Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

മനോഹരമായ കടല്‍കാഴ്ചകളുടെ സ്വര്‍ഗമൊരുക്കുന്നു മുതലപ്പൊഴി

04 JANUARY 2018 03:56 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലെ കായലും കടലും സംഗമിക്കുന്ന പ്രകൃതിദത്ത പൊഴിയാണ് 'മുതലപ്പൊഴി'. പേരു സൂചിപ്പിക്കുന്നത് പോലെ ഈ പ്രകൃതിദത്ത പൊഴിയിലേക്കെത്തുന്ന ജലാശയത്തില്‍ പണ്ട് മുതലകള്‍ ഉണ്ടായിരുന്നെന്നും അവ ആളുകളെ ആക്രമിച്ചിരുന്നെന്നും കേട്ടുകേള്‍വിയുണ്ട്. എന്നാല്‍ ഇന്ന് മുതലപ്പൊഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. പെരുമാതുറ, താഴംപള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഇവിടൊരു പാലം കൂടി വന്നപ്പോള്‍ മനോഹരമായ കടല്‍ കാഴ്ചകള്‍ കൂടി കാണാന്‍ അവസരമുണ്ടായിരിക്കുകയാണ്.

ഫിഷിങ് ഹാര്‍ബര്‍ ലക്ഷ്യമിട്ട് ആരംഭിച്ച മുതലപ്പൊഴി പദ്ധതി തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞു. പൊഴിയെ അഴിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി നടക്കുന്നത്. കടലിലേക്ക് ഇരുവശത്തുമായി പുലിമുട്ടുകള്‍ (പാറയിലോ സിമന്റിലോ ഉള്ള വലിയ കഷ്ണങ്ങള്‍) തെളിച്ച് കടലിലേക്ക് രണ്ടു പാതകള്‍ നിര്‍മ്മിച്ചു. അശാസ്ത്രീയ നിര്‍മ്മാണം കാരണം താഴംപള്ളി, അഞ്ചുതെങ്ങ് ഭാഗത്തെ കടല്‍ത്തീരം കടല്‍ കവര്‍ന്നെന്നും പെരുമാതുറ ഭാഗത്ത് കടല്‍ത്തീരം കൂടുതല്‍ വിസ്തൃതമായെന്നും ഇവിടുത്തെ പഴമക്കാര്‍ പറയുന്നു.

ഏകദേശം അരകിലോമീറ്ററിലധികം നീളമുള്ള രണ്ട് പാതകളിലൂടെ കടലിലേക്ക് നടക്കാം. ചെറുവാഹനങ്ങളും പോകുമെങ്കിലും കരിങ്കല്ലു തെളിച്ച വഴിയായതിനാല്‍ വാഹനത്തിലുള്ള യാത്ര അത്ര സുഖകരമാകില്ല. താഴംപള്ളി ഭാഗത്താണെങ്കില്‍ വാഹനം പാലത്തിന് സമീപത്ത് പാര്‍ക്ക് ചെയ്ത് പാലത്തിനടിയിലൂടെ നടന്ന് കടല്‍ കാഴ്ചകള്‍ കാണാന്‍ നീങ്ങാം. പെരുമാതുറ ഭാഗത്ത് പാലത്തിന് കീഴെയായി പാര്‍ക്കിങ് സൗകര്യമുണ്ട്.

ഈ പാതകളിലൂടെ നടന്നു തുടങ്ങുമ്പോള്‍അഞ്ചുതെങ്ങ് കായലാണ് തുടക്കത്തില്‍ കാണുന്നത്. കിഴക്ക് ഭാഗത്തുള്ളവര്‍ അതിനെ കഠിനംകുളം കായലെന്നും പറയും. പണ്ട് സ്വാഭാവികമായി മണ്ണുമൂടി കായലും കടലും ചേരാതെ വേര്‍പിരിയുന്ന പ്രതിഭാസം ഇവിടെ ഉണ്ടായിരുന്നു. ഇവയെല്ലാം കടലിലേക്ക് വന്നുചേരുന്ന സമയത്ത് ഇരു കരകളെയും ബന്ധിപ്പിച്ച് പാലം പോലെ ഒരു മണ്‍ത്തിട്ട തനിയെ പൊന്തിവരുമായിരുന്നു. ഇതിലൂടെ സഞ്ചാരവുമാകാം. മഴക്കാലത്ത് ഈ മണ്‍ത്തിട്ട തകര്‍ത്ത് കായലിലെ വെള്ളം കടലിലേക്ക് ഒഴുക്കിയില്ലെങ്കില്‍ അക്കരെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുമായിരുന്നു. എന്നാല്‍ ഫിഷിങ് ഹാര്‍ബറിന്റെ പണി ആരംഭിച്ചതോടെ ഇത്തരമൊരു പ്രകൃതിദത്ത പ്രതിഭാസം ഇല്ലാതായി. ഈ പാതയുടെ പകുതിയെത്തുമ്പോള്‍ തന്നെ കടലിന്റെ ചൊരുക്കും ആര്‍ത്തലയ്ക്കുന്ന തിരമാലകളുമൊക്കെ നമുക്ക് അനുഭവിക്കാനാവും.

