Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈലാസത്തിനു തുല്യമായ കപാലീശ്വര്‍ ക്ഷേത്രം

19 JUNE 2017 05:43 PM IST
മലയാളി വാര്‍ത്ത

ഏഴാം നൂറ്റാണ്ടിലെ ദ്രാവിഡ നിര്‍മ്മാണ ശൈലിയുടെ മികച്ച മാതൃകയാണ് മൈലാപ്പൂര്‍ കപാലീശ്വര്‍ ക്ഷേത്രം. ബ്രഹ്മാവിനു സംഭവിച്ച ഒരു തെറ്റിനു പരിഹാരമായി പണിതുയർത്തിയതാണ് ഈ ക്ഷേത്രം എന്ന് പറയപ്പെടുന്നു. അതായത് ഒരിക്കല്‍ ശിവനെ കാണാന്‍ കൈലാസത്തിലെത്തിയെ ബ്രഹ്മാവ് ശിവന് അര്‍ഹമായ ബഹുമാനം നൽകാത്തതിൽ കോപം പൂണ്ട ശിവൻ ബ്രഹ്മാവിന്റെ ഒരു തല ഊരിയെടുത്തു. പിന്നീട് തെറ്റിന് പരിഹാരമായി ബ്രഹ്മാവ് ഇവിടെയെത്തി ശിവലിംഗം പ്രതിഷ്ഠിച്ച് ശിവപ്രീതി നേടി എന്നാണ് ഐതിഹ്യം.


ശുക്രപുരി എന്നും വേദപുരിയെന്നും ഇവിടം അറിയപ്പെടുന്നു. ഇവിടം കൈലായ മലയ് അഥവാ കൈലാസത്തിനു തുല്യമായ ഇടം എന്നും അറിയപ്പെടുന്നുണ്ട്. ഈ ക്ഷേതത്തെ ചുറ്റിപ്പറ്റി ധാരാളം കഥകൾ നിലവിലുണ്ട്. തന്റെ അഹംഭാവം മാറാന്‍ ഇവിടെ നിന്നു പ്രാര്‍ഥിച്ച ബ്രഹ്മാവിന് ഇവിടെവെച്ചാണ് സൃഷ്ടിക്കാനുള്ള കഴിവ് വീണ്ടും ലഭിച്ചത് എന്നും ഒരു ഐതിഹ്യം നിലവിലുണ്ട്.


പല്ലവ രാജാക്കന്‍മാരാല്‍ ഏഴാം നൂറ്റാണ്ടില്‍ മൈലാപ്പൂര്‍ കടൽത്തീരത്തു നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പോര്‍ച്ചുഗീസുകാരുടെ അക്രമത്തില്‍ തകരുകയും അതിനുശേഷം ഇപ്പോള്‍ കാണുന്നിടത്ത് പുനര്‍നിര്‍മ്മിച്ചതാണ്. ദ്രാവിഡ ശൈലിയിൽ പണിതിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവനും അദ്ദേഹത്തിന്റെ പത്‌നിയായ പാര്‍വ്വതിയും കപാലീശ്വരരും കര്‍പ്പകമ്പാളുമായാണ് ആരാധിക്കപ്പെടുന്നത്.


ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ കാണുന്ന ഗോപുരത്തിന്റെ ഇരുവശങ്ങളിലായി രണ്ടു പ്രവേശന കവാടങ്ങള്‍ കൂടിയുണ്ട്. കിഴക്കു ഭാഗത്തെ ഗോപുരത്തിന് 40 മീറ്ററാണ് ഉയരം. അതേസമയം പടിഞ്ഞാറേ ഗോപുരം പുണ്യ തടാകത്തെ അഭിമുഖീകരിക്കുന്നു. മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ പകുതി വരെയാണ് ഇവിടുത്തെ ആഘോഷങ്ങള്‍. രാവിലെ അഞ്ചിന് നടതുറക്കുന്ന ഇവിടെ നട അടയ്ക്കുന്നത് ഉച്ചയ്ക്ക് 12 നാണ്. പിന്നീട് വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പതു വരെയും നട തുറക്കും. ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രം വിപുലപ്പെടുത്തിയത് തുളുവ രാജവംശത്തിലെവിജയനഗര ഭരണാധികാരികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (32 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (55 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends