സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു, ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയും വര്‍ദ്ധിച്ചു

സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. നാല് ദിവസത്തിനുശേഷമാണ് ഡീസലിനു വില വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.97 രൂപയും ഡീസലിന് 79.18 രൂപയുമാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.47 രൂപയും ഡീസലിന് 77.68 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 84.84 രൂപയും ഡീസലിന് 78.04 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.96 രൂപയായി. ഡീസലിന് 78.52 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു പെട്രോളിന് 82.61 രൂപയും ഡീസലിന് 73.97 രൂപയുമാണ് വില.
പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കേരളത്തില്‍ പെട്രോള്‍ വില്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്കണം.
"
https://www.facebook.com/Malayalivartha