ആഡംബരവും പെര്‍ഫോമന്‍സും സംയോജിപ്പിച്ച് ഫെരാരി പുറത്തിറക്കുന്ന പുതിയ കാര്‍ പോര്‍ട്ടോഫിനോ ഇന്ത്യന്‍ വിപണിയില്‍

ആഡംബരവും പെര്‍ഫോമന്‍സും സംയോജിപ്പിച്ച് ഫെരാരി പുറത്തിറക്കുന്ന പുതിയ കാര്‍ പോര്‍ട്ടോഫിനോ ഇന്ത്യന്‍ വിപണിയില്‍. 3.5 കോടി രൂപയാണ് പോര്‍ട്ടോഫിനോയുടെ ഇന്ത്യന്‍ വിപണിയിലെ വില. ഫെരാരിയുടെ വില കുറഞ്ഞ കണ്‍വെര്‍ട്ടബിള്‍ മോഡലുകളിലൊന്നാണ് പോര്‍ട്ടോഫിനോ. 3.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ്8 എന്‍ജിനാണ് പോര്‍ട്ടോഫിനോയുടെ ഹൃദയം. 600 എച്ച്.പി കരുത്ത് 7500 ആര്‍.പി.എമ്മിലും 760 എന്‍.എം ടോര്‍ക്കും 5250 ആര്‍.പി.എമ്മിലും എന്‍ജിന്‍ നല്‍കും. 0-100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 3.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 320 കിലോ മീറ്ററാണ് പരമാവധി വേഗത. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.
പുതിയ ചേസിസിലാണ് പോര്‍ട്ടോഫിനോ വിപണിയിലെത്തുന്നത്. ഇതിലുടെ വാഹനത്തിന്റെ ഭാരം 80 കിലോ ഗ്രാം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 14 സെക്കന്‍ഡില്‍ തുറക്കാനും അടക്കാനും കഴിയുന്ന റൂഫ്‌ടോപ്പാണ് മറ്റൊരു സവിശേഷത. ഇന്റീരിയറില്‍ 10.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മന്റെ് സിസ്റ്റവും ഉണ്ട്. 18 തരത്തില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളാണ്.
യാത്രക്കാര്‍ക്കായി 8.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം ഓപ്ഷണലായി നല്‍കും. ലംബോര്‍ഗി ഹുറകാന്‍ സ്‌പൈഡര്‍, പോര്‍ഷേ 911 ടര്‍ബോ, ഔഡി ആര്‍ 8 സ്‌പൈഡര്‍ എന്നിവക്കാണ് ഫെരാരിയുടെ പുതിയ മോഡല്‍ വെല്ലുവിളി ഉയര്‍ത്തുക.
"
https://www.facebook.com/Malayalivartha