Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ക്രെഡിറ്റ് കാർഡുകൾ ശത്രുവോ അതോ മിത്രമോ? ലാഭമെങ്കിൽ ലക്ഷങ്ങൾ...നഷ്ടമായാൽ കോടികളും...! ഉപയോഗിക്കേണ്ടത് എങ്ങനെ...

10 FEBRUARY 2023 03:39 PM IST
മലയാളി വാര്‍ത്ത

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ മിക്കവർക്കും പേടിയാണ്...കാരണം ക്രെഡിറ് കാർഡ് ഉപയോഗിച്ചാൽ പണം നഷ്ടമാകും എന്നാണ് പറയുന്നത് ഇനി ക്രെഡിറ് കാർഡ് സ്ഥിരമായി ഉപയോഗിക്കുന്നവർ പറയുന്നത് ഇത് വളരെ ലാഭമാണ് എന്നാണു ... സത്യത്തിൽ ഇത് രണ്ടും ശരിയാണ് അതെങ്ങനെ എന്നാകും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് ...പറഞ്ഞുതരാം ..ഇപ്പോൾ നമുക്ക് അത്യാവശ്യമായി എന്തെങ്കിലും വാങ്ങണം എലെക്ട്രോണിക്ക് ഉപകാരണമോ, ഗോൾഡോ, ഡ്രെസ്സപ് എന്തുമാകട്ടെ...പക്ഷെ നമ്മുടെ കയ്യിൽ പണമില്ല എങ്കിൽ നമുക്ക് ആരോടെങ്കിലും കടം ചോദിക്കേണ്ടി വരില്ലേ.

പരിചയക്കാരോട് ചോദിക്കുമ്പോൾ അവരുടെ സംശയങ്ങൾക്കെല്ലാം മറുപടി പറയണം, എന്നാലും ചിലപ്പോൾ അവർ ആ പണം തരുന്നത് മനസ്സിലാ മനസ്സോടെ ആയിരിക്കും,,നമ്മൾ സമയത്തു തിരിച്ചു താരുന്നോ എന്ന പേടി അവർക്ക് കാണും ..എന്നാൽ ഒന്നും ചോദിക്കാതെ , പലിശ ഇല്ലാതെ 30 മുതൽ 50 ദിവസം വരേയ്ക്ക് നമുക്ക് ആവശ്യമുള്ള പണം നമ്മുടെ ബാങ്ക് തരും ക്രെഡിറ്റ് കാർഡിലൂടെ ...30 ദിവസത്തിനുള്ളിൽ ആ പണം തിരിച്ചടച്ചാൽ മാത്രം മതി..പലിശയൊന്നും കൊടുക്കേണ്ട..ഇനി മൊത്തം തുക അടയ്ക്കാൻ കാലാവധി വേണമെന്നുണ്ടെങ്കിൽ ചെറിയ പലിശയ്ക്ക് EMI OPT ചെയ്യാം

ശരിയായ പർച്ചേസിന് ശരിയായ കാർഡ് ഉപയോഗിക്കുക എന്നതും പ്രധാനമാണ് .. നിങ്ങൾക്ക് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ശരിയായത് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ വരുമാനത്തിൻറെ ഗണ്യമായ ഒരു ഭാഗം ഇന്ധനം വാങ്ങാൻ ചെലവഴിക്കുകയാണെങ്കിൽ ഫ്യുവൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. ഇന്ധന സർചാർജ് ഇളവ് ലഭിക്കുന്നതിന് പുറമെ നിങ്ങൾക്ക് റിവാർഡ് പോയിൻറുകൾ നേടാം. ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ ബുക്ക് ചെയ്യാൻ നിങ്ങളുടെ ട്രാവൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡ് പോലുള്ള ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ ഉപയോഗിക്കാത്ത ക്രെഡിറ്റ് പരിധി നാമമാത്രമായ പലിശ നിരക്കിൽ അടിയന്തിര പേഴ്സണൽ ലോണായി മാറ്റാൻ പറ്റുമെന്ന സൗകര്യവും ഉണ്ട്. ന്യായമായി ഉപയോഗിക്കുകയാണെങ്കിൽ ക്രെഡിറ്റ് കാർഡുകൾ തികച്ചും പ്രയോജനകരമാക്കാം .ഒരു പരിധിവരെ ഡെബിറ്റ് കാർഡിനേക്കാൾ കൂടുതൽ സൗകര്യങ്ങളുണ്ട് ക്രെഡിറ് കാർഡിന് .ക്രെഡിറ്റ് കാർഡ് ഗ്രേസ് പിരീഡ് 30 ദിവസത്തെ ബില്ലിംഗ് കാലയളവും സ്റ്റേറ്റ്‌മെൻറ് ജനറേഷൻ തീയതിക്കും പേയ്‌മെന്റ് തീയതിക്കും ഇടയിലുള്ള അധിക 15-20 ദിവസത്തെ വിൻഡോയും ഉൾക്കൊള്ളുന്ന പലിശ രഹിത കാലയളവ് 50 ദിവസം വരെ നീട്ടാം .

മുഴുവൻ ഗ്രേസ് പിരീഡും പ്രയോജനപ്പെടുത്തി ബില്ലിംഗ് കാലയളവില തന്നെ പയ്മെന്റ്റ് തിരിച്ചടച്ചുവെന്നു ഉറപ്പ് വരുത്തണം ..ഇതിനായി ബാങ്കിൽ ഓട്ടോ പേ ഓപ്ഷൻ ചെയ്‌താൽ തീയ്യതി മറന്നുപോകാതെ കൃത്യ തീയ്യതിയ്ക്ക് തന്നെ തിരിച്ചടവ് ഉറപ്പാക്കാം. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായി ഷോപ്പ് ചെയ്താൽ റിവാർഡ് പോയിൻറുകൾ ലഭിക്കും

ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ തുടങ്ങിയവയിൽ ഡിസ്ക്കൌണ്ടുകൾ ലഭിക്കുന്നതിന് ഈ റിവാർഡ് പോയിൻറുകൾ റിഡീം ചെയ്യാം. പോയിൻറുകൾക്ക് പ്രത്യേക ഷോപ്പിംഗ് വൗച്ചറുകൾ, റീച്ചാർജ്ജ് വൗച്ചറുകൾ, ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും. ചിലവേറിയ പർച്ചേസുകളിൽ ഡൗൺ പേമെൻറുകൾ നടത്താൻ പോലും ശേഖരിച്ച റിവാർഡ് പോയിൻറുകൾ ഉപയോഗിക്കാം.

കുടിശ്ശികകളിൽ അധിക പലിശ ഈടാക്കുന്നത് ഒഴിവാക്കുന്നതിന് ഗ്രേസ് കാലയളവിനുള്ളിൽ നിങ്ങളുടെ കാർഡിൽ അടയ്‌ക്കേണ്ട മൊത്തം തുക അടയ്ക്കാൻ എല്ലായ്പ്പോഴും ഓർക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഗണ്യമായി മെച്ചപ്പെടുത്തും.

ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി ആർബിഐ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട് . നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുവെങ്കിൽ കൃത്യസമയത്ത് പണമടയ്ക്കാത്തതിന് കനത്ത പിഴയും പലിശയും ഈടാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിട്ടുണ്ട് ..ക്രെഡിറ്റ് കാർഡുകൾക്ക് ഈടാക്കുന്ന പലിശ നിരക്ക് വാർഷികാടിസ്ഥാനത്തിൽ 40-45 ശതമാനം വരെയാണ്.

നിലവിൽ ഓരോ ക്രെഡിറ്റ് കാർഡ് നൽകുന്ന സ്ഥാപനവും സ്വന്തം പലിശയും പിഴയും തീരുമാനിക്കുന്നു. നിലവിൽ പിഴയും പലിശയും സംബന്ധിച്ച് തീരുമാനമെടുക്കേണ്ട മാർഗരേഖയൊന്നുമില്ല. നിശ്ചിത തീയതിക്ക് ശേഷമുള്ള പേയ്മെന്റിന് എസ്ബിഐ കാർഡ് 3-3.5% വരെ പലിശ ഈടാക്കുന്നുണ്ട്. നിശ്ചിത തീയതി വരെ കുറഞ്ഞ തുക നിക്ഷേപിച്ചില്ലെങ്കിൽ ഭീമമായ തുകയും പിഴയായി ഈടാക്കും. നിലവിൽ നിശ്ചിത തീയതിയിൽ മുഴുവൻ പണമടച്ചില്ലെങ്കിൽ ഇടപാട് തീയതി മുതൽ പലിശ കണക്കാക്കുന്നു. പിന്നീട് ആർബിഐയുടെ നിർദ്ദേശങ്ങൾക്ക് ശേഷം പണമടയ്‌ക്കേണ്ട തീയതി മുതൽ അതിന്റെ കണക്കുകൂട്ടൽ നടക്കും ..

ക്രെഡിറ്റ് കാർഡുകൾക്ക് പുറമെ, ലോൺ ഇഎംഐ, ചെക്ക് ബൗൺസ് എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള സാമ്പത്തിക ഇടപാടുകളുടെ ചാർജുകൾ ആർബിഐ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുന്നുണ്ട് . എല്ലാത്തരം ചാർജുകളിലും സുതാര്യതയും ഏകീകൃതതയും കൊണ്ടുവരിക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.. സൂക്ഷിച്ചുപയോഗിച്ചാൽ ക്രെഡിറ് കാർഡ് നമ്മുടെ മിത്രം തന്നെയാണ് ..പക്ഷെ തിരിച്ചടവ് വൈകിയാൽ കഴുത്തറപ്പൻ പലിശയും തീരാക്കടവും ബാധ്യതയുമായി മാറുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 hour ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (1 hour ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (1 hour ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 hour ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (4 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (12 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (12 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (15 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (15 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (15 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends