രൂപേയ് പ്രീപെയ്ഡ് കാര്‍ഡുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

പ്ലാറ്റ്‌ഫോമില്‍ പ്രീപെയ്ഡ് കാര്‍ഡും ഗിഫ്റ്റ് കാര്‍ഡും അവതരിപ്പിച്ച്
മുംബൈ സൗത്ത് ഇന്ത്യന്‍ ബാങ്ക്
റൂപേ പ്ലാറ്റ്‌ഫോമിലുള്ള റീലോഡ് ചെയ്യാവുന്ന പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റാണ് എസ്‌ഐബി പ്രീപെയ്ഡ് കാര്‍ഡ്. പരമാവധി കാലാവധി 3 വര്‍ഷമാണ്. 100 ന്റെ ഗുണിതങ്ങളില്‍ ടോപ് അപ് ചെയ്യാനാകും. ഇന്ത്യയിലുടനീളമുള്ള എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും ഇ–കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഉപയോഗിക്കാം.
എസ്‌ഐബി ഗിഫ്റ്റ് കാര്‍ഡ് പ്രീ പെയ്ഡ് ആണെങ്കിലും റീലോഡ് ചെയ്യാനാവില്ല. ഈ കാര്‍ഡ് വാങ്ങുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് വേണമെന്നില്ല. പരമാവധി ഒരു വര്‍ഷമാണ് കാലാവധി.
https://www.facebook.com/Malayalivartha