ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ ടെലിഫോണ്‍ ബില്ലുകള്‍ പോസ്‌റ്റോഫീസുകളില്‍ അടയ്ക്കാനാവില്ല

ബി.എസ്.എന്‍.എല്‍ പോസ്‌റ്റോഫിസുകളെ ഫോണ്‍ ബില്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി. തപാല്‍ വകുപ്പില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ വത്കരണത്തിന്റെ ഭാഗമായി ബി.എസ്.എന്‍.എലിന് പണം കിട്ടാനാവാത്ത സാഹചര്യമാണ് ഒഴിവാക്കാന്‍ കാരണമായി പറയുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പോസ്‌റ്റോഫിസുകളില്‍ അടയ്ക്കുന്ന ബില്ലുകള്‍ കൈമാറുന്നതിന് കാലതാമസം വരുന്നതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് അടയ്ക്കരുതെന്നാണ് അറിയിപ്പ്. സെപ്റ്റംബറിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകള്‍ അടക്കം പോസ്‌റ്റോഫിസുകളിലൂടെ അടയ്ക്കരുതെന്ന് ബില്ലില്‍ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ അടക്കം രാജ്യവ്യാപക ശൃംഖലയുള്ള പോസ്‌റ്റോഫിസിനെ ഒഴിവാക്കുന്നതോടെ ബില്ലടക്കാന്‍ ഉപഭോക്താക്കള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടതായിട്ടുള്ള ബുദ്ധിമുട്ടിലാണ്.
ബ്രിട്ടീഷ് കാലം മുതല്‍ തപാലും ടെലിഫോണും ഇന്ത്യന്‍ പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ്‌സ് വകുപ്പ് എന്ന ഒറ്റ വകുപ്പായിരുന്നു. 1985ല്‍ വിഭജിച്ചുവെങ്കിലും ഇപ്പോഴും വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 2000 ഒക്‌ടോബര്‍ ഒന്നിന് ബി.എസ്.എന്‍.എല്‍ കമ്പനിയായി ടെലിഫോണ്‍ വിഭാഗം വേറിട്ടുപോയപ്പോഴും തപാല്‍ വകുപ്പിലാണ് ഫോണ്‍ ബില്ല് അടച്ചിരുന്നത്. 2014 മാര്‍ച്ച് 31 വരെ ജില്ലയിലെ ഹെഡ് പോസ്‌റ്റോഫിസുകള്‍ കേന്ദ്രീകരിച്ച് ചെറിയ തപാല്‍ ഓഫിസുകളില്‍ നിന്നും ലഭിക്കുന്ന ബില്ലുകള്‍ ശേഖരിച്ച് ടെലിഫോണ്‍ ജില്ല ജനറല്‍ മാനേജര്‍ മുഖേന നല്‍കുകയായിരുന്നു പതിവ്.
"
https://www.facebook.com/Malayalivartha