Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ചവർക്ക് അപൂർവ്വ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തൽ:- മലപ്പുറത്ത് രോഗം ബാധിച്ചത് എട്ട് പേർക്ക്...

28 SEPTEMBER 2023 12:30 PM IST
മലയാളി വാര്‍ത്ത

മലപ്പുറം ജില്ലയിൽ സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ചവർക്ക് അപൂർവ്വ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തൽ. എട്ട് പേരിലാണ് വൃക്കകളെ ബാധിക്കുന്ന അപൂർവ്വ രോഗമായ മെമ്പ്രനസ് നെഫ്രോപ്പതി ( എംഎൻ) കണ്ടെത്തിയത്. ചർമ്മത്തിന് നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രീം ഉപയോഗിച്ചവരാണ് ഇവർ. കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേത് ആണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഫെബ്രുവരിയിൽ 14 കാരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

എന്നാൽ ആശുപത്രിയിൽ നിന്നും നൽകിയ മരുന്നുകൾ ഒന്നും തന്നെ കുട്ടിയിൽ ഫലം ചെയ്തില്ല. ഇതോടെ ഡോക്ടർമാർക്ക് സംശയം ആയി. തുടർന്ന് നടത്തിയ പരിശോധനയിൽ നെൽ 1 എംഎൻ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ ദിനചര്യകളെക്കുറിച്ച് അന്വേഷിച്ചു. ഇതിനിടെ കുട്ടിയുടെ ബന്ധവും സമാന ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സ തേടി. ദിന ചര്യകളെക്കുറിച്ച് അന്വേഷിച്ചതിൽ നിന്നും ശരീരത്തിന് നിറം വയ്ക്കുന്നതിനായി ഒരേ ബ്രാൻഡ് ക്രീം ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ ക്രീമാണ് ആരോഗ്യപ്രശ്‌നത്തിന് കാരണം ക്രീമാണെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തുകയായിരുന്നു.

ഇവർക്ക് പിന്നാലെ ഇതേ ക്രീം ഉപയോഗിക്കുന്ന 29 കാരൻ കൂടി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ മുഴുവൻ രോഗലക്ഷണങ്ങളുമുള്ളവരെ വിളിപ്പിക്കുകയായിരുന്നു. ഇതിൽ എട്ട് പേർ ക്രീം ഉപയോഗിക്കുന്നതായി വ്യക്തമായി. തുടർന്ന് ക്രീം പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഉയർന്ന അളവിൽ മെർക്കുറിയും ഈയവും ക്രീമിൽ കണ്ടെത്തി.

 

ഇതോടെ രോഗകാരണം ക്രീമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വ്യാജ സൗന്ദര്യവർദ്ധക ക്രീമാണ് ഇതെന്നാണ് വിവരം. ക്രീമിൽ ഉത്പാദകരെ സംബന്ധിച്ചോ ചേരുവകൾ സബന്ധിച്ചോ ഉള്ള വിവരങ്ങൾ ഉണ്ടായിരുന്നില്ല. വൃക്കയുടെ അരിപ്പയ്ക്ക് കേടുപാടുകൾ വരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ആണ് ഈ രോഗത്തിന് കാരണം ആകുന്നത്.

ദിവസങ്ങൾ കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപനയും സംസ്ഥാനത്തുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നിരവധിയാളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസർകോട് ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമ്മാണം.

 

ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും ഈ വിവരങ്ങൾ പുറത്തുപറയാതിരിക്കുകയാണ്. പലരും പരാതി കൊടുക്കാത്തതിന്റെ കാരണവും ഇതാണ്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി. ഒൻപത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പരസ്യ വാചകം.

ഓപ്പറേഷന്‍ സൗന്ദര്യ എന്നപേരില്‍ ഫെബ്രുവരിയില്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് വ്യാജ സൗന്ദര്യവര്‍ധകവസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും 'ഓപ്പറേഷന്‍' തണുത്തതോടെ വ്യാജ ഉത്പന്നങ്ങള്‍ വീണ്ടും വ്യാപകമായി. വെളുക്കാന്‍ തേക്കുന്ന ക്രീമുകള്‍, ഫെയ്സ് ലോഷന്‍, ഷാംപൂ, സോപ്പുകള്‍, നെയില്‍ പോളിഷ് തുടങ്ങിയവയാണ് പാകിസ്താന്‍, തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുടെ ലേബലില്‍ എത്തുന്നത്.

'സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും മേല്‍വിലാസവും എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇവയുണ്ടോ എന്ന് ഉറപ്പുവരുത്തിയേ വാങ്ങാനാവൂ. വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദിന്റെ ആത്മഹത്യക്ക് മുന്പ് വീട്ടിൽ അവർ വന്നു..? ഫോണിൽ തെളിവ്.!ഒറ്റയൊരണ്ണത്തിനെയും വീടിന്റെ പരിസരത്ത് അടുപ്പിക്കുന്നില്ല  (1 minute ago)

ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ  (13 minutes ago)

വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള...  (54 minutes ago)

ബിജെപി പ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് ശ്രമം  (1 hour ago)

മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും  (1 hour ago)

എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...  (1 hour ago)

ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ  (1 hour ago)

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (2 hours ago)

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (2 hours ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (2 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (2 hours ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (2 hours ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (10 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (10 hours ago)

Malayali Vartha Recommends