2,000 രൂപയുടെ പുതിയ നോട്ട് വാട്ടര്‍ പ്രൂഫാണോ? വീഡിയോ വൈറലാകുന്നു

രണ്ടായിരം രൂപയുടെ പുതിയ നോട്ടിന്റെ പ്രത്യേകതകളും അതിന്റെ തന്നെ വ്യാജനുമൊക്കെയായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ക്ക് ക്ഷാമമില്ല. പുതിയ ഐ ഫോണ്‍ പുറത്തിറങ്ങിയാല്‍ ഉണ്ടാകുന്നത്ര വാര്‍ത്താ പ്രാധാന്യമാണ് 2,000 രൂപ നോട്ടിനും ലഭിച്ചിരിക്കുന്നത്. പുതിയ നോട്ട് വാട്ടര്‍ പ്രൂഫ് ആണോയെന്ന് പരീക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
പലരും നോട്ടിന്റെ വാട്ടര്‍ സുരക്ഷ പരീക്ഷിച്ച് വീഡിയോ പുറത്തിറക്കുന്ന തിരക്കിലാണ്. പരീക്ഷണത്തില്‍ നോട്ടിന്റെ കളര്‍ ഒട്ടും നഷ്ടപ്പെടുന്നില്ലെന്ന് കണ്ടെത്തി. നോട്ട് ഏറെനേരം വെള്ളത്തില്‍ സൂക്ഷിച്ചാലും പഴയ നോട്ടുകളുടെയത്ര നിറംമങ്ങുകയോ ചുളിയുകയോ ചെയ്യുന്നില്ലെന്നും പരീക്ഷണം നടത്തിയവര്‍ പറയുന്നു.
ചില വീഡിയോകള്‍ക്ക് 50 ലക്ഷം കാഴ്ചക്കാരാണ് യു ട്യൂബില്‍ എത്തിയിരിക്കുന്നതെന്നത് നോട്ടിനോടുള്ള ആളുകളുടെ താത്പര്യം വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 1,000, 500 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് 2,000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി വിതരണത്തിനെത്തിയത്. പിങ്ക് കളറുള്ള നോട്ടില്‍ മൈക്രോചിപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണമായിരുന്നു ആദ്യ ദിവസങ്ങളില്‍ നോട്ടിനെ താരമാക്കിയത്. പിന്നീട് അക്കാര്യം കേന്ദ്ര ധനമന്ത്രി തന്നെ നിഷേധിക്കുകയായിരുന്നു. 2,000 നോട്ടുകള്‍ക്ക് പിന്നാലെ പുതിയ 500 രൂപ നോട്ടുകളും വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha