Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായായി കേരളത്തിൽ രണ്ട് ദിവസം കൂടി മഴ:- ഈ ജില്ലകൾക്ക് മുന്നറിയിപ്പ്

11 JANUARY 2024 03:33 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിൽ രൂപപ്പെട്ട ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ മിതമായ മഴയ്ക്കും, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കോ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുകയും വേണം.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. മഴ സമയത്ത് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുത്. ഇത് ജീവൻ തന്നെ അപകടത്തിലാക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌.

 

മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.

കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (14 minutes ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (28 minutes ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (46 minutes ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (1 hour ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

വീണ്ടും ആശങ്ക... മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്....  (1 hour ago)

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 400 ഓളം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (2 hours ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (2 hours ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (3 hours ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (3 hours ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (3 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (3 hours ago)

Malayali Vartha Recommends