Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

പതിമൂന്നാം തീയതി മുതൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...

11 NOVEMBER 2024 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ മുന്നറിയിപ്പ്...

ന്യൂനമർദ്ദത്തിനൊപ്പം എംജിഒ സാന്നിധ്യം: ഈ ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്രം ...

തെക്കൻ ഛത്തീസ്ഗഢിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കുറഞ്ഞ് ചക്രവാതച്ചുഴിയായി മാറുന്നു; കേരളത്തിൽ അടുത്ത നാല് ദിവസം മഴക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മിന്നൽ മരണങ്ങൾ ഉയരുന്നു...

സംസ്ഥാനത്ത് പതിമൂന്നാം തീയതി മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 13/11/2024 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 14/11/2024 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.


കേരളത്തിൽ തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. നവംബർ ആദ്യം മഴ അതിശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴക്കപ്പുറം കേരളം മുഴുവൻ ശക്തമായ മഴ ലഭിച്ചിട്ടില്ല. തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നെങ്കിലും ജില്ലകളിലാകെ അതിശക്ത മഴ ലഭിച്ചില്ല. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം നോക്കിയാൽ നവംബർ രണ്ടാം വാരത്തിലും സംസ്ഥാനത്ത് മഴ ശക്തമല്ല.

 

 

കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്പെട്ട് ഇന്ന് ന്യൂനമര്‍ദമാകും. തമിഴ്‌നാട്, ശ്രീലങ്ക തീരത്തിനു സമീപം വഴി കേരളത്തിനു മുകളിലൂടെയോ കന്യാകുമാരി കടല്‍ വഴി അറബിക്കടലിലേക്കോ സഞ്ചരിക്കാന്‍ സാധ്യത ഉണ്ട്. ന്യൂനമര്‍ദം രൂപം കൊള്ളുന്നതുവരെ കേരളത്തില്‍ മഴ കുറഞ്ഞ നിലയില്‍ തുടരും. ബുധന്‍ മുതല്‍ തമിഴ്‌നാടിന്റെ തീരങ്ങളില്‍ മഴ ശക്തിപ്പെടും. തമിഴ്‌നാട് പരക്കെയെന്നോണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ലഭിക്കും. ബുധനാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. വ്യാഴം മുതല്‍ പരക്കെ മഴ സാധ്യത.

 

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

 

 

വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറൂസ് മഹോത്സവത്തിന് നാളെ തുടക്കം....  (2 minutes ago)

അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (10 minutes ago)

സ്വർണ വിലയിൽ വർദ്ധനവ്..  (20 minutes ago)

കാറിൽ മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (28 minutes ago)

യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...  (41 minutes ago)

56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ...  (52 minutes ago)

കേരളത്തിലെ അൽഫലാഹിലേക്ക് റിക്രൂട്ട്മെന്റ്..!SIT-ചാവേർ കോട്ടയിൽ 42 ബോംബർ വീഡിയോ Dr-മാരുടെ ലോക്കർ ഇടിച്ച് നിരത്തി  (55 minutes ago)

ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്നാണ് സൂചന...  (1 hour ago)

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (2 hours ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (2 hours ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (2 hours ago)

നിർണായക പങ്കുവഹിച്ചു  (2 hours ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (2 hours ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (3 hours ago)

Malayali Vartha Recommends