Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചു; 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും...

20 OCTOBER 2023 01:56 PM IST
മലയാളി വാര്‍ത്ത

അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ, അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന് ശേഷം ഒമാൻ-യെമൻ തീരത്തേക്കാകും ചുഴലികാറ്റ് നീങ്ങുകയെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. നിലവിലെ അവലോകനം പ്രകാരം ഈ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെ ബാധിക്കാനിടയില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കേരളമടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനിടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ ലഭിച്ചിരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മണിക്കൂറുകളിൽ തലസ്ഥാനത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം സിറ്റിയിൽ അര മണിക്കൂറിൽ 35 എം എം മഴ ലഭിച്ചെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു. അതേ സമയം, ഒക്ടോബർ 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 22, 23 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് തെക്ക് പടിഞ്ഞാറൻ അതിനോട്‌ ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട്‌ ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നാളെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

ഞായറാഴ്ച, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റും, തിങ്കളാഴ്ച മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റുണ്ടാകുമെന്നും, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ലോഗറുടെ വിദ്വേഷ പ്രചരണം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (49 minutes ago)

സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് കോഴിക്കോട് തുടക്കമായി  (1 hour ago)

നിവിന്‍ പോളിയുടെ പുതിയ മുഖം  (1 hour ago)

കുടുംബത്തിലെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് എങ്ങനെ എല്ലാവരുടേതുമാകും?  (2 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദം  (2 hours ago)

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (2 hours ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (2 hours ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (2 hours ago)

വിശദീകരണവുമായി ലോക്ഭവൻ  (3 hours ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (3 hours ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (4 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (4 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (5 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (10 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (11 hours ago)

Malayali Vartha Recommends