Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്രതീക്ഷകള്‍ക്ക് തിരിച്ചടി; മൊറട്ടോറിയം അവസാനിച്ചു; ഇനി വായ്പ പുനക്രമീകരണം; വായ്പകളുടെ പ്രതിമാസ തിരിച്ചടവു തുക കുറച്ച് കാലാവധി നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി

06 AUGUST 2020 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

ടെക്നോപാര്‍ക്ക് സിഇഒ ആയി സച്ചിന്‍ കുമാര്‍ യാദവ് ചുമതലയേറ്റു...

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികള്‍ക്ക് മൊറട്ടോറിയം കാലാവധി നീട്ടിനല്‍കിയേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്നാണ ഇന്ന് ആര്‍ബിഐ വ്യക്തമാക്കിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടര്‍ന്ന് തിരിച്ചടവിന് പ്രയാസംനേരിടുന്നവര്‍ക്ക് വായ്പ പുനക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ഇനി ബാങ്കുകള്‍ എന്താണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്ന് കണ്ടറിയണം. ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവര്‍ക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാന്‍ ബാങ്കുകള്‍ അനുമതി നല്‍കുകയാണ് ചെയ്യുക. 2020 മാര്‍ച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവര്‍ക്കുമാത്രമെ ഇത്തരത്തില്‍ പുനക്രമീകരിക്കാനാകൂ. കോവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായവരെമാത്രമാണ് ഇതിന് പരിഗണിക്കുകയുള്ളൂവെന്ന് ചുരുക്കം.

വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ക്കാകും വായ്പ തിരിച്ചടവ് കാലാവധി നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. മോറട്ടോറിയം പ്രോയജനപ്പെടുത്തവയവരുടെ കണക്കുകള്‍, അതുമൂലം വായ്പാദാതാക്കള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലിയിരുത്തിയിരുന്നു. ദീര്‍ഘകാലം നീണ്ടുനിന്ന് ലോക്ഡൗണും അതിനെതുടര്‍ന്നുള്ള അടച്ചിടലുംമൂലം നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി. സ്വാതന്ത്ര്യാനന്തം രാജ്യം നേരിടുന്നത് ഏറ്റവുംവലിയ സാമ്പത്തിക വെല്ലുവിളിയാണെന്ന് ആര്‍ബിഐയുടെ വിലയിരുത്തിയിരുന്നു.

ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ നല്‍കിയ വായ്പകളിന്മേലാണ് മാര്‍ച്ച്ജൂണ്‍ കാലയളവില്‍ കൂടുതല്‍പേരും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 59ശതമാനം. ബാങ്കുകളില്‍ ഇത് 29ശതമാനംമാത്രമാണ്. ബങ്കുകളില്‍ ബാങ്ക് ഓഫ് ബറോഡയില്‍നിന്നുള്ള വായ്പകളിന്മേലാണ് കൂടുതല്‍ പേര്‍ മൊറട്ടോറിയമെടുത്തിട്ടുള്ളത്. 55ശതമാനം. ഐസിഐസിഐ ബാങ്ക്(30%), ആക്‌സിസ് ബാങ്ക്(26.5%), പിഎന്‍ബി(22%), എസ്ബിഐ(21.8%) എന്നിങ്ങനെയാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതിന്റെ കണക്ക്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളില്‍ മഹീന്ദ്ര ഫിനാന്‍സില്‍ 75ശതമാനം വായ്പകള്‍ക്കും മൊറട്ടോറിയമെടുത്തു. ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്(70%), പിഎന്‍ബി ഹൗസിങ്(56%), ബജാജ് ഫിനാന്‍സ്(27%), എച്ച്ഡിഎഫ്‌സി(26%), എല്‍ഐസി ഹൗസിങ്(25%)ശതമാനം എന്നനെയുമാണ് കണക്ക്. രണ്ടുഘട്ടമായി ഓഗസ്റ്റ് 31വരെ ആറുമാസത്തേയ്ക്കാണ് റിസവര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.

ആര്‍.ബി.ഐയുടെ പുതിയ നിലപാട് അനുസരിച്ച് പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള(സ്റ്റാന്‍ഡേഡ്)വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക. അതായ്ത് വായ്പയെടുത്തയാള്‍ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കല്‍ ഘടന തുടര്‍ന്നാല്‍ നേരത്തെ ബാധ്യതവരുത്തിയകാര്യം ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളെ അറിയിക്കില്ല. കോര്‍പ്പറേറ്റ്, വ്യക്തിഗത വായ്പകള്‍ക്കും ഇത് ബാധകമാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോണ്‍, പണയ വായ്പ, ഭവന വായ്പ എന്നിവയെക്കെല്ലാം ഇത് ബാധകമാണെന്ന് പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (31 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends