ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 262 പോയന്റ് ഉയര്‍ന്ന് 53,235ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 15,929ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 262 പോയന്റ് ഉയര്‍ന്ന് 53,235ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 15,929ലുമാണ് വ്യാപാരം.
ആഗോള സൂചികകളില്‍ നേട്ടമില്ലാതിരുന്നിട്ടുകൂടി ആഭ്യന്തര സൂചികകളില്‍ മുന്നേറ്റം പ്രകടമാണ്. പൊതുമേഖല ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ ഓഹരി 15-20 രൂപ നഷ്ടത്തില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
അബോട്ട് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഡിഎല്‍എഫ് തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.
ടെക് മഹീന്ദ്ര, നെസ് ലെ ഇന്ത്യ, ടിസിഎസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
അതേസമയം രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അസംസ്‌കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണ് നിലവില്‍ വ്യാപാരം തുടരുന്നത്.
"
https://www.facebook.com/Malayalivartha