റിസര്‍വ് ബാങ്ക് കാല്‍ ശതമാനം കൂടി നിരക്ക് വര്‍ധിപ്പിച്ചേക്കും...ദ്വൈമാസ പണവായ്പാ നയം ഏപ്രില്‍ ആറിനാണ് പ്രഖ്യാപിക്കുക

റിസര്‍വ് ബാങ്ക് കാല്‍ ശതമാനം കൂടി നിരക്ക് വര്‍ധിപ്പിച്ചേക്കും. ദ്വൈമാസ പണവായ്പാ നയം ഏപ്രില്‍ ആറിനാണ് പ്രഖ്യാപിക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ നയപ്രഖ്യാപനമാണിത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2022 മെയ്ക്കുശേഷം റിപ്പോ നിരക്കില്‍ ഇതിനകം 2.50ശതമാനം വര്‍ധന വരുത്തിയിരുന്നു.
എന്നിട്ടും ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് വിലക്കയറ്റം. യുഎസ് ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ സമീപകാല നടപടികള്‍ വിലയിരുത്തിയശേഷമാകും തീരുമാനമെടുക്കുക. നിലവിലെ വളര്‍ച്ചാ മാന്ദ്യവും പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ നിരക്ക് കുറയ്ക്കാനായി പണനയ സമതി തയ്യാറായേക്കാമെന്നും വിലയിരുത്തലുകളുണ്ട്.
" f
https://www.facebook.com/Malayalivartha