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (2 hours ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (2 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (3 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (3 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (3 hours ago)

Malayali Vartha Recommends