വയല്‍ വരമ്പുകളില്‍ ഇടവിളയായി തുവര

വയല്‍ വരമ്പുകളില്‍ തുവരകൃഷിയിറക്കല്‍ വ്യാപകമായി. രണ്ടാം വിള കൃഷിപണികള്‍ ആരംഭിക്കും മുന്‍പേ വയല്‍ വരമ്പുകളിലെ തുവരചെടികള്‍ പൂവണിഞ്ഞു. ഒന്നാംവിള കൃഷിപണികള്‍ക്ക് അനുബന്ധമായാണ് വരമ്പുകളില്‍ ഇടവിളയായി തുവരയുടെ വിത്ത് പാകലും നടത്തുന്നത്. പഴയകാലങ്ങളില്‍ വരമ്പുകളില്‍ തുവരകൃഷി നടത്താത്ത കര്‍ഷകര്‍ അപൂര്‍വമായിരുന്നു. ഇടവിളയായി തുവര കൃഷിയിറക്കല്‍ കുറേക്കാലം വയല്‍ വരമ്പുകളില്‍ നിന്നും തുടച്ചുനീക്കപ്പെട്ട അവസ്‌ഥയായിരുന്നു. തുവരകൃഷിക്ക് വീണ്ടും വയല്‍ വരമ്പുകളില്‍ സ്‌ഥാനം നല്‍കി തുടങ്ങിയതോടെ ഇതില്‍ നിന്നും മികച്ച ആദായമാണ് കഴിഞ്ഞ സീസണുകളില്‍ കര്‍ഷകര്‍ക്ക് നേടാനായത്. അത് തന്നെയാണ് ഇത്തവണയും വ്യാപകമായി വരമ്പുകളില്‍ തുവര കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് പ്രചോദനമായിട്ടുള്ളത്.
ഇടതൂര്‍ന്നു നില്‍ക്കുന്ന തുവരചെടികള്‍ വന്യജീവികളുടെ ശല്യം നേരിടുന്ന വയല്‍ പ്രദേശങ്ങളിലെ നെല്‍കൃഷി സംരക്ഷിക്കാനാവുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കിടയില്‍ രൂപപ്പെടുകയാണിപ്പോള്‍. കാര്യമായ സാമ്പത്തിക ചിലവുകളില്ലാതെ മികച്ച ആദായം കിട്ടാവുന്ന സീസണ്‍ വിളയെന്ന നിലയില്‍ തുവര കൃഷി കര്‍ഷകര്‍ക്ക് വീണ്ടും പ്രിയമേറുകയാണ്. രണ്ടാം വിള നെല്‍കൃഷിയുടെ വിളവെടുപ്പിനോടൊപ്പം വരമ്പുകളിലെ തുവരയുടെ വിളവെടുപ്പും പൂര്‍ത്തിയാക്കാനാവും.
https://www.facebook.com/Malayalivartha