പുലിമുട്ടുകളില്‍ ആഞ്ഞടിച്ചുയരുന്ന തിരമാലകളെ കണ്ട്‌കൊണ്ട് ഈ പാതയുടെ അങ്ങേയറ്റം വരെ പോകാം. അവിടെ അപായസൂചന ബോര്‍ഡുകള്‍ കാണാം. മുമ്പ് ഇവിടുത്തെ മുനമ്പിലെ കല്ലുകളില്‍ ഇരുന്ന യുവാക്കള്‍ കടലില്‍ വീണു പോയിരുന്നു. അതിനാല്‍ അവിടേക്ക് ഇപ്പോള്‍ പ്രവേശനമില്ല. വലിയ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറി നിന്ന് കടല്‍കാറ്റ് കൊള്ളാം. പാറകളില്‍ ഇരിക്കുകയും. ചിത്രങ്ങള്‍ പകര്‍ത്തുകയുമാവാം.

അവധി ദിവസങ്ങളില്‍ ഇവിടുത്തെ ബീച്ചിലും നല്ല തിരക്കാണ്. പ്രത്യേകിച്ച് പെരുമാതുറ ഭാഗത്തെ ബീച്ചില്‍. അവിടെയാണ് ബീച്ചിന് കൂടുതല്‍ സ്ഥലസൗകര്യമുള്ളത്. കടല്‍ പാതയിലൂടെ തിരികെ നടന്ന് പകുതിയെത്തുമ്പോള്‍ ബീച്ചിലേക്ക് ഇറങ്ങാന്‍ വഴിയുണ്ടാകും. ഇവിടെ നിന്നും ബീച്ചിലേക്ക് ഇറങ്ങി ഉല്ലസിക്കാം. വൈകുന്നേരങ്ങളില്‍ ഇവിടെ പട്ടം പറത്താന്‍ എത്തുന്നവരും കുറവല്ല. താഴംപള്ളി ഭാഗത്തും ബീച്ചിലേക്ക് പോകാം. ഇവിടെ ബീച്ചിന് സമീപത്തായി മണലില്‍ പടര്‍ന്നു കിടക്കുന്ന പച്ചപ്പ് മാത്രമുള്ള ചെടികള്‍ കാണാം. വിവാഹ പാര്‍ട്ടിക്കാര്‍ തങ്ങളുടെ വിഡിയോകളുടെ ഫോട്ടോഷൂട്ടിന്റെയും സ്ഥിരം കേന്ദ്രമാക്കി ഈ ഇടത്തെ മാറ്റിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇവിടം ഇപ്പോള്‍ തന്നെ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരവധി വിനോദസഞ്ചാര പദ്ധതികള്‍ സര്‍ക്കാര്‍ ഈ മേഖലയിലേക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ല. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, വര്‍ക്കല പാപനാശം ബീച്ച്, ശാര്‍ക്കര ക്ഷേത്രം, കഠിനകുളം ക്ഷേത്രം എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വേറെയും ഇതിനടുത്തായി ഉണ്ട്.

പെരുമാതുറ മുതലപ്പൊഴി ടൂറിസ്റ്റ് വില്ലേജില്‍ വിനോദസഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഉണ്ട്. പുളുന്തുരുത്തി കടവിനോട് ചേര്‍ന്നാണ് ഇതിനുള്ള സൗകര്യം. പെരുമാതുറ പാലത്തിന് അടുത്തല്ലാതെ മറ്റൊരു ബോട്ട് സര്‍വീസ് കൂടി നിലവിലുണ്ട്. ചിറയിന്‍കീഴ് പണ്ടകശാലയില്‍ ജലോത്സവം നടക്കുന്ന കടവില്‍ എത്തിയാല്‍ ഇവിടെ നിന്നും മുതലപ്പൊഴിയിലേക്ക് ബോട്ടില്‍ യാത്ര ചെയ്യാം.

തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവര്‍ കണിയാപുരം കഠിനംകുളം വഴി അല്ലെങ്കില്‍ ശംഖുമുഖം ബീച്ച് റോഡ് വഴി പെരുമാതുറ എത്താം. ചിറയിന്‍കീഴാണ് റെയില്‍ മാര്‍ഗം വരുന്നവര്‍ക്ക് ഏറ്റവുമടുത്ത റെയില്‍വേ സ്‌റ്റേഷന്‍.വര്‍ക്കല ഭാഗത്ത് നിന്നും വരുന്നവര്‍ അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി പെരുമാതുറ എത്തുക. കൊല്ലം വഴി വരുന്നവര്‍ ആലംകോട്-മണനാക്ക്-അഞ്ചുതെങ്ങ് വഴി പെരുമാതുറ എത്തുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (4 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (6 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (7 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (9 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (9 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends