Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും

കുറുവയിലേക്ക് വിരുന്നെത്തുന്ന വര്‍ണ്ണക്കൂട്ടം

24 MARCH 2018 01:03 PM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ ലോക പ്രശസ്തമായ ദ്വീപ് സമൂഹങ്ങളില്‍ പലതിലേക്കും ഇനിയും ആളുകള്‍ക്ക് എത്തിപ്പെടാനാകില്ല. 950 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു കുറുവ ദ്വീപ്. ചെറുതും വലുതുമായ നൂറ്റി അമ്പതോളം ദ്വീപുകളാണ് കുറുവയിലുള്ളത്. കുറുമ ദ്വീപാണ് കുറുവ ദ്വീപായി പരിണമിച്ചതെന്നാണ് പേര് സംബന്ധിച്ച ഒരു വാദം. കുറുമര്‍ വയനാട്ടിലെ ഗോത്രവിഭാഗമാണ്. കുറുവയ്ക്ക് സമീപം പാക്കത്താണ് കുറുമ രാജാവ് താമസിക്കുന്നത്. കുറുവയിലെ പല ദ്വീപുകളിലും ആളുകള്‍ക്ക് എത്തിച്ചേരാനാകില്ല. ആളുകള്ക്കായി തുറന്നു കൊടുത്തിട്ടുള്ളത് കുറച്ച് ദ്വീപുകള്‍ മാത്രമാണ്. വയനാടിന്റെ പരിസ്ഥിതിയിലും ജൈവസമ്പത്തിലും കുറുവയ്ക്കുള്ള സ്ഥാനം എത്രയോ വലുതാണ്.കബനിയിലെ ഡെല്‍്റ്റ കാരണം നിത്യഹരിത വനമേഖല കൂടിയാണ് കുറുവ. ഔഷധ സസ്യങ്ങളുടെ കലവറ. അപൂര്‍വ്വയിനം പക്ഷികളുടെ ആവാസ സ്ഥാനം. അവിടേയ്ക്കാണ് ചിത്രശലഭങ്ങളെ തേടി പോകുന്നത്.

കുറുവയുടെ പുറം ചട്ടയിലൊന്നും ചിത്രശലഭങ്ങളെ കാണാനാകില്ല. പക്ഷേ അവരെവിടെയുണ്ടാകുമെന്ന് ദ്വീപിലെ വാച്ചര്‍്മാര്‍ക്ക് കൃത്യമായി അറിയാം. അവരെ ശബ്ദം കൊണ്ട് പോലും അലോസരപ്പെടുത്താന്‍ പാടില്ല.കാരണം അത് അവരുടെ ആവാസവ്യവസ്ഥയും നമ്മള്‍ അവിടെ വിരുന്നുകാരുമാണ്.

രാജ്യങ്ങള്‍ പിന്നിട്ട് ദേശാടനം നടത്തുന്ന പൂമ്പാറ്റകളുണ്ടെന്ന് പറഞ്ഞാല്‍ പെട്ടന്ന് വിശ്വസിക്കാനാവില്ല. ഈ ഇത്തിരിക്കുഞ്ഞന്മാര്‍ ദേശാടനം നടത്തുകയോ എന്ന് അത്ഭുതപ്പെടും. പക്ഷേ അതാണ് സത്യം. മൊണാര്‍ക്ക് എന്ന് വിളിക്കുന്ന ചിത്രശലഭങ്ങളാണ് ഏറ്റവും വലിയ ദേശാടന പൂമ്പാറ്റകള്‍. നാലായിരം കിലോമീറ്ററാണ് ഇവര്‍ പിന്നിടുന്നത്. നിര്‍ത്താതെ ആയിരം കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മൊണാര്‍ക്കുകള്‍ ്ക്കാവും. വടക്കന്‍ കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ തണുപ്പ് തേടി മെക്‌സിക്കോയുടെ ശൈത്യമേഖലയിലേക്ക് ദേശാടനം നടത്തുന്നവരാണ് മൊണാര്‍ക്കുകള്‍. ഇവരുടെ സഞ്ചാരം തുടങ്ങുന്നത് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ്.നവംബറോടെ മെക്‌സിക്കന്‍ ശൈത്യ മേഖലകളിലേക്ക് മൊണാര്‍ക്കുകള്‍ എത്തിച്ചേരും.അവിടെ അനുകൂല കാലാവസ്ഥയില്‍ കഴിച്ചു കൂട്ടുന്ന മൊണാര്‍ക്കുകള്‍ മാര്‍ച്ചില്‍ തിരികെ യാത്ര തുടങ്ങും.പക്ഷേ ഒരു കാര്യമുള്ളത് പുറപ്പെട്ട പൂമ്പാറ്റകളാവില്ല തിരികെയെത്തുക എന്നതാണ്. സെപ്തംബറിലോ ഒക്ടോബറിലോ വടക്കന്‍ കാനഡയില്‍ നിന്ന് പുറപ്പെടുന്ന പൂമ്പാറ്റകളുടെ നാലാം തലമുറയില്‍പ്പെട്ടവയായിരിക്കും മെക്‌സിക്കോയില്‍ നിന്ന് തിരികെ കാനഡയിലേക്ക് പോരുന്നത്. അതാണ് അവയുടെ ദേശാടനചക്രം.

കുറുവയിലേക്ക് ചിത്രശലഭങ്ങള്‍ കുളിര്‍ തേടിയെത്തുന്നത് നവംബര്‍-ഡിസംബര്‍ മാസത്തിലാണ്. കൂര്‍ഗ് മലനിരകളില്‍ നിന്നാണ് വയനാട്ടിലേക്കുള്ള ദേശാടനപാത ആരംഭിക്കുന്നത്. നിറയെ പൂമ്പാറ്റകള്‍ പറ്റിപ്പിടിച്ച് ഇരിക്കുന്ന മാന്ത്രികമരം പെട്ടെന്നാണ് കണ്ണില്‍പ്പെടുക. ചിറകടിച്ച് ചിറകടിച്ച് അവരിങ്ങനെ സന്തോഷിക്കുകയാണ്.ഒരു മരം നിറയെ ഇലകള്‍ കാണാനാവാത്തത്ര, സൂചികുത്താന്‍ ഇടമില്ലാത്തത്ര പൂമ്പാറ്റകള്‍ ഉണ്ടാവും. ആ കാഴ്ച എത്ര കണ്ടാലും മതി വരില്ല. ഒരൊറ്റ പൂമ്പാറ്റയെ കണ്ടാല്‍ തന്നെ കുട്ടിക്കാലം മനസിലേക്ക് പാഞ്ഞുവരും.അപ്പോഴാണ് പതിനായിരക്കണക്കിന് പൂമ്പാറ്റകളെ ഒന്നിച്ച് മുന്നില്‍ കാണാന്‍ കിട്ടുന്നത്. ഇടയ്ക്ക് കാറ്റൊന്ന് വീശുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ ഇളകും.അപ്പോഴേക്കും ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍ ഒന്നിച്ചിളകും.എന്നിട്ടവ അന്തരീക്ഷത്തില്‍ പറന്ന് നില്‍ക്കും.ചിലതൊക്കെ താഴെ വീഴും.പിന്നെ ചിലത് ചിലന്തിവലയില്‍ അകപ്പെടും.ആ മരത്തിന്റെ ചുറ്റും തറയില്‍ നൂറ് കണക്കിന് ചിത്രശലഭങ്ങള്‍ ജീവന്‍ നഷ്ടപ്പെട്ട് കിടക്കുന്നതും കണ്ണില്‍പ്പെടും.


മാന്ത്രിക ലോകത്തെത്തിയതുപോലെ മനസുകൊണ്ട് നമുക്കും പറന്ന് നടക്കാം. നിശബ്ദതയില്‍ , മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചരിച്ചെത്തുന്ന സൂര്യപ്രകാശത്തിലൂടെ പതിനായിരക്കണക്കിന് ചിത്രശലഭങ്ങള്‍ നമുക്ക് മുകളില്‍ വട്ടമിട്ട് പറക്കും. അവയുടെ ചിറകുകളില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തിളങ്ങുന്നു. കറുപ്പും വെളുപ്പും നീലയുമെല്ലാം ചേര്‍ന്ന് പ്രകൃതി തന്നെ ഒരുക്കിയ ഒരു പെയിന്റിംഗ്. അത്രമേല്‍ സുന്ദരമാണ് ആ കാഴ്ച. കണ്ടാലും കണ്ടാലും കൊതിതീരില്ല.

കൂര്‍ഗില്‍ നിന്ന് പുറപ്പെട്ട് ആറളം വഴിയാണ് പൂമ്പാറ്റകള്‍ കുറുവയിലേക്ക് എത്തുന്നത്.ഇവിടെ നിന്ന് നിലമ്പൂര്‍ വനമേഖല വഴി സൈലന്റ് വാലിയിലേക്ക് പോകും. ഇതാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശലഭപാത. ജനുവരിയോടെ കേരളത്തിലെ മിക്ക വനമേഖലയിലും കാടുകള്‍ ഇലപൊഴിക്കും. എന്നാല്‍ കുറുവ നിത്യഹരിതമായതിനാല്‍ ചിത്രശലഭങ്ങള്‍ക്ക് ഇഷ്ടകേന്ദ്രമാണ്. പുതിയ ഇലകള്‍ പൊടിച്ചതിന് ശേഷം മാത്രമേ കുറുവയിലെ മരങ്ങള്‍ പഴയ ഇല പൊഴിക്കാറുള്ളൂ. തളിരിലകള്‍ കളിക്കുകയുമാവാം. ഒപ്പം തണുപ്പും കിട്ടും. ഇതാണ് കുറുവചിത്രശലങ്ങളുടെ ഇഷ്ടകേന്ദ്രമാകുന്നതിന് പിന്നിലെ കാരണം.

മെക്‌സിക്കോയിലെ മൊണാര്‍ക്കുകളെപ്പോലെ കുറുവയിലേക്ക് എത്തുന്നത് ബ്ലൂ ടൈഗറും , ഡാര്‍ക്ക് ബ്ലൂ ടൈഗറുമാണ്.അവരെക്കൂടാതെ 197 ഇനം പൂമ്പാറ്റകളെക്കൂടി കുറുവയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലതാകട്ടെ അപൂര്‍വ്വയിനം പൂമ്പാറ്റകളുമാണ്. കേരളത്തില്‍ 40 ഇനം പൂമ്പാറ്റകളാണ് ദേശാടനത്തില്‍ ഏര്‍പ്പെടുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദേശാടന കാലത്ത് കുറുവയില്‍ ഇവയെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷേ രാജ്യത്തെ മൊത്തം ശലഭ ദേശാടനപാതകളെ പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ക്കുന്നവര്‍ പറയുന്നത്. എങ്കിലും അജ്ഞാതമായ ഏതോ കാരണം കൊണ്ട് എല്ലാവര്‍ഷവും പൂമ്പാറ്റകള്‍ കിലോമീറ്ററുകള്‍ നീളുന്ന ശലഭപാതകള്‍ താണ്ടി കുറുവയിലേക്ക് വിരുന്നെത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് കുഴഞ്ഞു വീണു.  (6 minutes ago)

ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന് അരങ്ങേറ്റം കുറിക്കും  (40 minutes ago)

ശബരിമലയിൽ പ്രധാനമന്ത്രി ഭക്തർ കാത്തിരുന്ന മുഹൂർത്തം ഉറപ്പ് കൃഷ്ണദാസിന്  (42 minutes ago)

മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ അച്ഛനും മരണത്തിന് കീഴടങ്ങി.  (47 minutes ago)

WE ARE WAITING.... രാഹുൽ വരും ..വന്നിരിക്കും പക്ഷേ കോൺഗ്രസ്സിന് കുത്തില്ല..! ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്ക്  (56 minutes ago)

11 ദിവസമായി ഇട്ടതുണിയോടെ രാഹുൽ ഈശ്വറിന്റെ സമനില തെറ്റി..കിളിപോയ അവസ്ഥ...? പുതിയ വീഡിയോ ഞെട്ടിക്കുന്നത്  (1 hour ago)

രാഹുലിനെ തൊടേണ്ട മിസ്റ്റർ പിണറായി..വോട്ട് ഇട്ടിട്ടുവേണം മലചവിട്ടാൻ..! കരണക്കുറ്റി തകർത്ത് ശോഭ  (1 hour ago)

പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ  (1 hour ago)

ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി  (1 hour ago)

രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു..  (1 hour ago)

കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി  (2 hours ago)

തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ  (2 hours ago)

ഇബിജി ഗ്രൂപ്പ് 'നാരി ശക്തി'  (2 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്  (2 hours ago)

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (3 hours ago)

Malayali Vartha Recommends