Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍

28 OCTOBER 2017 04:11 PM IST
മലയാളി വാര്‍ത്ത

ശബരിമല തീര്‍ഥാടനകാലത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം.

ജോസ് കെ.മാണി എം.പി. റെയില്‍വേ ഏരിയാ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമായത്.

മറുനാട്ടുകാരായ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

റെയില്‍വേ സ്‌റ്റേഷനിലെ തീര്‍ഥാടക വിശ്രമകേന്ദ്രത്തിലെ മൂന്ന് വിഭാഗങ്ങളും പൂര്‍ത്തിയായതോടെ അഞ്ഞൂറ് പേര്‍ക്ക് ഒരേസമയം വിശ്രമിക്കാനും വിരിവെയ്ക്കാനും കഴിയും.

രണ്ട് നിലകളിലായി മൂന്ന് ഹാള്‍, ശൗചാലയങ്ങള്‍ എന്നിവയുമുണ്ട്. കഴിഞ്ഞ വര്‍ഷം മുകളിലത്തെ നിലയിലെ ഹാളിന്റെ ഒരു ഭാഗം മാത്രമാണ് ഉപയോഗിച്ചത്. 93 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്.

മറ്റ് സൗകര്യങ്ങള്‍

*അന്വേഷണ വിഭാഗത്തില്‍ വിവിധ ഭാഷകളില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും.

*മറ്റുഭാഷകള്‍ കൂടി കൈകാര്യം ചെയ്യാനറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കും.

*ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പുതിയ കൗണ്ടര്‍ സ്ഥാപിക്കും

*ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

*കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും

*റിസര്‍വേഷന്‍ കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

*എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളുടെ എണ്ണം കൂട്ടും

നിലവില്‍ ട്രെയിനുകളുടെ സമയമറിയാന്‍ മൂന്ന് എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകള്‍ മാത്രമാണുള്ളത് ആറ് എണ്ണം കൂടി സ്ഥാപിക്കും

ഒന്നാം പ്ലാറ്റ് ഫോമിന്റെ രണ്ട് വശത്തും നാലും രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ മധ്യത്തിലായി രണ്ട് ഡിസ്‌പ്ലേ ബോര്‍ഡും സ്ഥാപിക്കും

തീര്‍ഥാടന കാലത്തിനുശേഷം റെയില്‍വേ സ്‌റ്റേഷന്റെ നവീകരണം തുടങ്ങും. പ്ലാറ്റ്‌ഫോമുകളില്‍ ഗ്രാനൈറ്റും പരുക്കന്‍ പ്രതലമുളള ഓടും പാകും. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.

പാര്‍ക്കിങ് സ്ഥലം വൃത്തിയാക്കി കുഴികളടയ്ക്കും. കൂടുതല്‍ വിളക്കുകളും സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ജി.എസ്.ടി നിലവില്‍ വന്ന ശേഷം പുതിയ നിരക്കാണ് ഈടാക്കുന്നത്. കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. പാര്‍ക്കിങ് ഫീസിനെ ചൊല്ലി വാഹന ഉടമകളുയുമായുണ്ടാകുന്ന തര്‍ക്കം ഒഴിവാക്കാന്‍ 24 മണിക്കൂര്‍ സ്ലാബ് എന്നത് 12 മണിക്കൂറാക്കി കുറച്ചു. 24 മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറും 24 മണിക്കൂറിന്റെ സ്ലാബുകളായി തിരിച്ചാണ് ഫീസ് ഈടാക്കിയിരുന്നത്.

സ്‌റ്റേഷനിലെ എസ്‌കലേറ്ററുകളുടെ പ്രവര്‍ത്തനം എം.പി. വിലയിരുത്തി. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും രോഗികള്‍ക്കും പ്ലാറ്റ്‌ഫോമുകളില്‍ കൂടി നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രോണിക് കാറുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഏരിയ മാനേജര്‍ ഹരികൃഷ്ണന്‍, അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ജെയിംസ്, സ്‌റ്റേഷന്‍ മാനേജര്‍ രാജന്‍ നൈനാന്‍, ഡെപ്യൂട്ടി മാനേജര്‍ സ്റ്റാന്‍ സിലോസ് ആന്റണി, ചീഫ് റിസര്‍വേഷന്‍ ഓഫീസര്‍ ടി. ബീന, ചീഫ് പാഴ്‌സല്‍ ഓഫീസര്‍ അജിമോന്‍ തുടങ്ങിയവര്‍ എം.പി.ക്കൊപ്പമുണ്ടായിരുന്നു.

പ്രായമായവര്‍, അംഗപരിമിതര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് പ്‌ളാറ്റ്‌ഫോമിലൂടെയുള്ള യാത്ര സുഗമമാക്കാനാണ് ഇലക്ട്രിക് കാര്‍. ബഗി കാറിന്റെ മാതൃകയിലുളള വണ്ടിയില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഈ സൗകര്യമുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് കാര്‍ വാങ്ങുന്നത്.

മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് സഞ്ചരിക്കാമെങ്കിലും പാളം മുറിച്ച് കടക്കാന്‍ പാടില്ലെന്ന് നിയമമുള്ളതിനാല്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ല. പ്‌ളാറ്റ്‌ഫോമില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കാന്‍ കാര്‍ പര്യാപ്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends