Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...

19 JANUARY 2025 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ തീവ്രതയിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ രേഖപ്പെടുത്തിയത് കൊല്ലം കൊട്ടാരക്കരയില്‍...

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികകള്‍ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി...പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യത; വിവിധ ജില്ലകളിൽ 30ന് കനത്ത മഴ മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ഇന്നും നാളെയും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്...

നാല് ജില്ലകളില്‍ ശക്തമായ മഴ പ്രവചനം; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21നു രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് 2.30 വരെ 0.7 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.‌ സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെത്തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടൽ എന്ന പേരിൽ അറിയപ്പെടുന്നത്. സൂനാമിയുമായി സമാനതകളുള്ള പ്രതിഭാസം. അപ്രതീക്ഷിതമായി എത്തി തീരം വിഴുങ്ങുന്നതിനാലാണു തീരവാസികൾ കള്ളക്കടൽ എന്നു പേരിട്ടത്. കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും, പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചുകയറും.


മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

അതിനിടെ അടുത്ത 3 മണിക്കൂറിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയും , ആഗോള കാലാവസ്ഥ ഘടകങ്ങളും മൂലമാണ് കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും മഴ തുടങ്ങിയത്. കേരളത്തിൻ്റെ മലയോരമേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയും ലഭിച്ചേക്കും. കേരളത്തിൽ ഇന്നത്തെക്കാൾ നാളെയാണ് കൂടുതൽ മഴ സാധ്യത. ആഗോള പ്രതിഭാസങ്ങൾ ആയ ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ആന്ദോളനം (MJO) അറബിക്കടലിൽ എത്തിയിട്ടുണ്ട്. ഇതിൻ്റെ സ്വാധീനം മൂലം അറബി കടലിലും മേഘ രൂപീകരണം നടക്കുന്നുണ്ട്. ഒഡിഷക്ക് സമീപം ഒരു അതിമർദ മേഖല നിലനിൽക്കുന്നതിനാൽ ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയിൽ നിന്നുള്ള കാറ്റിന്റെ പ്രവാഹം തമിഴ്നാട്ടിലും കേരളത്തിലും ശ്രീലങ്കയിലും ആയി കേന്ദ്രീകരിക്കപ്പെടുകയാണ്.


ഇത് മൂലമാണ് ഈ പ്രദേശങ്ങളിൽ മഴയുടെ സീസൺ അല്ലാത്ത സമയത്തും മഴ ലഭിക്കുന്നത്. രണ്ടുദിവസം മുൻപേ ബംഗാൾ ഉൾക്കടലിൽ ശക്തമായ സംവഹന മേഘങ്ങളുടെ രൂപീകരണം നടന്നിരുന്നു. ഇവ ഇന്നലെ മുതൽ തമിഴ്നാടിന്റെ തീരങ്ങളിൽ കരകയറി. ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട് കിഴക്കൻ തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ ലഭിക്കുന്നുണ്ട്. കേരളത്തിൽ ഇന്നുമുതൽ ഈ മാസം 22 വരെ മഴ സാധ്യതയുണ്ട്. കൂടുതൽ മഴയും മധ്യകേരളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ആയിരിക്കും. ഒറ്റപ്പെട്ട മഴ വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ലഭിക്കും. നേരത്തെ സൂചിപ്പിച്ച അതിമർദ്ദ മേഖലയുടെ സ്വാധീനം മൂലമാണ് മഴ വടക്കൻ കേരളത്തിലേക്ക് എത്താത്തത്.

കന്യാകുമാരി കടലിലും തെക്കുകിഴക്കൻ അറബിക്കടലിലും അടുത്ത ദിവസങ്ങളിൽ കാറ്റിന് ശക്തി കൂടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ചേ കടലിൽ പോകാൻ പാടുള്ളൂ. കിഴക്കൻ കാറ്റിന്റെ ശക്തി കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ കൂടാൻ സാധ്യതയുണ്ട്. അതിനാൽ പാലക്കാട് കൊല്ലം ഇടുക്കി ജില്ലകളിൽ തീപിടുത്ത സാധ്യതയും നിലനിൽക്കുന്നു. ഈ ജില്ലകളിൽ ഇന്നും നാളെയും മഴ ലഭിക്കാൻ സാധ്യതയുമുണ്ട്.

അടുത്തയാഴ്ചയോടെ അറബി കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം എന്നുള്ള സൂചനകളും ലഭ്യമാണ്. തെക്കു കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായാണ് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത്. ഈ ന്യൂനമർദ്ദം കരയിൽനിന്ന് അകന്നു പോകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇത് ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (6 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (6 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (9 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (9 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (9 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (10 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (10 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (10 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (10 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (11 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (11 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (11 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (12 hours ago)

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല, സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും  (13 hours ago)

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി  (13 hours ago)

Malayali Vartha Recommends