Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

സന്ദര്‍ശകരെ വിവിധ കാലഘട്ടങ്ങളിലേക്കു കൂട്ടികൊണ്ടു പോകുന്ന കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്റ് ഹെറിറ്റേജ്

11 SEPTEMBER 2017 05:12 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റേതായ ഓര്‍മ്മകളുടെയും ശേഷിപ്പുകളുടെയും, അവ ചിലപ്പോള്‍ വെറും ഒരു തടിയുടെ ചെറു കഷ്ണമോ അല്ലെങ്കില്‍ തീര്‍ത്തും വിചിത്രമായ അസ്ഥിശകലമോ ആകാം, മനോഹരവും അസാധാരണവുമായ ലോകത്തേയ്ക്കുള്ള വാതായനമാണ് 'കേരളം'. ഏഴായിരം ചതുരശ്രഅടി സ്ഥലത്ത് 'പാര്‍ക്ക് വ്യൂ ബംഗ്ലാവ്' എന്ന പേരിലുള്ള പൈതൃക നിര്‍മ്മിതിയില്‍, പരന്നു കിടക്കുന്ന കേരള ചരിത്രം മനസ്സിലാക്കാന്‍ ഇവിടെ എത്തുന്ന ഓരോ സന്ദര്‍ശകനും കഴിയും. കേരളത്തിന്റേതായ പാരമ്പര്യശൈലിയിലും വിദേശ ശൈലിയിലും നിര്‍മ്മിച്ച അനന്യവും അനിതരസാധാരണവുമായ ഇടനാഴികളും വിസ്മയകരമായ തൂണുകളും തടികൊണ്ടുള്ള സോപാന പംക്തികളും സന്ദര്‍ശകരെ വിവിധ കാലഘട്ടങ്ങളിലേക്കു കൂട്ടികൊണ്ടു പോയി കേരളത്തിന്റെ ആത്മാവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

കേരളത്തിലെ വിനോദ സഞ്ചാര വകുപ്പും സാംസ്‌കാരിക വകുപ്പും സഹകരിച്ചു നടത്തുന്ന ഈ മ്യൂസിയം പ്രമേയപരമായി പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്ന കേരളത്തിലെ ആദ്യ മ്യൂസിയമാണിത്.

തിരുവിതാംകൂര്‍ രാജ്യഭരണത്തിലെ ചീഫ് സെക്രട്ടറിയുടെ പൈതൃക മഹത്വമുള്ള വസതിയാണ് പിന്നീട് 'കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്റ് ഹെറിറ്റേജ്' ആയി രൂപം പ്രാപിച്ചത്. അതി പ്രാചീനകാലം മുതല്‍ നവയുഗം വരെയുള്ള കേരളത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ പലതരം വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അക്കാലത്തെ വെങ്കല ശില്പങ്ങള്‍, പുരാതന നാണയങ്ങള്‍, ചിത്രകലകള്‍, തടിയിലുള്ള ശില്പകലകള്‍, കല്ലിലെ കൊത്തുപണികള്‍, നവീന ശിലായുഗത്തിന്റെ ദൃഷ്ടാന്തങ്ങള്‍, ഇരുമ്പ് യുഗത്തിലെ ശവസംസ്‌കാര സാമഗ്രികള്‍ എന്നിവ കൂടാതെ കല, ശില്‍പകല, ജീവിതചര്യ, ശൈലി, പാരമ്പര്യം തുടങ്ങി അന്നത്തെ സാംസ്‌കാരിക തലങ്ങളിലേക്ക് വെളിച്ചം വീശുന്ന പല വസ്തുക്കളുടേയും വന്‍ ശേഖരം തന്നെ ഇവിടെ കാണാം.

പ്രദര്‍ശന വസ്തുക്കളോടൊപ്പം അതിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കൂടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇതിനോട് അഭിരുചിയുള്ള സന്ദര്‍ശകര്‍ക്ക് ഏറെ സഹായകമാകുന്നു. കൂടാതെ അവരുടെ സൗകര്യാര്‍ത്ഥം മള്‍ട്ടീമീഡിയ സിസ്റ്റം, ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് പോലെയുള്ള മറ്റ് ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍:

നവീന ശിലായുഗത്തിലെ കല്ലുമഴു.
ഇരുമ്പ് യുഗത്തിലെ ശവസംസ്‌കാരങ്ങള്‍ക്കുപയോഗിച്ചിരുന്ന ജാറുകളും, പാത്രങ്ങളും.
പണ്ടു തന്നെ കേരളത്തിന് റോമുമായി സമുദ്രവ്യാപര ബന്ധം ഉണ്ടായിരുന്നു എന്നതിനു തെളിവായി സൂക്ഷിക്കുന്ന 'ദിനറി' എന്ന റോമന്‍ വെളളി നാണയം.
പനയോലയിലും ചെമ്പു തളികയിലുമായി മലയാളത്തിലും സംസ്‌കൃതത്തിലും എഴുതിയ കൈയ്യെഴുത്തുകള്‍
14-ാം നൂറ്റാണ്ടിലെ തടിയില്‍ കൊത്തിയ ബ്രഹ്മാവിന്റെ രൂപം.
16-ാം നൂറ്റാണ്ടില്‍ കല്ലില്‍ നിര്‍മ്മിച്ച ശിവനും ഭൂതഗണങ്ങളും
16-ാം നൂറ്റാണ്ടിലെ വെങ്കലത്തില്‍ രൂപം നല്‍കിയ താണ്ഡവ നൃത്തം ചെയ്യുന്ന നടരാജ രൂപം.
കോട്ടയം തലയോലപറമ്പിലെ പുണ്ഡരികപുരം ക്ഷേത്രത്തിലെ 17-ാം നൂറ്റാണ്ടിലുള്ള മ്യൂറല്‍ ചിത്രങ്ങള്‍ (ചുവര്‍ ചിത്രങ്ങള്‍)
ടെറാ കോട്ടയിലുള്ള തംബുരു
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.ടി. മാധവറാവുവിന്റെ ഉടവാള്‍.
കേരളത്തിന്റെ തനതായ നാലുകെട്ടും അടുക്കളയും.
സന്ദര്‍ശകരുടെ അറിവിലേക്ക്

ഗ്രൂപ്പ് റിസര്‍വേഷന്‍ ആവശ്യമുള്ളവര്‍ റിസപ്ഷനില്‍ ബന്ധപ്പെടുക.
വാഹനങ്ങള്‍ നേപ്പിയര്‍ മ്യൂസിയത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
മ്യൂസിയത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
മ്യൂസിയത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങളും പുകവലിയും അനുവദിക്കുന്നതല്ല.
മ്യൂസിയത്തില്‍ വീഡിയോ റിക്കോര്‍ഡിംഗിങ്ങില്‍ നിയന്ത്രണമുണ്ടായിരിക്കും.

ടിക്കറ്റു നിരക്കുകള്‍

മുതിര്‍ന്നവര്‍ക്ക് 20 രൂപ, കുട്ടികള്‍ക്ക് ( 5 മുതല്‍ 12 വയസ്സുവരെ) 10 രൂപ,വിദേശികള്‍ക്ക് 200 രൂപ, വിദേശിയരായ കുട്ടികള്‍ക്ക് 50 രൂപ, സ്റ്റില്‍ ക്യാമറ 25 രൂപ
സന്ദര്‍ശന സമയം: രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ (ഇടവേള ഉച്ചക്ക് 1 മുതല്‍ 2 വരെ)

അവധി ദിനങ്ങള്‍: തിങ്കളാഴ്ചയും പൊതുഒഴിവു ദിവസങ്ങളും

അഡ്രസ്
കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്റ് ഹെറിറ്റേജ്
പാര്‍ക്ക് വ്യൂ
വികാസ് ഭവന്‍
തിരുവനന്തപുരം 695033
ഫോണ്‍ +91 471 2320231 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (7 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (12 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (58 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends