ഇന്ദ്രധനുഷിന് തുടക്കം: പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസഹായം ഉടന്‍

മൂലധന പ്രതിസന്ധിയിലകപ്പെട്ട പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രധനസഹായം നല്‍കുന്ന പദ്ധതിയായ ഇന്ദ്രധനുഷിന് തുടക്കം. കഴിഞ്ഞവര്‍ഷം ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്ന ഈ പദ്ധതിപ്രകാരം നിഷ്‌ക്രിയ ആസ്തി വര്‍ദ്ധനയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് 5 വര്‍ഷം കൊണ്ട് 70,000 കോടി രൂപ സഹായം ലഭിക്കും. പദ്ധതിപ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം 21 ബാങ്കുകള്‍ക്ക് 25,000 കോടി രൂപയുടെ സഹായം ലഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ അതായത് നടപ്പുവര്‍ഷം 20,000 രൂപ നല്‍കുമെന്നാണ് സൂചന. ഇതില്‍ 13 ബാങ്കുകള്‍ക്ക് 22,915 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം റിസര്‍വ് ബാങ്കിനേയും കേന്ദ്ര ഗവണ്‍മെന്റിനേയും ആശങ്കയിലാഴ്ത്തി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കുത്തനെ കൂടിയിരുന്നു. തുടര്‍ന്ന് ബാങ്കുകളില്‍ നിന്നും സ്വീകരിച്ച റിപ്പോര്‍ട്ടുകളനുസരിച്ചാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ മൂലധനസഹായം നല്‍കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുപ്രകാരം 21 ഓളം ബാങ്കുകള്‍ക്ക് സഹായധനം ലഭിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവുമധികം മൂലധനസഹായം നല്‍കിയത്. മൂലധന ഇനത്തില്‍ 5,393 കോടി രൂപ എസ്.ബി.ഐ. സ്വന്തമാക്കി.
https://www.facebook.com/Malayalivartha