Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

അരിക്കൊമ്പൻ തിരിച്ച് കേരളവന മേഖലയിൽ: ഒരു മല കയറി ഇറങ്ങിയാൽ ആന ചിന്നക്കനാൽ മേഖലയിലേയ്ക്ക് എത്തിച്ചേരും...

15 MAY 2023 04:03 PM IST
മലയാളി വാര്‍ത്ത

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ തിരിച്ച് കേരളവന മേഖലയിൽ എത്തി. ഒരു മലകൂടി പിന്നിട്ടാൽ ആന നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാൽ മേഖലയോട് കൂടുതൽ അടുക്കും. നിരീക്ഷണം ശക്തിപ്പെടുത്തി കേരളവും തമിഴ്‌നാടും വ്യക്തമാക്കി. ഫോറസ്റ്റ് വാച്ചർമാർ നടത്തിയ നിരീക്ഷണത്തിൽ കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ മണലാറിൽ അരിക്കൊമ്പനെ കണ്ടെത്തി.ഇപ്പോൾ നിൽക്കുന്ന പ്രദേശത്തുനിന്നും ഒരു മല കയറിഇറങ്ങിയാൽ ആന ചിന്നക്കനാൽ മേഖലയിലേയ്ക്കാണ് എത്തിച്ചേരുക. മല പിന്നിടാൻ കഷ്ടി 30 കിലോമീറ്റർ ദൂരം മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഇതിന് പുറമെ ആന ജനവാസമേഖലകളിലൂടെ ചിന്നക്കനാലിൽ എത്തുന്നതിനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. പതിയെ ആണെങ്കിലും ആന തിരച്ചുനടന്നുതുടങ്ങിയത് ആനപ്രേമികളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. നേരത്തെ തങ്ങിയിരുന്ന വനമേഖലയുടെ സമാന സ്വഭാവമുള്ള വനമേഖലയിലാണ് കൊമ്പൻ ഇപ്പോൾ കഴിയുന്നതെന്നും വെള്ളവും ഭക്ഷണവും വേണ്ടുവോളം ലഭിക്കുന്നതിലാൽ അരിക്കൊമ്പൻ ഉടൻ ഈ പ്രദേശം വിട്ട് മറ്റൊരിടത്തേയ്ക്ക് നീങ്ങാൻ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ആനയിറങ്ങൽ ഡാമിലും പരിസരപ്രദേശങ്ങളിലുമായിരുന്നു അരിക്കൊമ്പന്റെ വിഹാരം.ഇപ്പോൾ ആന നിൽക്കുന്ന മണലാർ വനമേഖലയ്ക്ക് സമീപമാണ് തമിഴ്‌നാടിന്റെ കൈവശത്തിലിരിക്കുന്ന ഹൈവേയ്സ് ഡാം സ്ഥിതിചെയ്യുന്നത്.ആനയിറങ്ങൽ മേഖലയിലേയ്ക്കാൾ കൂടുതൽ ഭക്ഷ്യവസ്തുക്കളും മണലാർ മേഖലയിൽ ഉണ്ട്.ഇതാണ് ആന ഉടൻ ഇവിടം വിട്ടുപോരാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലുകൾക്ക് കാരണം.
ആന കേരള വനമേഖലയിൽ പ്രവേശിച്ചത് തമിഴ്‌നാടിന് വലിയ ആശ്വാസമായിട്ടുണ്ട്. തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട ആക്രമിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

 

ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല. രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലായിരുന്നു. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാൽ കേരളത്തിലെ വനംവകുപ്പ് ആനയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന്‍ തന്നെയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

പ്രദേശത്ത് ആനയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി കറുപ്പുസ്വാമി എന്നയാളുടെ എസ്റ്റേറ്റിലും ഇതിനോടു ചേർന്ന വനമേഖലയിലും ആയിരുന്നു അരിക്കൊമ്പൻ. എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു. ബസിന് മുന്നിൽ നടത്തിയ പരാക്രമങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മേഘമല- ചിന്നമന്നൂർ പാതയിൽ കൊമ്പൻ പാതയോരത്തിലൂടെ നടന്ന് പോവുകയായിരുന്നു. കടന്ന് പോയതിന് ശേഷം ബസ് മുന്നോട്ടെടുക്കുമ്പോൾ ആന വീണ്ടും ബസിന് സമീപത്തെയ്ക്ക് പാഞ്ഞെത്തി.

 

അൽപ്പനേരം ബസിന് മുന്നിൽ മാർഗ്ഗതടസം സൃഷ്ടിച്ച ശേഷം അരിക്കൊമ്പൻ ശാന്തനായി സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് വാഹനയാത്രക്കാരുടെ ഭീതി വിട്ടകന്നത്. യാത്രക്കാരൻ തന്നെ ഈ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കഴുത്തിൽ കോളർ ഘടിപ്പിച്ചിട്ടുള്ളതിനാൽ അരിക്കൊമ്പനാണ് ബസ്സിന് മുന്നിലുള്ളതെന്ന് യാത്രക്കാർക്ക് മനസ്സിലായിരുന്നു.ഇതെത്തുടർന്നാണ് ഇവർ മൊബൈലിൽ വീഡിയോ പകർത്തിയത്. മേഘമല ഹൈവേസ് ഡാമിനുസമീപവും കൊമ്പൻ എത്തി കൃഷിനശിപ്പിക്കാൻ ശ്രമിച്ചിരുന്നു. അരിക്കൊമ്പൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽനിന്ന് കേരള വനം വകുപ്പിന് സിഗ്നൽ ലഭിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends